താൾ:Mangalodhayam book-4 1911.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

281 നയർക്കിപ്പോൾ എൺപതിലതികം വയസ്സ് മതിക്കും. കറുത്തു നീണ്ട് തടിച്ച ദേഹവും തീർത്ഥവാസിയുടെ നിലയിൽ താടിയും തലയും നീട്ടി , ചുകന്ന പൊട്ടും തൊട്ടു , കയ്യിൽ ഒരു കണ്ട൯വടിയോടും കൂടി താച്ചുനായരെ ഒന്നു കണ്ടാൽ സമാന്യക്കാരൊക്കെ പേടിക്കും. താൻ ഒരു തറവാട്ടുക്കാരനാണെന്നും മുമ്പു വളരെ ഐശ്വർയ്യത്തോട് കൂടി കഴിഞ്ഞ ഒരു തറവാട്ടിന്റെ പാദുകക്കല്ല് പൊരിപ്പാൻ ദാരിദ്രം മൂർത്തിമത്തായി അവതരിച്ച ഉണ്ണിക്കുട്ടിനായരുടെ അടുത്ത പിൻഗാമിയാണെന്നും താച്ചുനായേർക്കു തന്നെ ബോധമുണ്ട്. കണ്ണിപറമ്പ് കുന്നിന്മേലുള്ള നാലുകെട്ടു കളപ്പുരയും താഴ് വരയിലുള്ള തോട്ടങ്ങളും അതോടു ചേർന്നു രണ്ടായിരം പറക്കുള്ള നിലവും ചുള്ളിക്കാടും ചെറുമക്കളും ഒക്കെ ഒരു ക്കാലം തന്റെ തറവാട്ടിലേക്കുള്ളതായിരുന്നുവെന്ന് തച്ചുനായര് ചിലപ്പോൾ ഒരു ദീർഗ്ഘനിശ്വാസത്തോട് കൂടി അഭിമാനിക്കാറുണ്ട്. ലജ്ജകൊണ്ടോ എന്ന് തോന്നുമാറ് താച്ചുനായർ പുറത്തിറങ്ങി സഞ്ചരിക്കുന്ന സമ്പ്രദായം അധികം ഇല്ല. ഇയാളുടെ കഴിച്ചിലിന്ന് എന്താണ് വക എന്ന് പലരും സംശയിക്കാറുണ്ട്. അട്ടപ്പാടിയിൽ പോയി മന്ത്രവാദം കുറച്ചു പഠിച്ചിട്ടുണ്ടെന്നും , സ്വർണ്ണം ഉണ്ടാക്കേണ്ടതിനുള്ള ചില ഉപദേശങ്ങൾ മൂപ്പർക്കു കിട്ടീട്ടുണ്ടെന്നും ചിലർ പറയാറുണ്ട്. തന്റെ വീട്ടിൽ അന്തരാളത്തിൽ ഒരു മൂലയിൽ ചില ഗ്രന്ഥങ്ങളും ഓലയും എഴുത്താണിയും ചെമ്പുതകിടുമായി അധികം നേരവും താച്ചുനായര് കഴിച്ച് കൂട്ടും . ആകപ്പാടെ കണ്ണിപ്പറമ്പുക്കാർക്ക് താച്ചുനായര് എന്തൊരു മാതിരിക്കാരനാണെന്ന് വിവരമില്ലാതെ അയാളെ അല്പം ഭയമില്ലെന്നില്ല. കണ്ണിയാറമ്പ് കളപ്പുരയിൽ അരഡജൻ ദുർമരണങ്ങളും കഴിഞ്ഞപ്പോഴെക്ക് അത്യാവശ്യം ചിലർ താച്ചുനായർ മാരണം ചെയ്ത് കൊന്നതായിരിക്കുമോ എന്ന് പുറത്തു പാഞ്ഞും പായാതെയും കഴിച്ച്കൂട്ടി. ക്ഷയിച്ച തറവാട്ടിനെ പൂർവ്വസ്ഥിതിയിൽ ആക്കിയാൽ കൊള്ളാമെന്നുള്ള ആഗ്രഹം കാരണവസ്ഥാനം കിട്ടിയ മുതൽ താച്ചുനായർക്കുണ്ടെന്നു സ്ഥാപിപ്പാൻ ചില തെളിവുകൾ ഉണ്ടായിട്ടില്ലെന്നും ഇല്ല.

ഞങ്ങളുടെ കുലദേവതയായ തിരുവളയനാട്ടു ഭഗവതിയെ കാരണവന്മാർ കാലത്ത് കളപ്പുരയിൽ കുടി വെച്ചിട്ടുണ്ട് . ഭഗവതിയെ പരിപാലിക്കാഞ്ഞാൽ വരുന്ന ഭവിഷ്യത്താണിത് എന്നോ മറ്റോ കളപ്പുരയിൽ വച്ചു ചില ദുർമരണങ്ങൾ കഴിഞ്ഞപ്പോൾ താച്ചുനായർ അഭിപ്രായം പറയാതെയുമിരുന്നിട്ടില്ല. തന്നെപ്പോലെ ഏതാണ്ട് വാർദ്ദക്യത്തിൽ എത്തിയ ചെകിടനും കണ്ണിന്നു കാഴ്ചക്കുറവുള്ളതുമായ അനുജൻ കോന്തുനായരും ഇവരെ രണ്ടുപേരെയും പരിപാലിപ്പാൻ ഒരു മാധവിക്കുട്ടിയും മാത്രമേ ഒരു പത്തായ പുരയിൽ താമസമുള്ളു. മാധവിക്കുട്ടിയുടെ രജ്യം ഏതാണെന്നോ അച്ഛനമ്മമാർ ആരാണെന്നോ കണ്ണിപ്പറമ്പുകാർക്ക് വിവരമില്ല. ഒരു കറി എവിടെയ്ക്കോ മന്ത്രവാദത്തിനു പോയി വരുമ്പോള്ള താചുനായ൪ കൂടെ കൊണ്ടു വന്നപ്പോളാ മാധവിക്കുട്ടിയെന്ന് എല്ലാവർക്കും അറിയാം.അന്ന് മാധവിക്കുട്ടിക്കു എട്ടു വയസ്സാണ്.കൊല്ലം ഇപ്പോൾ പന്ത്രണ്ടു കഴിഞ്ഞു.മാധവിക്കുട്ടിയെ ആരും അധികമായി പുറത്തു കാണാറില്ല.അടുകളയും അന്തരാളവുമായിട്ടാണ് അവൾക്ക് അധികം പരിചയം.അവസരം കിട്ടിയാൽതന്നെ പുറത്തിറങ്ങി അയൽവക്കക്കാരുമായി പരിചയംകൂടുന്നത് താച്ചുഅ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/328&oldid=164971" എന്ന താളിൽനിന്ന് ശേഖരിച്ചത്