താൾ:Mangalodhayam book-4 1911.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കണ്ണിപ്പറമ്പിലെ കുലപാതകൻ 283

ത്തോളുമുള്ള വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.സഹോദരി അമ്മുക്കുട്ടി ഇടക്കിടെ നടക്കാൻ പുറത്തിറങ്ങിയാൽ താച്ചുനായരുടെ പടിക്കൽ ചെല്ലാറുണ്ടെന്നും ഒരു ദിവസം താച്ചുനായർ യദൃച്ഛയാ അതുകണ്ടെത്തുകയും അന്നുണ്ടായ അദ്ദേഹത്തിന്റെ കണ്ണുരുട്ടലും മറ്റും കണ്ടതിനു ശേഷം അവർ തമ്മിലുള്ള കുടിക്കാഴ്ച ഒന്നുകുറഞ്ഞിരിക്കയാണെന്നും ദാസി ഉണ്ണൂലി മുഖാന്തരം കത്തെടവാടുകൾ നടത്താറുണ്ടെന്നും മറ്റും അപ്പുക്കുട്ടമേനവന്നു കിട്ടനിൽനിന്നും മനസ്സിലാക്കുവാൻ പ്രയാസമുണ്ടായില്ല.മുർഖന്റെ കൂടെ താമസിക്കുന്ന അനാഥയായ മാധവിയെപ്പറ്റി ആകപ്പാടെ ഒരു വികാരവും അപ്പുക്കുട്ടമേനവനിൽ ഉണ്ടായി.മാധവിയെ ഒന്നു നല്ലനവണ്ണം കാണ്മാനെന്താണ് വഴിയെന്നേ മേനവനാലോചനയുണ്ടായിരുന്നുള്ളു. കൃഷ്ണൻനായരുടെ മകൻ ' കണ്ടാൽ ചൊങ്കുള്ളനായര് ' പടിക്കൽകൂടി പോകുമ്പോൾ ദൃഷ്ടി പത്തായപ്പുറയിലേക്ക് വിടാറുണ്ടെന്ന് യദൃഛയാ മനസ്സിലാക്കിയതാണെങ്കിലും മേനോന്റെ പോക്കുവരവുസമയത്ത് എങ്ങനെയെങ്കിലും കിണറ്റുപുരയുടെ വാതുക്കൽ ഹാജർകൊടുപ്പാൻ മാധവിക്കു സാധിക്കാതെ വന്നില്ല. വയസ്സ് ഇരുപതായില്ലെ.കാര്യമൊന്നുമില്ലെങ്കിലും കാണുന്നതുകൊണ്ട് എന്താണ് വിരോധം. ഇങ്ങിനെ കാണാൻ വർദ്ധിച്ചു.പുഞ്ചിരിയാൽ അന്യോനം അറിയുമെന്നും ഉറപ്പിച്ചു തുടങ്ങി. ഒരുദിവസം തമ്മിൽ കണ്ടു സംസാരിപ്പാൻ കിട്ടാൻ മാർഗ്ഗവും ഉണ്ടാക്കിക്കൊടുത്തു. താച്ചു ്മ്മാവനും കോന്തുഅമ്മാവനും നല്ലോണം വെളിച്ചായാലെ കരിമ്പടത്തിന്റെ ഉള്ളിൽനിന്നു എഴുന്നീല്ക്കയുള്ളു. അതിലിടക്ക് വേണമെങ്കിൽ എത്രനേരമെങ്കിലും സംസാരിക്കാം.ഇങ്ങിനെ കൂടിക്കാഴ്ചയും കഴിഞ്ഞു.അപ്പുക്കുട്ടമേനവന്ന് അടുത്ത പിറ്റെ ദിവസംതന്നെ സംബന്ധമാകുന്നതിന്നു വിരോധമില്ലെന്ന മട്ടിലായി."താച്ചുഅമ്മാവനെ കണ്ട് നിങ്ങൾ പറഞ്ഞാൽ വിരോധം പറകയില്ലെന്നാണ് തോന്നുന്നത്. നിങ്ങളുടെ അച്ഛന്ന് പിന്നെ നിങ്ങൾ പറഞ്ഞതല്ലെ ഉള്ളു.അമ്മുക്കുട്ടിക്ക് നല്ല സന്തോഷവും ആയിരിക്കും ." എന്നാണ് മാധവി ഒരു ദിവസം രാവിലെ പറഞ്ഞത്. താച്ചുനായരെ കാണ്മാൻ നിശ്ചയിച്ച് ഒരു ദിവസം വൈകുന്നേരം അപ്പുക്കുട്ടമേനോൻ പത്തായപ്പരയിൽ ചെന്നു.കാരണവര് അല്തരാളത്തിലാണ്.ചെകിടാൻ കോന്തുനായർ മേനവനെ താച്ചുനായരുടെ മുമ്പിൽ കൊണ്ടുവിട്ടു. ഒരു പുല്ലുപായയും കൊടുത്തു.താച്ചുനായർ ഒരു അളുമാരയുടെ അടുക്കെ വടക്കോട്ടു തിരിഞ്ഞിരുന്ന് എടനാഴിയിലെ ജനലിൽക്കുടി വരുന്ന വെളിച്ചത്തിന്റെ സഹായത്തോടുകൂടി ചില ഗ്രന്ഥങ്ങൾ അഴിച്ചു കെട്ടുകയായിരുന്നു.

   താ-നാ-ഉം കൃഷ്ണൻനായരുടെ മകനാണ് അല്ലെ.ഇരിക്കിൻ. 

അ-മെ-അതെ. അയൽവക്കത്തായി​​ട്ടം കാരണവരെ ഇതിലിടക്ക് ​​വന്നുകാണുവാൻ സാധിച്ചില്ല. അച്ചൻ അധികം പിറത്തിറങാറില്ല. ഞാൻ പകൽ സമയം അധികവും കോഴികോട്ടായി ക്കഴിയും.

താ-നാ;-കാലം ഒക്കെ മാറിയില്ലെ ഞങ്ങൾക്കൊക്കെ വയസ്സുമായി.കളപ്പുരയിൽ വെച്ചുണ്ടായ ദുർമരണങ്ങളും അതിനെപ്പറ്റിയുള്ള സംസാരങ്ങളും. ക്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/330&oldid=164974" എന്ന താളിൽനിന്ന് ശേഖരിച്ചത്