താൾ:Mangalodhayam book-4 1911.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦ മംഗളോദയം

ലെത്തന്നെ ഒരു വിദ്യച്ഛക്തിയന്ത്രത്തിൽ നിന്ന് വൈദ്യതശക്തിയുടെ, ഒരു പ്രവാഹം ഉണ്ടാകുമ്പോൾ, അതിന്റെ തരം

ഗങ്ങൾ, വായുവിൽകൂടി നാലുഭാഗത്തെയ്ക്കും വ്യാപിയ്ക്കുന്നു.

      സൂര്യബിംബത്തിൽനിന്നു പുറപ്പെടുന്ന പ്രകാശതരംഗങ്ങളെ, നമ്മുടെ നേത്രങ്ങൾ ഗ്രഹിയ്ക്കുന്നതു എങ്ങിനെയോ,

അങ്ങിനെയാണ്, സർ ഒലിവർ ലോഡ്ജ് എന്ന ശാസ്ത്രപണ്ധിതനാൽ നിർമ്മിതവും, `വൈദ്യുതനേത്രം` (1) എന്ന അഭിധാനമുള്ളതും ആയ `കോഹിർ` എന്ന യന്ത്രം വായുമാർഗ്ഗേണയുള്ള വിദ്യച്ഛക്തിയുടെ പ്രവാഹത്തെ, ആകർഷിക്കുന്നത്. ചുരുക്കിപ്പറയുന്നതായാൽ ഈ ആകർഷണമാണ് `കമ്പിയില്ലാക്കമ്പിത്തപാലി`ന്റെ അടിസ്ഥാനതത്ത്വം.

      മേൽപ്പറഞ്ഞ സംഗതികളെക്കൊണ്ടും വായു പ്രവാഹത്തിന്റെ തിരമാലകളാൽ നാം എങ്ങിനെ പരിവേഷ്ടിതന്മാരാ

യിരിക്കുന്നുവെന്നുകണ്ടുവല്ലോ, ഈ തിരമാലകൾ എത്രയോ വ്യത്യസ്തങ്ങളായ സ്പന്ദനങ്ങലോടും , വീചീദൂരത്തോടും, കൂടിയുള്ളവയായിരുന്നിട്ടും അവയിൽ ഒന്നുംതന്നെ നമിക്ക് ദൃശ്യമാവുന്നില്ല.

   ശാസ്ത്രജ്ഞന്മാരായ പണ്ധിതാഗ്രേസന്മാരാൽ അടുത്തകാലത്തു കണ്ടുപിടിയ്ക്കപ്പെട്ടിട്ടും അതിന്നുശേഷം പ്രകൃതിതത്ത്വ

ശാസ്ത്രത്തിലും രസതന്ത്രത്തിലും നമുക്കുണ്ടായിരുന്ന ധാർണകൾക്കു വലുതായ മാറ്റം വരുത്തിയതുമായ റേഡിയത്തേയും തത്സദൃശങ്ങളായ മറ്റു വസ്തുക്കളേയും പറ്റി എന്താണു പറയേണ്ടത്! റേഡിയം ഗുണങ്ങളെക്കൊണ്ടും മറ്റും ബേറിയ ത്തോടുസാമാന്യം അടുപ്പമുള്ളതാണെങ്കിലും `പ്രകാളനിർഗ്ഗമനശക്തി` എന്നൊരു അസാധാരണഗുണം, അതിന്നു പ്രത്യേകമായിട്ടുണ്ട്. യഥാർത്ഥത്തിൽ പരസ്പരവിരുദ്ദങ്ങളായ, വൈദ്യുതശക്തികളെ വഹിക്കുന്ന, ലഘുമതങ്ങളായ മൂർത്തപരമാണുക്കളടങ്ങിയതും , അനാടി കാലം മുതൽക്കു പുറപ്പെട്ടുകൊണ്ടിരിയ്ക്കുന്ന സമ്പ്രദായത്തിൽതന്നെ ദൃശ്യമായയാതൊരു കുറവും കൂടാതെ , കല്പാന്ത കാലംവരെ നിർഗ്ഗമിക്കാവുന്നതുമായ രശ്മിയെ നിമിഷത്തിന്നു പതിനായിരം മുതൽ നൂറായിരം നാഴികവരെ വ്യാപിക്കുന്ന വേഗത്തോടെ റേഡിയത്തിൽനിന്നു പുറപ്പെവിക്കുന്ന ശക്തി, മൂർത്തപരമാണുക്കൾക്കുള്ള അസാധാരണധർമ്മത്തിന്റെ ഉൽകുർഷാവസ്ഥയാകുന്നു.

 അബ്ലുനകത്തിന്റെ ഒരു പരമാണുവിനെക്കാൾ അനേകായിരം മടങ്ങ് ചെറിയതും ഘനം കുറഞ്ഞതുമായ രേണുക്കൾ,
ഒരു നിമിഷത്തിൽ ഭൂമിയെ അഞ്ചുപ്രാവശ്യം ചുറ്റിവരുവാൻ വേണ്ടതായ വേഗത്തോടുകൂടി, ക്രമോൽക്കർഷമായി റേഡിയത്തിൽ നിന്നു നിർഗ്ഗമിയ്ക്കുന്നുണ്ടെന്നുള്ലത് അത്യത്ഭതകരമല്ലയോ? റേഡിയത്തിന്രെയും, പ്രകാശവിതരണശക്തിയുള്ള മറ്റു ഭൂതസഞ്ചയങ്ങളുടെയും, അതിശയനീയവും, അന്യദൃശവുമായ പ്രസ്തുഗുണവൈശിഷ്ട്യത്തെപ്പറ്റി ശാസ്ത്രജ്ഞന്മാർ, എതൽക്കാലചർയ്യന്തം അജ്ഞന്മാരായിരിന്നുവെന്നുള്ളതും

അത്യത്ഭുതകരമല്ലയോ? റേഡിയത്തിൽ, ഒരു പരമാണുവിന്റെ യാഥാർത്ഥത്തിലുള്ള വ്യകലനത്തെ നാം കാണുന്നു. സൂര്യനിൽനിന്ന്, എന്നപോലെ റേഡിയത്തിൽനിന്നു പ്രകാശപരമാണുക്കൾ നിർഗ്ഗമിയ്ക്കുന്നതിനാൽ , ഭൂതങ്ങളെ രൂപാന്തരീകരിയ്ക്കാമെന്നുള്ള രസവാടികളുടെ സിദ്ധാന്തങ്ങൾ ഏ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/34&oldid=164976" എന്ന താളിൽനിന്ന് ശേഖരിച്ചത്