താൾ:Mangalodhayam book-4 1911.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതീന്ദ്രിയലോകങ്ങൾ ൩൧ താണ്ട് യഥാർത്ഥമായി പരിണമിച്ചിരിക്കുന്നു. റേഡിയം, ഗണ്യമായ കുറവൊന്നുംകൂടാ സർവ്വ ഈ ശക്തിയെ നിർഗ്ഗമിപ്പിയ്ക്കുന്നുവെന്നു പറഞ്ഞാൽ, അതിനെ വിശ്വസിപ്പാൻ പ്രയാസമായിതോന്നും. വല്ല ഉപായങ്ങളാലും, ഈ ശക്തിയെ ഒരു സ്ഥലത്തുസ്വരീപിച്ചു വിനിയോഗിച്ചാൽ, അതിന്ന് അത്ഭിതകരങ്ങളായ പ്രവൃത്തികളെ ചെയ്വാൻ കഴിയും. അനേകം പടക്കപ്പലുകളേയും പട്ടണങ്ങളേയും പ്രയാസലേശംകൂടാതെ ഒരു നിമിഷത്തിനുള്ളിൽ നിർമൂലമാക്കയും ചെയ്യാം

ഓരോ വിഷയങ്ങളിലും കാണുന്ന വിവിധങ്ങളായ സ്പന്ദനങ്ങളെ ഗ്രഹിപ്പാനുള്ള പ്രത്യക്ഷമായ ശക്തി നമുക്കുലഭിക്കുന്ന

തായാൽ ലോകത്തിൽ എത്രവലിയ മാറ്റം സംഭവിക്കും? ലഘുതമങ്ങളായ സ്പന്ദനങ്ങളേയും കാണ്മാനുള്ള സുഷ്മഗ്രാഹിക നമ്മുടെ വെറും കണ്ണുകൾക്കുണ്ടായിരുന്നാൽ ഇപ്പോൾ നമുക്ക് വിചാരിപ്പാൻ കൂടി വഹിയാത്തതായ എത്രയോ മനോഹരവർണ്ണഭേതങ്ങൾ കാണുവാനിടവരുമായിരുന്നു. നമ്മുടെ

കണ്ണുകൾക്ക് ഒരു സുക്ഷ്മദശനിയുടെ ശക്തി ഉണ്ടായി എങ്കിൽ നാം പ്രതിദിനം ശ്വസിക്കുന്ന വായുവിലും ഭക്ഷിക്കുന്ന ആഹാരത്തിലും കുടിക്കുന്ന വെള്ളത്തിലും ഉള്ള അണുപ്രാണമായ ജീവികളെ കാണുകയും തന്നിമിത്തം ആശ്ചര്യപരവശന്മാരായി തീരുകയും ചെയ്തേനെ. ഏറ്റവും സൂക്ഷ്മമായ ഒരു സ്പർശനശക്തികൂടി നമ്മിലുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ നാം
കാണുന്ന വെണ്ണക്കൽമേശ പരുപരുത്തതും ഭയങ്കരമായ വാളുപോലും മൂർച്ചയില്ലാത്തതുമാകുമായിരുന്നു. ഏറ്റവും ലഘുവായ ശബ്ദസ്പന്ദനങ്ങളും കേൾപ്പാനുള്ള ശക്തിയെ ഈശ്വരൻ നമുക്കു തന്നിരുന്നുവെങ്കിൽ നാം വസിക്കുന്ന ലോകം എപ്പോഴും ഗീതവാദ്യങ്ങളാൽ മുഴങ്ങുന്നതായിത്തോന്നുകയും കവിവർണ്ണിതമായ സ്വർഗസംഗീതം കൂടി നമുക്കുകേൾക്കുകയും ചെയ്യാമായിരുന്നു. 
മനുഷ്യലോകത്തിന്നു പ്രകൃതിയോടുള്ള സംബദ്ധത്തെപ്പറ്റി ശരിയായ ജ്ഞാനം തരുന്ന കലാവിദ്യയുണ്ടെങ്കിൽ അത് ത

ത്ത്വശാസ്ത്രമാണ്. നമ്മുടെ സാധാരണമായ ഇന്ദ്രിയങ്ങളെ സൂക്ഷ്മതരവും വിസ്തൃതവുമാക്കി തീർക്കുവാൻ കഴിയുന്ന ജ്ഞാനമുണ്ടെങ്കിൽ അതും ശാസ്ത്രമാണ്. ശരിയായ അഭിമാനവും ശരിയായ അനുസരണവും ഇന്നതെന്നും നമ്മെ പഠിപ്പിക്കുന്ന വല്ലജ്ഞാനമുണ്ടെങ്കിൽ അതും

ശാസ്ത്രതത്ത്വജ്ഞാനം തന്നെ. പ്രക‌തിയെകീഴടക്കുവാൻ മനുഷ്യൻ സമ്പാദിച്ചിട്ടുള്ള ദുർലഭമായ അധികാരത്തെക്കുറിച്ചും അഭിമാനവും അറിവാനും പഠിപ്പാനും ഇനിയും എത്രയോ അധികമുണ്ടെന്നു കാണിക്കുന്നതിനാൽ വിനയവും തത്ത്വശാസ്ത്രം വഴിക്കുണ്ടാകുന്നു. ജ്ഞാനത്തിന്റെ ഒരു വക്കുമാത്രമേ യഥാർത്ഥത്തിൽ നമുക്കു കരസ്ഥമായിട്ടുള്ളു. ന്യൂട്ടൺ പറയുന്നതുപോലെ, മനുഷ്യർ, കടൽക്കരയിൽ, കക്കയും, കല്ലും പെറുക്കിവച്ചുകളിക്കുന്ന കുട്ടികൾക്കു തുല്യന്മാരാണ്. എന്നാൽ അവരുടെ മുമ്പിൽ ആഴംകാണുവാൻ കഴിയാത്ത ഒരു മഹാജ്ഞാനാർണ്ണവം സ്ഥിതിചെയ്യുന്നുമുണ്ട്. `ഹെ, ഹൊറേഷിയോ! നിങ്ങളുടെ തത്ത്വശാസ്ത്രം നിരീക്ഷിച്ചിട്ടുള്ളതിനേക്കാൾ എത്രയോ അധികം കാര്യങ്ങൾ ഇഹത്തിലും പരത്തിലുമുണ്ട്` എന്നു ഹാംലറ്റിനെക്കൊണ്ടു ഷേക്കർ പിയർ മഹാകവി പറയിച്ചതിനെ ഉദ്ധരിച്ചും കൊണ്ട് ഈ
ലേഖനത്തെ ഉപസംഹരിക്കുന്നു. 

ജെ.പി.എം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/35&oldid=164980" എന്ന താളിൽനിന്ന് ശേഖരിച്ചത്