താൾ:Mangalodhayam book-4 1911.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം 282 മ്മാമന്ന് '[മാധവിക്കുട്ടി ഇങ്ങിനെയാണ് വിളിക്കൂ ] ഇഷ്ടവുമല്ല. അത്യാവശ്യം ചില ചെറുപ്പക്കാർ ചുറ്റിപ്പറ്റിക്കൂടി പടിക്കൽ നിന്ന് എത്തിനോക്കാറണ്ടങ്കിലും താച്ചു അമ്മാമന്റെ മുഖം ഒരിക്കൽ കണ്ടാൽ പിന്നെ ആപ്രദേഷത്തേക്ക് വീണ്ടും ആരുംകടന്നു ചെല്ലുകയില്ല.

        ഇങ്ങനെ ഇരിക്കുന്ന കാലത്താണ് ചീക്കിലോടൻ കൃഷ്ണൻനായരും,മക്കളും,ഭൃത്യന്മാരും,വണ്ടിയും, കുതിരയും, ഭാണ്ഡവും,ഒക്കക്കൂടി കണ്ണിപ്പറമ്പു കളപ്പായിൽ താമസിപ്പാൻ വന്നത്.കൃഷ്ണൻനായര് കിഴക്കൻ ജില്ലയിൽ എന്തോ ഒരു 

വലിയ ഉദ്യോഗം ഭരിച്ചു,പണം വേണ്ടുവോളം സമ്പാദിച്ച ഒരു മനുഷ്യനാണ്. കുട്ടികളുടെ അമ്മ മരിച്ചതിനു ശേഷം സംബന്ധം കഴിച്ചട്ടില്ല.പ്രായം അമ്പതിൽ കടന്നിട്ടേ ഉള്ളുവെങ്കിലും ശരീരം ഇളകിയാൽ വാതത്തിന്റെ ശല്യം ഉണ്ടാകുമെന്ന് ഭയപ്പെട്ടാണ് നാട്ടുപുറങ്ങളിൽ എവിടെയെങ്കിലും താമസമാക്കിയാൽ കൊള്ളാമെന്ന് വച്ചത്.വക്കീൽ മിസ്റ്റർ ശേഷയ്യൻ മുഖാന്തരം കണ്ണിപ്പാമ്പ് കളപ്പുരയും വസ്തുക്കളും അധികം അധ്വാനംക്കൂടാതെ അട്ടിപ്പേറുകിട്ടി . കളപ്പുരയിൽ താമസം തുടങ്ങിയതിനു ശേഷമാണ്,കളപ്പുര ഭൂതസഞ്ചാരമുള്ളഎടുപ്പാണന്നു ആരോപറഞ്ഞറിഞ്ഞത്. 'എത്രയോ നൂറ്റാണ്ടു പഴക്കമുള്ള എടുപ്പിനെ പറ്റി ജനങ്ങൾ ഇപ്രകാരം പറഞ്ഞുണ്ടാക്കുന്നത് സാധാരണയാണ്. നാമിപ്പോൾ വെള്ളവീശി ചില റിപ്പേറുകൾ കഴിച്ചിട്ടുണ്ടല്ലോ.ഏതെങ്കിലും അമ്മുക്കുട്ടിയെ ഈവിവരം പറഞ്ഞു ഭയപ്പെടുത്തേണ്ട. അപ്പുക്കുട്ടൻ ഒരു പുരുഷനാണല്ലോ. പത്തിരുപത്തഞ്ചു വയസ്സും ആയി. അവന്നു ഇതിലൊന്നും കൂസലില്ല."ഇത്രമാത്രമാണ് കൃഷ്ണൻനായർ,ഭൂതത്താന്മാരുടെ കഥ കേട്ടപ്പോൾ പറഞ്ഞിട്ടുള്ളത്.

         കൃഷ്ണൻനായർ കണ്ണിപ്പറമ്പ് കളപ്പുരയിൽ താമസമാക്കീട്ടു ഇപ്പോൾ ഏതാണ്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു. വളരെ ധനികൻ ,ധർമ്മിഷ്ടൻ,സൽസ്വഭാവി,എജമാനൻ എന്നൊക്കെയുള്ള അഭിപ്രായം താമസിയാതെ നാട്ടിൽപരക്കും.  അപ്പുക്കുട്ടമേനോൻ നല്ല പ്രകൃതക്കാരനായ ഒരാൺക്കുട്ടി-നല്ല ബുദ്ധി-അധിസാമർത്ഥ്യം-കണ്ടാലും കോമളൻ-നല്ല കായബലമുള്ള ഒത്തമനുഷ്യൻ-കോഴിക്കോട്ട് അരിക്കച്ചവടമാണ് ജോലി. കുതിരസവാരി അറിയാം,വണ്ടിയുണ്ടുതാനും. ഒരു ദിവസം രാത്രി എട്ട്മണിക്ക് അപ്പുക്കുട്ടമേനോൻ തന്റെ വണ്ടിയിൽ കോഴിക്കോട്ട് നിന്ന് വരികയാണ്. താച്ചുനായരുടെ പടിക്കൽക്കൂടി കളപ്പുരയിലേക്ക് വെട്ടീട്ടുള്ള റോട്ടിന്മേൽ എത്തിയിരിക്കുന്നു. അപ്പോഴാണ് താച്ചുനായരുടെ പത്തായപ്പുരക്ക് പിന്നിലുള്ള ഒരു കുണ്ടുകുളത്തിന്റെ പടവിന്മേലൊരു കോലുവിളക്ക് കത്തിച്ചുവെച്ച് യവ്വന യുക്തനായ ഒരുസ്ത്രീ കുളിപ്പാൻ ശ്രമിക്കുന്നതായികണ്ടത്. കണ്ടമാത്രയിൽ തന്നെ അവയവങ്ങൾക്കു പൂർണ്ണത്വം സിദ്ധിച്ച് സാമാന്യത്തിലധികം സൗന്ദര്യമുള്ളവളാണന്നു അപ്പുക്കുട്ടമേനവനു മനസിലായി. കണ്ണിപ്പറമ്പിൽ വന്നിട്ട് അഞ്ചാറു മാസമായെങ്കിലും അധികസമയവും കോഴിക്കോട്ടുകച്ചവടമായി കഴിച്ചമേനവന്ന്

താച്ചുനായരുടെ വീട്ടിൽ ഇങ്ങിനെ ഒരു സ്ത്രീയുണ്ടന്ന് മനസിലായത് ഇപ്പോൾ മാത്രമായിരുന്നു.രാത്രി ഊണുകഴിഞ്ഞു കിടക്കുന്നതിനു മുമ്പായിത്തന്നെ തന്റെ വിശ്വപ്രസ്ഥനായ വാലിയക്കാരൻ കിട്ടൻമാധവി അമ്മയെപ്പറ്റി അറിവുള്ളോട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/329&oldid=164972" എന്ന താളിൽനിന്ന് ശേഖരിച്ചത്