താൾ:Mangalodhayam book-4 1911.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

279 ടുകൂടിയുള്ള ഗതിയിൽ വിഘ്നങ്ങൾ വലിച്ചിടുകയും ചെയ്തിരിക്കുന്നു. ഇതു സാമ്രാജ്യങ്ങൾ തമ്മിലുള്ളതാണല്ലാം. ഒരു രാജ്യത്തുള്ള പലതരക്കാരായ ജനങ്ങളുടെ നടപടി നോക്കിയാലും ഈ വക സ്വയംകൃതാനാർത്ഥങ്ങൾകാ ണാവുന്നതാണ്. ​മലയാള ജില്ലയിൽ താണ ജാതിക്കാരുടെ കാര്യം തീരെ നോക്കാതെ മേൽ ജാതിക്കാർ ലോഗ യാത്രതുടങ്ങുക നിമിത്തം ഇപ്പോൾ എത്ര കുഴപ്പങ്ങ നേരിട്ടിരിക്കുന്നു. താണ ജാതിക്കാരിൽ ഓരോ വർഗക്കാരും ഒത്തൊരുമിച്ചു സമാജങ്ങൾ ഏർപ്പെടുത്തി സ്വജന പരിഷ്കാരം തുടങ്ങിയിരിക്കുന്നു. മേൽ ജാതിക്കാരെന്നും കീഴ്ജാതിക്കാരെന്നുമുള്ള ഭേതഭാവന നിമിത്തം പരസ്പരസ്പർദ്ധക്കും മത്സരത്തിന്നും അവിശ്വാസത്തിനും ഇടയാവുകയും അതിനാൽ നാം ഇച്ഛിക്കുന്ന സുഖസ്ഥാനപ്രാപ്തിക്കു വിളംബം നേരിടുകയും ചെയ്യുന്നു.

      ലോഗയാത്രയുടെ വഴി ഏറ്റവും വീതി കുറഞ്ഞതും, എല്ലാവർക്കും സമമായി യാത്രചെയ്യുവാൻ സാധിക്കാത്തതുമാകയാൽ ഏതാൻ ചിലർ മുൻകടന്നു പോകുന്നവർ പിന്നിലുള്ളവരെ തങ്ങളുടെ ഒപ്പം കൊണ്ടുപോകണമെന്നും, പിന്നിലുള്ളവർ, മുൻ കടന്നവരോടൊപ്പം തങ്ങളും

എത്തേണമെന്നും വിചാരിക്കേണ്ടതാണ്. ഇതിന്നാണ് സഹോദരസ്നേഹമെന്നു പറയുന്നത്. ഇത് മലയാളികളായ നമ്മുടെ ഇടയിൽ ഇല്ലാത്തതിനാൽ നാം ലോഗകതിയിൽ എത്രയോ പടി താഴെയാണ് നിൽക്കുന്നതെന്നു ആലോചിച്ചാലല്ലേ അറിയുള്ളൂ. നമ്മെ നന്നാക്കണമെന്നു അന്യനായ ഒരാൾ വിചാരിച്ചത് കൊണ്ടായില്ല: നമുക്കും നന്നായിരിക്കണമെന്നുള്ള ആഗ്രഹം ഉണ്ടായിരിക്കണം.ലോഗകതിയിൽ നമ്മെഅധംകരിക്കുവാൻ അന്യ രാജ്യക്കാർക്ക് എപ്രകാരം സാധിച്ചു എന്നാലോചിച്ചറിഞ്ഞു അവർ അനുസരിച്ച മാർഗത്തെ നമ്മളും അനുകരിക്കണം. ഇതിനു,സ്ഥിരോത്സാഹം,ഐകമത്യം,സമഭാവന, ക്ഷമ മുതലായ സൽസ്വഭാവങ്ങളാകുന്ന ഉപകരണങ്ങളെ നാം മുൻപെ സമ്പാദിക്കണം. അതിനു ശേഷം സർവ്വസുഭിക്ഷവും സുഖവും ഉണ്ടാക്കുന്ന സ്ഥാനത്തിൽ എത്തിച്ചേരുവാൻ നിരന്തരമായി പരിശ്രമിച്ചുകൊണ്ടുതന്നെ ഇരിക്കണം.അതാണുനമ്മുടെ കർതവ്യകർമ്മം.നമ്മുടെ പൂർവ്വികന്മാർ ലോഗകതിയെ അറിവാനായി നമുക്കു തന്നിട്ടുള്ള ഉപദേശങ്ങളിൽ ഏറ്റവും വിലയേറിയ ഒന്നിനെ താഴെ ചേർത്തു തൽകാലം വിരമിക്കട്ടെ.

                                                                                                                          ക:കാല:കാനിമിത്രാണി
                                                                                                                         കോതെശ:കെവ്യയോഗെമൌ
                                                                                                                         കശ്ചാഹം കാചമെശക്തി-
                                                                                                                         രിതി ചിന്ത്യം മുഹുർമ്മുഹു:

N.K.V.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/326&oldid=164969" എന്ന താളിൽനിന്ന് ശേഖരിച്ചത്