താൾ:Mangalodhayam book-4 1911.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം 274 നാക്സിമാണ്ടർ' പൈത്താഗോറാസ് മുതലായ വിശാലമനസ്കന്മാർ 'അന്യഗോളങ്ങൾ ' എന്നുള്ളവിഷയം നല്ലവണ്ണം പഠിച്ചിരുന്നു. പിന്നീടും 'ഗിലീലിയോ' 'ന്യൂട്ട൯ ' മുതലായ പല മഹാന്മാരും ഈ രസപ്രദമായ വിഷയത്തെ ക്കുറിച്ച് ആലോചിക്കുകയും നൂതനതത്വങ്ങൾ കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട് . ഇക്കാലത്തു ഈ വിഷയത്തിൽ പലരും അകൈതവമായ പ്രതിപ്പത്തി കാണിച്ചുവരുന്നുണ്ട്.

             നൂതനസാമഗ്രികളുടെ ആവിർഭാവത്തോടു കൂടി ശാസ്ത്രത്തിന്ന് അഭിവൃദ്ദി സിദ്ദിച്ചു. അതോടുകൂടി വിഷയത്തിന്നു രാസപൂർത്തിയും വന്നു. എ​ത്ര ആയാലും പഴക്കാത്തതും എന്നും പുതുതായിരിക്കുന്നതും ആകുന്നു ഈ വിഷയം. അടുത്തക്കാലത്തുണ്ടായിട്ടുള്ള സകല വിധ ശാസ്ത്രീയ പരിഷ്കാരത്തിനോടും ഈ ശാസ്ത്രാഭിവൃദ്ദിക്കു ദൃഢമായ ഒരു ബന്ധവും ഉണ്ട്. ജോതിശ്ശാസ്ത്രജ്ഞന്മാർ പുതുതായി കണ്ടുപിടിക്കുന്നവയെല്ലാം വളരെ രസപ്രദമായവയാണ്. എന്നാൽ ആവക അന്യേഷണങ്ങൾ ഇതര ഗോളങ്ങൾ ജീവികൾക്ക് അധിവസിക്കത്തതാണോ എന്ന കാര്യത്തെ പറ്റി ആയതു കൊണ്ടാണ് പൊതുജനങ്ങൾക്കു അതിൽ അഭിരുചിയും രസനും തോന്നുന്നത്.
                   മുപ്പതോ അമ്പതോ കൊല്ലങ്ങൾക്ക് മുമ്പ് , നവഗ്രഹങ്ങളിലും നക്ഷത്രമണ്ഡലങ്ങളിലും ജീവികൾ അധിവസിക്കുന്നുണ്ടൊ എന്ന് അറിയുവാ൯ ഉത്സാഹിച്ച മഹാന്മാരെക്കാൾ , ഇന്നുള്ള നമുക്കു അതിനു വളരെ എളുപ്പമുണ്ട്. അത്രയ്കുമാത്രം അഭിവൃദ്ദി ഈ അടുത്ത കാലത്തു തന്നെ ഉണ്ടായിട്ടുണ്ട്. അന്യഗോളങ്ങളെ നമ്മുടെ ഭൂമിയോട് കൂടിയോ , അല്ലാത്തപക്ഷം സൂര്യ ഗോളത്തോടുകൂടിയോ താരതമ്മ്യപ്പെടുത്തുന്നതുകൊണ്ട് എത്രയോ കോടിജന അകലത്തിരിക്കുന്ന നക്ഷത്രങ്ങളുടെയും കൂടി യഥാർത്ഥ സ്ഥിതി അറിയുന്നതിന്നു പ്രയാസമില്ലാതായിരിക്കുന്നു. ഇതരഗോളങ്ങളിലെ ജീവികളെ പറ്റി പ്രതിപാദിക്കുന്ന‌തിന്ന് നമ്മെ എത്രയും സഹായിക്കുന്ന പല മുഖ്യസംഗതികളും ഭൂമിയിൽ നിന്നു തന്നെ നാം ഇപ്പോൾ പഠിച്ചിരിക്കുന്നു. നാം നമ്മുടെ ചുറ്റും കാണുന്ന സ്ഥാവരജംഗമവസ്തുക്കൾക്കെല്ലാം അന്യോന്യമുള്ള അതിയായ വ്യത്യാസങ്ങളും , ഓരോ മേഖലയിലും അധിവസിക്കുന്ന ജീവികളുടെ തര വ്യത്യാസങ്ങളും , സൊയ്ര്യനിബന്ധനഗ്രഹനണ്ഡലത്തിലെ ഓരോ ഗോളങ്ങൾക്കും തമ്മിലുള്ള സാമാന്യ യോജിപ്പും വിവിധ വ്യത്യാസങ്ങളും നാം ഇപ്പോൾ അറിഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായി ജോതിശ്ശാസ്ത്രപഠനത്തിൽ ജാഗത്രുകന്മാരായാരുന്നു പണ്ഡിതന്മാർക്കു അവയൊന്നും ബുദ്ദിഗോചരമായിരുന്നില്ല. 
                             ഇപ്പോൾ നമ്മുടെ ഈ ലോകം കൂടാതെ മറ്റനേകം ലോകങ്ങൾ വേറെയും ഉണ്ടെന്നു സാർവ്വസമ്മതമായിരിക്കുന്നു. അവയിൽ മിക്കതും നമ്മുടെ ഭൂമിയോടു ആകൃതിയിലും പ്രകൃതിയിലും തുല്യതയുള്ളതാണെന്നും തീർച്ചയായിരിക്കുന്നു. അവയിൽ ജീവികൾ അധിവസിക്കുന്നുണ്ടൊ എന്നു അന്യേഷിച്ച്  തുടങ്ങീട്ടും വളരെ കാലമായി. ചൊവ്വയിൽനമ്മെ പോലുള്ള മനുഷ്യരും നാം കാണുന്ന തരത്തിലുള്ള പക്ഷിമൃഗാദികളും വൃക്ഷലതാദികളും ഉണ്ടെന്നു ഏകദേശം മുഴുവനും തീർച്ചപ്പെട്ടിട്ടുണ്ട്. 

ഇപ്രകാരം നവീനമായി നമുക്കു അറിയുവാ൯ സാധിച്ചിട്ടുള്ള സംഗതികളുടെ ആന്തരാർത്ഥം ശരിയാംവണ്ണം ധരിക്കുവാ൯










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/321&oldid=164964" എന്ന താളിൽനിന്ന് ശേഖരിച്ചത്