താൾ:Mangalodhayam book-4 1911.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

272

                               മംഗളോദയം

തി എന്തായിരുന്നു? ഏതുതരം ജീവിജാലങ്ങളാണ് അക്കാലത്ത് ഈഭൂമിയുടെ ഉ​​​​പരിഭാഗത്തെ അലങ്കരിച്ചിരുന്നത് ? ഇപ്പോഴത്തെ അവസ്ഥ ​എന്താണ്  ? കാലപ്പഴക്കത്തിൽ ഇതിന്നു എന്തെല്ലാം ​മാററങ്ങൾ സംഭവിച്ചേക്കാം ? ഈ വക രസമേറിയ സംഗതികളാണ് ഭൂപ്രകൃതിശാസ്ത്രത്തിലെ പ്രധാന വിഷയങ്ങൾ.ഈ രണ്ടു ശാസ്ത്രങ്ങൾക്കും എന്തെന്നില്ലാത്ത ഒരു രസവും മാഹാത്മ്യവും ഉള്ളതായി തോന്നുന്നത് , അവ രണ്ടും നമുക്കു പരിചയമില്ലാത്ത ചില പ്രത്യേകതരം ജീവജാലങ്ങ​ളെക്കുറിച്ച് പ്രതിപാദിക്കുന്നതുകൊണ്ടാകുന്നു.നാം ഇപ്പോൾ ഈ ഭൂമിയിൽ ഒരിടത്തും കാണാത്ത ചില ജീവികൾ ഇതിൽ ഉണ്ടായിരുന്ന ഒരു കാലത്തെ കുറിച്ച് സവിസ്തരം വിവരിക്കുകയാണ് ഒരു ഭൂപ്രകൃതി ശാസ്ത്രജ്ഞ൯ പ്രധാനമായി ചെയ്യുന്നത്. ആകൃതിയിലും പ്രകൃതിയിലും നമുക്ക് തീരെ പരിജയമില്ലാത്ത അത്തരം ജീവികൾ ഭൂമിയിൽ ധാരാളം ഉണ്ടായിരുന്ന ഒരു കാലത്തെ കുറിച്ച് നാം ആലോചിക്കുകയും അക്കാലത്തെ സ്ഥിതിയെ ദൃഢമായി അറിയുവാ൯ ഉത്സാഹിക്കുകയും ചെയ്യുന്നു. നാം നമ്മുടെ മനോമുകുരത്തിൽ മാത്രം പ്രതിഫലിച്ചു കാണുന്ന ആ ഭൂമി പലതരം സസ്യലതാദികളാൽ അലങ്കരിക്കപ്പെട്ടിരുന്നു. എന്നാൽ അവയിൽ ഒന്നു പോലും ഇപ്പോഴെങ്ങും കാണുന്നില്ല. നിബിഡമായി വള‌ർന്നിരുന്ന അന്നത്തെ ജീവലോകത്തിന് പററിയ വിധത്തിൽ കനം കൂടിയ ഒരു വായു മണ്ഡലത്താൽ ഭൂഗോളം പരിവേളലഷ്ഠിതമായിരുന്നു. നമ്മുടെ മലപ്രദേശങ്ങളിൽ ഇപ്പോൾ കാണപ്പെടാത്ത അനേകം ഉഗ്രസർപ്പങ്ങൾ അന്നത്തെ കാടുകളെ ഭയങ്കരക്കിച്ചെയ്തിരുന്നു. ഇപ്പോഴില്ലാത്ത തരത്തിൽ പലതരം കാട്ടുമൃഗങ്ങൾകാടുകളിൽ ഓടിനടന്നിരുന്നു. മനുഷ്യർ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ പല പക്ഷികളും ആകാശത്തിൽ പറന്നിരുന്നു.പാരാവാരത്തിന്റെ അത്യഗാധത്തിലുള്ള പല കുഴികളിലും അനേകം വലിയ ഭയങ്കരജീവികൾ ജീവിച്ചിരുന്നു.ഈ വക സംഗതികളെ ക്കുറിച്ച് ആലോചിക്കുംതോറും നമുക്ക് അത്ഭുതം വർദ്ദിച്ച് വർദ്ദിച്ച് ,ഭൂമിയുടെ താല്ക്കാലികാവസ്ഥ തന്നെ എത്രമാത്രം ആശ്ചർയ്യ ജനകമാണെന്നുള്ള സംഗതി നാം തീരെ മറന്നുപോകുന്നു.നാം ഇപ്പോൾ തന്നെ എന്തെല്ലാം തരത്തിൽ ജീവജാലങ്ങളെ നമ്മുടെ ചുറ്റും കാണുന്നുണ്ട്. ഇദാനീന്തനന്മാരായ നമുക്ക് ഭൂമിയുടെ പഴയ സ്ഥിതിയെ കുറിച്ച് ഭൂപ്രകൃതിശാസ്ത്രജ്ഞന്മാർ പറയുന്ന തത്വങ്ങൾ വിശ്വസിക്കുവാ൯ പ്രയാസമായി തോന്നുന്നു.എന്നാൽ കുറേ യുഗങ്ങൾക്ക് ശേഷം , ലോകത്തിൽ ക്രമേണ ഉണ്ടായി കൊണ്ടിരിക്കുന്ന പരിണാമത്തിന്റെ ഫലമായി ,ഒരു കാലത്തു നാം ഇപ്പോൾ കാണുന്ന ജീവജാലങ്ങളും സസ്യലതാദികളും തീരെ നശിച്ച് പുതിയ തരം ജീവികളും ചെടികളും ഉണ്ടാകുന്നതിനു ഞെരുക്കമില്ല. അക്കാലത്തും ഈഭൂമിയിൽ നമ്മെ പോലുള്ള മനുഷ്യർ ഉണ്ടായിരിക്കുന്നതായാൽ ,നാം ഇപ്പോൾ കാണുന്നതായിരുന്നു ഭൂമിയുടെ സ്ഥിതിയെന്നു അറിഞ്ഞാൽ വിശ്വസിക്കുവാ൯ അവർക്കും വളരെ പ്രയാസമായിരിക്കും.

ചില മലകളിലും ,കുഴികളിലും ഇപ്പോഴും കാണുന്ന എല്ല് ,പല്ല് മുതലായ ചില അവശിഷ്ടസാധനങ്ങളെ പരിശോധിച്ചും , ഓരോ സ്ഥലങ്ങളിലുള്ള മണ്ണിന്റെ തരവ്യത്യാസങ്ങളെ കണക്കാക്കിയും , അവയ്ക്കുള്ള കാരണങ്ങളെ ഗണിച്ചും ആകുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/319&oldid=164961" എന്ന താളിൽനിന്ന് ശേഖരിച്ചത്