താൾ:Mangalodhayam book-4 1911.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജ്യോതിശ്ശാസ്ത്രവും ഭൂപ്രകൃതിശാസ്ത്രവും 273

           ഭൂപ്രകൃതിശാസ്ത്രജ്ഞന്മാർ കാര്യാന്വേഷണം ചെയ്യുന്നത്. ഈ വക അന്വേഷണങ്ങളിൽ നിന്നു വളരെ യുഗങ്ങൾക്കു മുമ്പ് ഈ ഭൂമിയുടെ സ്ഥിതി എന്തായിരുന്നു എന്ന് ഏതാണ്ട് ക്ലപ്തമായി അറിയാറായിട്ടുണ്ട്.
            ജ്യോതിശാസ്ത്രവും ഏതാനും ഭൂപ്രകൃതിശാസ്ത്രത്തിനെപ്പോലെതന്നെ ആകുന്നു. ഇതരഗോളങ്ങൾ ജീവജാലങ്ങൾക്ക് അധിവസിക്കത്തക്കതാണോ എന്ന ആധുനികവിഷയമാണ് ജ്യോതിശ്ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധക്ക്  ഇയ്യിടെ ഇത്രയും വിഷയീഭവിച്ചിട്ടുള്ളത്.നാം ആകാശത്തു കാണുന്ന അന്യ      ഗോളങ്ങളിൽ ജീവികളുണ്ടെങ്കിൽ അവയെ അടുത്ത്  സൂക്ഷ്മമായി പരിശോധിക്കുവാൻ നമുക്ക് സാധിക്കുകയില്ലെന്നു നിർവ്വിവാദം തന്നെ.  അവയുടെ ആകൃതിയേയും സ്വഭാവത്തേയും പൂർണ്ണമായി ആലോചിച്ച് നമ്മുടെ മനോദൃഷ്ടികൾക്കെങ്കിലും  വെളിപ്പടുത്തി കാണിക്കുവാനും പ്രയാസമാണ്.ചില ഗോളങ്ങൾ  അത്യന്തം സൂക്ഷ്മമേറിയ ദൂരദർശനിക്കുഴൽ കണ്ണാടികൊണ്ടും കൂടി നല്ലവണ്ണം കാണുവാൻ കഴിയാത്ത വിധത്തിൽ അത്ര അകലത്താണ്.
      എങ്കിലും, നാം അധിവസിക്കുന്ന ലോകത്തെപ്പോലെ തന്നെ അത്യന്തം സുക്ഷ്മതയോടുകൂടി പരിപാലിക്കപ്പെടുന്നവയും, എത്രയും മഹത്തരമായ വിധത്തിൽ സൃഷ്ടിക്കപ്പട്ടവയും ആയ മറ്റു "ലോകങ്ങൾ " ഉണ്ടെന്നുള്ളതിന് മതിയായ ലക്ഷ്യങ്ങൾ നമ്മുടെ ചുറ്റും  നോക്കിയാൽ തന്നെ ധാരാളം കാണാം. 
  അതുപോര.   നമ്മുടെ ഭൂമിയേക്കാൾ   എത്രയോ ആയിരം ഇരട്ടി വലിപ്പമുള്ള അനേകം കോടി ഗോളങ്ങളുണ്ടെന്നു നാം അറിയുന്നു.അവയോടൊത്തു  നോക്കിയാൽ നമ്മുടെ ഈ ഭൂമി കടൽത്തീരത്തിലെ     ഒരു ചെറിയ മണൽത്തരിപോലെ അത്ര നിസ്സാരമായതാകുന്നു.നിശ്ചയിക്കപ്പെട്ടിട്ടുള്ള അച്ചുതണ്ടുകളിൻമേൽ ചുറ്റിത്തിരിഞ്ഞുകൊണ്ട്, വിശ്വസിക്കുവാൻ വയ്യാത്ത വലുതായ വേഗതയോടുകൂടി, ആകാശമാർഗ്ഗത്തിൽ അവയെല്ലാം അണുവും തെറ്റാതെ സഞ്ചരിക്കുന്നു. അവയിലെല്ലാം നമുക്കുള്ളതുപോലെ തന്നെ , ദീർഘച്ചുരുക്ക് വ്യത്യാസമുണ്ടെങ്കിലും, രാവും പകലും ഉണ്ടെന്നു നാമറിയുന്നു.രാത്രികാലങ്ങളിൽ നമ്മുടെ ആകാശം ചന്രമണ്ടലത്താൽ പരിപോഷിക്കപ്പടുന്നതുപോലെ  തന്നെ ,ആ ഗോളങ്ങളിലെ വിസ്താരമേറിയ ആകാശങ്ങളും അവയുടെ ചുറ്റും പരിവർത്തനം ചെയ്യുന്ന " ചന്ദ്രന്മാരിൽ   നിന്നും ശോഭയേല്ക്കുന്നു.ഇതു പോരാ. നമ്മുടെ ഭൂമിയേക്കാൾ വളരെ ലക്ഷം ഇരട്ടി വലിപ്പമുള്ള " സൂര്യൻ" തന്നെ അപരിമിതമായ ആകാശത്തു അതിലും വലുതായ അന്യഗോളങ്ങളുടെ ഇടയിൽ ഒരു ചെറിയ 'പൊട്ടു' മാത്രം ആയിത്തീരുന്നു. നമ്മുടെ സൂര്യന്റെ ചുറ്റും അനേകം  ഗ്രഹങ്ങൾ ചുറ്റിത്തിരിയുന്നതുപോലെ തന്നെ അതിനെ നിസ്സാരമാക്കി ച്ചെയ്യുന്ന അന്യ   സൂര്യന്മാരു ടെ ചുറ്റും അനേകം ഗ്രഹങ്ങൾ പരിവർത്തനം ചെയ്യുന്നുണ്ട്.

ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ രഹസ്യങ്ങൾ പൊതുജനസമക്ഷത്തിൽ പ്രവേശിച്ചതിന് എത്രയോ മുമ്പുതന്നെ കുശാഗ്രബുദ്ധികളായിരുന്ന പലരും നാം കാണുന്ന ഗോളങ്ങലൾക്കും നമ്മുടെ ഭൂമിക്കും തമ്മിലുള്ള അന്യോന്യസംബന്ധങ്ങൾ അറിയുന്നതിന്നു ശ്രമിച്ചിരുന്നു യവനപണ്ഡിതാഗ്രേസന്മാരിൽ പ്രധാനികളായ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/320&oldid=164963" എന്ന താളിൽനിന്ന് ശേഖരിച്ചത്