താൾ:Mangalodhayam book-4 1911.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

278

                              മംഗളോദയം

ത്തെത്തിക്കഴിഞ്ഞു എന്നു തീരുമാനിക്കുവാ൯ കഴികയില്ലല്ലോ. ചക്രമെന്നു പാഞ്ഞതു കാലഗതിയാണല്ലോ. ഇതിന്റെ ഒരു കണക്കു നിശ്ചയമുണ്ടെങ്കിൽതന്നെയും നമ്മുടെ പ്രാപ്യസ്ഥാനമിന്നതെന്നറിയാതെയാണ് ലോകം മുഴുവനും കഴങ്ങുന്നത്. ഈ സ്ഥാനത്തെ ആരാഞ്ഞറിയുന്നതു നമ്മുടെ ജീവിതോദ്ദേശ്യത്തിൽ ഒന്നാകയൽ വിദ്യാർത്ഥിയെന്നും പൗരനെന്നും മറ്റുമുള്ള വ്യത്യാസംകൂടാതെ എല്ലാവരും , ഇക്കാര്യത്തിൽ ശ്രദ്ദിക്കേണ്ടതാണ്.

                         ലോക ഗതിയെപറ്റി ശരിയായ ഒരറിവു കിട്ടണമെങ്കിൽ ആ ഗതിയിൽ പങ്കുകൊള്ളുന്ന ഓരോരുത്തരുടേയും ഗതിയെ പറ്റി അവരവർ തന്നെ സൂക്ഷ്മയായി പരിശോധന നടത്തണം , അതിന്റെ ശേഷം സ്വകുടുംബങ്ങളുടേയും , പിന്നെ ഗ്രാമക്കാരുടേയും , പിന്നെ ദേശക്കാരുടേയും ഇങ്ങിനെ സ്വസാമ്രാജ്യം വരെ പിന്നെ അയൽ സാമ്രാജ്യങ്ങളുടേയും ഗതിയെ നല്ലവണ്ണം പരിശോധിച്ചറിഞ്ഞ് ഇപ്പറത്തെ എല്ലാവരുടേയും ഗതി (അതായത് ലോകഗതി)യുടെ പ്രധാനോദ്ദേശ്യം പ്രാപ്യസ്ഥാനമെന്നു കരുതി എല്ലാവരും അവിടം പ്രാപിക്കുവാ൯ ബദ്ദശ്രദ്ദന്മാരായിട്ട് അതിയായ യത്നം ചെയ്യണം .
                                ബ്രപ്മാദിപിപീലികാപ൪യ്യന്തം അതായത് സൃഷ്ടിക൪ത്താവുമുതൽ ഉറുമ്പ് വരെയുള്ള സകലജീവികൾക്കും ആഗ്രഹം സുഖമായിരിക്കണമെന്നാണ്. ഈ സുഖം കിട്ടേണമെന്നു കരുതിയാണ് സ൪വ്വതും പ്രയത്നിക്കുന്നതും,കാല ചക്രത്തിൽ കൂടി യാത്ര ചെയ്യുന്നതും ആ സുഖസ്ഥാനത്തേക്കെത്തുവാനാണ് നി൪ണ്ണയിക്കേണ്ടത്. സുഖാവസ്ഥയെന്നത് പലർക്കും പലവിധത്തിലാണെങ്കിലും അതൊക്കെയും വിഷയം കൊണ്ടു ഭിന്നങ്ങളെന്നല്ലാതെ സുഖശബ്ദത്തിനു നാനാത്വം സിദ്ദിക്കുന്നില്ല. അതിനാൽ സർവ്വസാധാരണമായ സുഖത്തെ മാത്രം അടിസ്ഥാനപ്പെടുത്തി അത് ഏതുവിധമെന്നും അതിനുള്ള മാർഗ്ഗമെന്തെന്നുമാലോചിക്കുക ;------
                       1.മൂഢന്മാരായി ലോകത്തിൽ ആരും ഉണ്ടാകാതിരിക്കുക.
                     2.രാജ്യമെങ്ങും ക്ഷാമം കൂടാതെ സുഭിക്ഷമായിരിക്കുക.
                3.ദു;ഖമെന്ന് ജനങ്ങൾ അറിയാതിരിക്കുക.
                 4.മഹാവ്യാധികൾ ആരെയും ബാധിക്കാതിരിക്കുക.

ഇപ്രകാരം സമാസേന സ്ഥൂലനായ ഒരു സുഖാവസ്ഥയെ എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഇതാണ് നമ്മുടെ 'ഗോൾ'അല്ലെങ്കിൽ 'പരമപദം' എന്നു പറയുന്നത്. ഈ പരമപാദത്തിൽ ​എത്തിച്ചേരുവാനായി നാം യാത്രചെയ്യുമ്പോൾ നമ്മുടെ ഇടയിൽ തന്നെ പലരും അഭിപ്രായവ്യത്യാസം നിമിത്തം നിസ്സാരങ്ങളായ ചില സുഖങ്ങളിൽ ഭ്രമിച്ച് നമ്മുടെ യാത്രയ്ക്കു അപരിഹാർയ്യങ്ങളായ പ്രതിബന്ധങ്ങൾ വരുത്തുവാനിടയുള്ളതാകയാൽ കഴിയുന്നതും ശ്രമിച്ചു ഐകമത്യം സമ്പാദിപ്പാനാണ് ആലോചിക്കേണ്ടത്. ഐകമത്യഹീനതയാലും അഭിപ്രായവ്യത്യാസത്താലും നേരിട്ടുള്ള അനേകസംഭവങ്ങളും നമുക്കു ഓർമയുള്ളതാണല്ലോ. വിശേഷിച്ചു തുർക്കി , യൂറോപ്യ൯ കോയ്മകളുടെ അയൽവക്കക്കാരനായിരുന്നിട്ടും യൂറോപ്യ൯കോയ്മകൾ തങ്ങളുടെ ഒപ്പം തുർക്കിയെ കൂട്ടാതെ ലോകയാത്രക്കു പുറപ്പെടുക കാരണമായിട്ടു ഇപ്പോൾ ഇതാ യുദ്ദത്തിന്നും ജീവനാശത്തിന്നും ഇടവരുരുത്തുകയും സമാധാനത്തോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/325&oldid=164968" എന്ന താളിൽനിന്ന് ശേഖരിച്ചത്