താൾ:Mangalodhayam book-4 1911.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 മലയാളത്തിലെ ദേവാലയങ്ങൾ ൧൭ ലെതന്നെ നമ്പൂരിമാർ വിചാരിച്ചും സേവിച്ചും വന്നിരുന്നു. പെരുമനംഗ്രാമത്തിൽ ഈ നടപ്പ് ഇന്നും അശേഷം വിട്ടിട്ടില്ല. മറ്റു പല ഗ്രാമങ്ങളിലേയും ഇത്തരം ഓത്തമ്പലങ്ങളും അവയിലെ സ്വത്തുക്കളും മുൻപറഞ്ഞപ്രകാരം നശിച്ചുപോയിട്ടുണ്ട്. പ്രസിദ്ധപ്പെട്ട മൂഴിക്കുളംഗ്രാമത്തിലെ ഓത്തമ്പലം ഗ്രാമക്ഷേത്രതത്തേക്കാൾ അധികം ജീർണ്ണിച്ചാണ് കിടക്കുന്നത്. ആ ക്ഷേത്രം വക വേദാദ്ധ്യയനച്ചിലവിലേക്കുള്ള സ്വത്തിൽ ഉൾപ്പെട്ടതാണെന്ന് ഇന്നും പറഞ്ഞുവരുന്ന ഉ ണ്ണിപ്പാടം എന്ന ഭൂസ്വത്ത് പറവൂർരാജാക്കന്മാരുടെ ഭരണകാലത്തുതന്നെ പണ്ടാരവകയിലേക്കു ലയിച്ചുപോയിട്ടുണ്ടെന്നാണ് കേൾവി. ഇത്തരം ഓത്തമ്പലങ്ങളിൽവെച്ചാണു നമ്പൂതിരിമാരുടെ ഉണ്ണികൾ ഓത്തുചൊല്ലി പഠിച്ച് രതിനെണ്ണായിരവും അധിലധികവും ഗ്രന്ഥ വേദം സ്വരഭേദംപോലും കൂടാതെ മുഖസ്ഥമാക്കിത്തീർക്കുന്ന സമ്പ്രദായം മലയാളത്തിലുള്ള മിക്ക ഗ്രാമങ്ങളിലും നടപ്പായിരരുന്നത്. പിന്നീടാണ് യോഗമഠങ്ങളിലേക്കുള്ള പ്രവേശം. ഓത്തുട്ടുക, ത്രിസന്ധകൾ എന്നീവക വേദസത്രങ്ങൾ പ്രായേണ ഓത്തമ്പലങ്ങളായ ദേശക്ഷേത്രങ്ങളിലും സ്വന്തം ഗ്രഹക്ഷേത്രങ്ങളിലും വെച്ചായിരുന്നു നമ്പുതിരിമാർ നടത്തിപ്പോന്നിരുന്നത്. ഇപ്പോഴും ഈ വക സത്രങ്ങൾ പലേടത്തും നടത്തുമാറുണ്ടെങ്കിലും ഓത്തമ്പലങ്ങളിൽ എന്നുള്ള നിയമം പ്രായേ​ണ വിട്ടുപോയിരിക്കുന്നു.

    ഓത്തമ്പളങ്ങളിൽ കൂത്തു പതിവില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്. ഇതുപ്രകാരം നോക്കുന്നതായാൽ ഇന്നും ചാക്യാർകൂത്തുള്ള പല ഗ്രഹക്ഷേത്രങ്ങളും ചില ദേശക്ഷേത്രങ്ങളും 

എല്ലാ ഗ്രാമക്ഷേത്രങ്ങളും കൂടാതെ ഓത്തമ്പലങ്ങൾ വേറെ ആയിരുന്നുവെന്നു കാണാം. കാലംകൊണ്ട് ഓത്തമ്പലത്തിന്റെ നില പോയ്പോയി, കൂത്തമ്പലമായിത്തീർന്ന ചില അമ്പലങ്ങളും ഇല്ലെന്നുരഫഞ്ഞുകൂടാ. എങ്കിലും കൂത്തുള്ള ദിക്കിൽ ഉണ്ണികൾ പോയ്ക്കൂടാ എന്നുള്ള നിയമം നമ്പൂതിരിമാരുടെ ഇടയിൽ ഇന്നും നശിച്ചിട്ടില്ല. ഇതിന്റെ താല്പര്യം വേദാഭ്യാസവും വിനോദവും കൂട്ടിക്കലർത്തി ഒന്നും വെടിപ്പാവാത്ത വിധം മിശ്രമാക്കിത്തീർക്കുരുതെന്നായിരിക്കണം.

    മലയാളത്തിൽ നമ്പൂതിരിമാരുടെ ആഗമനത്തിന്നുശേഷം , വിശേഷിച്ചും പരിഷ്കരിക്കപ്പെട്ടവയായിട്ടു മറ്റൊരു തരം ദേവാലയങ്ങൾ ഉണ്ട്. അവ 

നാല്പത്തീരടിക്കകത്തുള്ള കളരിക്ഷേത്രങ്ങളാണ്. ഇവ മിക്കതും ആയുധവിദ്യാചാര്യന്മാരായ പണിക്കന്മാരുടെ വകയായിരിക്കും. ഇവിടങ്ങളിൽവെച്ചാണു കച്ചകെട്ടും ഉഴിച്ചുിലും മറ്റും പണ്ടു നടത്തിപ്പോന്നിരുന്നത്. പണ്ട് ഏതൊരു യുദ്ധത്തിനു പുറപ്പെടുന്നതായാലും അതാത് ആയുധവിദ്യാചാര്യന്മാരുടെ കളരികളിലുള്ള പരദേവതയുടെ നടയിൽ കുമ്പിട്ടിട്ടെ പുറപ്പെടുക പതിവുള്ളു. ഇത്തരം കളരികളും കുലദൈവങ്ങളും തീണ്ടലുള്ള ജാതിക്കാർക്കു വേറെയായിട്ടും എല്ലായിടത്തും കാണാവുന്നതാണ്.

    ഇങ്ങിനെ പലവിധത്തിലായി പറഞ്ഞ ദേവാലയങ്ങളിൽ സ്വത്തുകൊണ്ടും 

സമ്രദ്ധികൊണ്ടും പ്രതിഷ്ടാപകന്മാരുടെ തപശ്ശക്തികൊണ്ടും പ്രസിദ്ധി കേട്ടവയായി അപ്രതിഹിതമായ ദിവ്യചൈത്യത്തോടുകൂടി വിശേഷിച്ചും ഴിളങ്ങുന്ന മഹാക്ഷേത്രങ്ങളും മലയാത്തിൽ ഒട്ടും ദുർലഭമല്ല.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/21&oldid=164884" എന്ന താളിൽനിന്ന് ശേഖരിച്ചത്