താൾ:Mangalodhayam book-4 1911.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതീന്ദ്രിയലോകങ്ങൾ ൨൯ ന്നേ മതിയാവൂ എന്നാൽ ഈ രണ്ടതിരുകളും കവിഞ്ഞുള്ള ശീതോഷ്ണങ്ങളും ഉണ്ട് ശാസ്ത്രജ്ഞന്മാർ എടുത്തിട്ടുള്ള കണക്കുപ്രകാരം ,സൂര്യോഷ്ണം, 6,500 ഡിഗ്രിയാണ്. ഘനീഭാവഘട്ടത്തിൽ നിന്നും 278 ഡിഗ്രി കുറഞ്ഞുവരുന്ന ശൈത്യസ്തിതിയുണ്ടെന്ന് ഊഹിപ്പാൻ കഴിയുന്നുണ്ട്.

 നാം അധിവസിക്കുന്ന ഭൂമിയുടെ ഊഷ്മമാത്രയിൽ, 200 ഡുഗ്രിക്കും കറവുപറ്റി അസാധാരണമായ ശൈത്യം വന്നു ഭവി

ക്കുന്നതായാൽ, ലോകത്തിൽ, നാനാപ്രകാരണയുള്ള പ്രാണികളുടേയും, ധാതുവർഗം, സസ്യവർഗം മുതലായവയുടേയും, അവസ്ഥ എന്തായിരിക്കും? നമ്മുടെ നദികളും സമുദ്രങ്ങളും കേവലം ഉറച്ച മഞ്ഞുകട്ടകളായ്. ട്ടല്ലാതെ കാണ്മാൻ കഴിയില്ല. വായുമണ്ധലം സാന്ദീഭവിച്ച്, ശക്തിയോടുകൂടി തിളയ്ക്കുവാൻ തുടങ്ങുകയും ചെയ്യും ഇതുപോലെത്തന്നെ ഊഷ്മാവ് അതികമായിത്തീർന്നും, സൂര്യോണ്ണത്തോളം തീവ്രമാകുന്നുവെങ്കിൽ, എല്ലാം മേൽപറഞ്ഞത്തിന്നും വിപരീതമായി കാണുന്നതാണ്. നദികളും സമുദ്രങ്ങളും, മാത്രയായ് തീരും; പാറകളും ധാതുധ്രവ്യങ്ങളും ധ്രവിച്ച്, ജലരൂപമായി പ്രവഹിക്കുവാൻ തുടങ്ങുമെന്ന് മാത്രമല്ല, ഊഷ്മാവിന്റെ ആധികൃത്താൽ, ആ ദ്രാവകങ്ങൾ ക്രമേണ ബാഷ്മപരുപത്തെ അവലംബിക്കുകയും ചെയ്യും. ചുരുക്കിപറകയാണെങ്കിൽ, നമ്മുടെ നിത്യോപയോഗത്തിന്നും, പ്രകൃതി, ദയാപൂർവ്വം അനുവധിച്ചു തന്നിട്ടുള്ള എല്ലാവസ്തുകളും നിഷ്പ്രയോജനമാക്കിത്തീർക്കുവാനുള്ള ശക്തി, ഊഷ്മാവിന്റെ മേൽവിവരിച്ച രണ്ടു അവസ്ഥാന്തരങ്ങൾക്കുമുണ്ട്. എങ്കിലും അവയുടെ വ്യാപാരം, ലേശമെങ്കിലും, നമ്മെ ബാധിക്കുന്നതായി നാം കാണുന്നില്ല.

  ഇനി നമ്മുക്കു ഭൂഗോളത്തിന്റെ ത്രിവിധമായ ചലനങ്ങളെക്കുറിച്ചാലോചിക്കാം മധ്യരേഖയിൽ സ്ഥിതി ചെയ്യുന്ന ഒരുവ

ൻ. മിനുട്ടിൽ 17 നാഴിക ദൂരം, ചലിക്കത്തക്കവിധം, അത്രവേഗത്തോടുകൂടിയാണ‌്, ഭൂമി അതിന്റെ അച്ചുതണ്ടിന്മേൽ തിരിയുന്നത് മിനുട്ടിൽ 1,140 നാഴികവേഗത്തിൽ ഭൂമിസൂര്യനെ ചുറ്റിത്തിരിയുന്നു ബൂധനും ശുക്രനും തുടങ്ങി, വ്യാഴവും നെപ്റ്റ്യൂണും വരെയുള്ള സൗരപദ്ധതിയുലെ എല്ലാ ഗ്രഹങ്ങളും, മേൽപ്പറഞ്ഞ ഭയങ്കരമായ തൂവ്രഗതിയോടുകൂടിത്തന്നെ, ധ്രുവാഭിമുഖമായി ചലിച്ചുക്കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള മൂന്നുവിധ ചലനങ്ങളും പ്രതിനിമിഷം നടന്നുക്കൊ ണ്ടിരിക്കുന്നുണ്ടെങ്കിലും നമ്മുടെദൃഷ്ടിയിൽ, എല്ലാം, സ്വസ്തമായും സുസ്തിരമായും, സ്ഥിതിചെയ്യുന്നതായിട്ടും കാണപ്പെടുന്നത്.

 ഗ്രങ്ങളെവിട്ടു അണുക്കളുടേയും പരമാണുക്കളുടേയും കഥയാലോചിച്ചാൽ അത് ഇതിലും വിചിത്രതരമാണ്. ലോകത്തിൽ

ക്കാണുന്ന എല്ലാവസ്തുക്കളുടേയും, ഓരോ പരമാണുക്കളും, നിമിഷം പ്രതി, ആയിരംമിതൽ നൂറായിരംനാഴികവരെയുള്ള വേഗത്തോടുകൂടി സ്പന്ദിക്കുന്നുണ്ട്. എന്നാൽ അനേകം സഹസ്രം പരമാണുക്കളാൽ, നിർമിതമായ ശരീരത്തോടുകൂടിയവരായ നാം, നമ്മിലുള്ള ഈ പ്രമാണുക്കളുടെ സ്പന്ദനങ്ങളെപ്പറ്റി ലവലേശം അറിയുന്നില്ല.

നിർമലമായും ശാന്തമായും ഇരിക്കുന്ന തടാകത്തിൽ ഒരു ചെറിയ കല്ലു വീണാൽ ഉണ്ടാകുന്ന മനോഹരമായ വസ്തുവ്യക്തി ഇന്നതാണെന്നും നമുക്കറിയാം ജലത്തിൽ ഉണ്ടാകുന്ന ചെറിയ വൃത്തങ്ങ്ൾ, നമ്മുടെ ദൃഷ്ടിയിൽ നിന്നും മറയുന്നതുവരെ, ക്രമോൽ കർഷമായി വിസ്താരം വയ്ക്കുന്നു.ഇതുപോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/33&oldid=164973" എന്ന താളിൽനിന്ന് ശേഖരിച്ചത്