താൾ:Mangalodhayam book-4 1911.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

280 കണ്ണിപ്പറമ്പിലെ കൊലപാതകൻ

                                       ( എം . ആർ . കെ . സി )

ചീക്കലോടൻ കൃഷ്ണൻനായരെ അറിയാത്തവർ കിഴക്കു പ്രത്തും കോഴിക്കോട്ടും ആരും തന്നെ ഉണ്ടായിരുന്നില്ല . കണ്ണിപ്പറമ്പ് കളപ്പാടും സ്വത്തുക്കളും ജന്മം വാങ്ങിയ മുതല്ക്കെകൃഷ്ണൻ നാരുടെ പേർ എല്ലാവരും കേട്ടുതുടങ്ങിയിരിക്കുന്നു കുട്ടിച്ചാത്തന്റെയും ഭൂതത്താന്മാരുടേയും അധീവാസഭൂമിയാണെന്ന് നാടെങ്ങും ശ്രുതിപ്പെട്ടതും , കുട്ടികളെഭയപ്പെടുത്താൻ തള്ളമാർ അനന്തൻ കടായി ഉപയോഗിക്കുന്നതുമായ കണ്ണിപ്പറമ്പ് കുന്നും കുന്നിന്മേലുള്ള കളപ്പുരയും , അതിന് ചുറ്റുമുള്ള ചുള്ളിക്കാടും എന്ന് പറഞ്ഞു കേൾക്കുമ്പോൾ തന്നെ ഒന്ന് ഞെട്ടാത്തവർ കണ്ണിപ്പറമ്പ് പ്രദേശത്തുണ്ടായിട്ടില്ല . ചാത്തപ്പുണ്ണിപണിക്കര് കണ്ണിപ്പറമ്പ് കളപ്പുരയിൽ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തേയും , ഒന്നൊന്നായി അദ്ദേഹത്തിന്റെ മക്കളെയും കൊന്നത് കുട്ടിച്ചാത്തന്മാരോ അല്ല ഭുതത്താന്മാരൊ എന്ന് മാത്രമേ സംശയമുണ്ടായിരുന്നുള്ളു . പിന്നെ പൊല്ലീസ്സുകാർ തിരഞ്ഞാൽ കൊലപാതകനെ എങ്ങിനെ കാണും ? ഈ കൊലക്കേസ്സും വേറെ ഒന്നുരണ്ടു ദുർമരണങ്ങളും കൂടെ കണ്ണിപ്പറമ്പ് കളപ്പുരയിൽ വെച്ചു കഴിഞ്ഞപ്പോൾ ഈ സ്ഥലത്തിന്റെ പേര് നാടെങ്ങും മുഴങ്ങിത്തുടങ്ങി. കണ്ണിപ്പറമ്പ് കളപ്പുരയും സ്വത്തും കയ്യിൽ നിന്ന് പോയാൽ മതിയായിരുന്നു , എന്നായി ഉടമസ്ഥന്മാരുടെ നില. ആൾ താമസിക്കാതെ പൂട്ടിയിട്ട കളപ്പുരയിൽ രാത്രികാലങ്ങളിൽ ആപെരുമാറ്റമുണ്ടെന്ന് സംശയിക്കത്തക്ക സ്ഥിതിയിൽ ചില ശബ്ദങ്ങളും അസമയത്ത് ചിലപ്പോൾ വെളിച്ചവും ഉണ്ടാകാറുണ്ടെന്ന് അത്യാവശ്യം ചിലർ മുക്കിലും മൂലയിലും നിന്ന് പറഞ്ഞുതുടങ്ങി. സാധുക്കളായ കണ്ണിപ്പറമ്പുക്കാരുടെ ശനിദശമൂർദ്ദന്യത്തിലെത്തി. സന്ധ്യ കഴിഞ്ഞാൽ പിന്നെ ഒരു കുട്ടിയെപ്പോലും ആ പ്രദേശത്തൊന്നും വെളിയിൽ കാണാതായിത്തുടങ്ങി.

                            ഈ കളപ്പുരയുടെ ചരിത്രം ആദ്യാവസാനം അറിവുള്ളവർ ആരെങ്കിലും ജീവനോടെ അന്ന് ആ പ്രദേശത്ത് ഉണ്ടായിരുന്നുവെങ്കിൽ അത് താച്ചുനായര്

മാത്രമായിരുന്നു. കണ്ണിപ്പറമ്പ് കുന്നും , കളപ്പുരയും , താഴത്തെ പാടവും , പാടത്തിന്റെ രണ്ടു കരക്കുമുള്ള തോട്ടങ്ങളും ഒരു കാലം കണ്ണിയാറമ്പ് വീട്ടുക്കാര് ധനികന്മാരായ ഒരു ഇടപ്രഭുക്കന്മാരായിരുന്നു. ഉണ്ണിക്കുട്ടിനായര് തറവാട്ടിൽ കാരണവനായ മുതൽ ക്ഷയം തുടങ്ങി. മൂപ്പരുടെ അന്ത്യമാകുമ്പൊഴെക്ക് പിന്നത്തെ ക്കാരണവർ താച്ചുനായർക്കിരിപ്പാൻ കളപ്പുരക്ക് താഴെ പുരാതനമായുണ്ടായിരുന്ന ഒരു പത്തായപ്പുരയും രണ്ടു കണ്ടി പറമ്പും മാത്രമേ ശേഷിപ്പുണ്ടായിരുന്നുള്ളു . താച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/327&oldid=164970" എന്ന താളിൽനിന്ന് ശേഖരിച്ചത്