താൾ:Mangalodhayam book-4 1911.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കംസവധം

എണാങ്കാടിത്യകോടിപ്രതിഭടസുഷമാ-

     ദീപ്തിമുൽക്ഷിപ്തദോർഭ്യാം

വേ​​ണും, വ്യാഖ്യാനമുദ്രാമധകരതലേ

     ദക്ഷിണേ ചാടധാനം 

സാനന്ദം ചേർത്തിടംതൃത്തുടയിലുദധിജാം

     വാമദോഷ്ണാ കുചാഗ്രം 

താനോമോദാൽസ്പൃശാന്താ കരുതുകമനമേ!

    സ്വവബോധം മുകുന്ദം

ശോകം വേർമാഞ്ഞുസൗഖ്യം നിഖിലസുമ-

    വത്തതാം, വിപ്രസഘാ            [നസാം

യാഗാദ്യം കർമ്മവും ചെയ്തവനിയിൽനിയ-

     പുഷ്ടിവായ്പിക്കമെന്മേൽ            [തം

ശ്രീകൃഷ്ണൻപണ്ടുഹിംസാനിരതമരിയകം

     സാസുരംകൊന്നുജാതാ-

ഭോഗം താതാഗ്രജാദ്യൈഃസഹമധുരയിൽ

     ണോരുനാളെന്നപോലെ            [വാ

സാക്ഷാലക്ഷ്മീസഹായേഭുവനപരിബൃഢേ

     വല്ലവീഭോഗലീലാ-

ദാക്ഷിണ്യംപൂണ്ടുനന്ദവ്രജഭുവികുഹനാ-

     ഗോപനായ്വർത്തമാനേ.

സൗഖ്യംമെന്മേൽവളർന്നുസകലതനുമതാം

      മേദുരോദ്യത്ഭരക്ലേ-

ശാക്രാന്താമേദിനീദേവിയുമജനിതദീ-

    യാംഘ്രിവിന്യാസധന്യാ

അരിഷ്ടമാധാതുമുപാത്തമായാ- ഗരിഷ്ഠദുർദ്ധഷമഹോക്ഷവേഷം അരിഷ്ടനാമാനമസൗസുരാണം വരിഷ്ഠനഗ്രേനിജഘാനദൈത്യം. അന്നേരംപോന്നുവന്നാനുരപെരികിനകം-

    സാജ്ഞയാകേശിനാമാ

സന്നദ്ധോഹന്തുംദനുജപരിബൃഢോ

     ഘാടകാകാരധാരീ

കണ്ണിൽക്കണ്ടോരെമണ്ടിച്ചതിഖരഖുരകം

    ദ്ദാലനിർദ്ദാർയ്യമാണം

വർണ്ണിക്കാവല്ലനന്ദവ്രജമതുനിഖിലം

   ക്ഷോഭയാമാസമെന്മേൽ.

ഉദ്ദാമാടോപമേനംനിഭൃതമഥനിജ-

   ജ്യായസേടർശയിത്വാ

നൃത്യൽഭ്രൂസംജ്ഞയാന്ർമ്മലഹസിതമുഖാ

    ശാർങ്ഗധന്വാതദാനീം

എത്തിക്കോപാൽപിടിച്ചപ്പദഭുവികരപ-

    ത്മേനസന്താഡ്യഭൂമൌ

ശക്ത്യാകുർവൻക്രതാന്താതിഥിമവിടെമുദാ

    നന്ദപുർയ്യാംന്യവാത്സിൽ.

അക്കാലത്തമ്മധുരനഗരിയിലുഗ്രാടോപീകംസമഹീപൻ മഹിമകലമ്പിനമായാദേവീവചനംതന്നെ പകലിരവോർത്തും ചുടചുടമദ്ധ്യെ നെടുതായ്വീർത്തും തിറവിയ നിജരിപു വളരുമ്മന്ദിരമറിവാനേതും കഴിവില്ലാഞ്ഞും പെരുകിന തപാൽ മരുവിന സമയെ സാരതയാ പോന്നെഴുനെള്ളീടിന നാരദനായൊരു മുനിപെരുമാൾതൻ മുഖകമലത്തിന്നഖിലവുമുടനെ മുരരിപു ദേവൻ ദേവകിതങ്കന്നഷ്ടമഗർഭാൽ പോന്നുപിറന്നതുമന്നെ വിരവൊടു വസുദേവതാന്നന്ദാഗാരം തന്നിലൊളിച്ചതുമവിടെത്തെളിവിലൊളിച്ചു വളർന്നതു മസുരപ്രൌഢാനറുകുലചെയ്തതുമിനിമേൽചെയ്യും വൃത്താന്തങ്ങളുമാകർണ്ണ്യാസൌ കണ്ണുമുരുട്ടി കോപവശത്താൽ വാലുമെടുത്തുടനുറയൂരിക്കൊണ്ടിവനത്രെ മമ വഞ്ചകനെന്നും വസുദേവൻതൻ ഗളഭുവി പെട്ടന്നോങ്ങുന്നേരം മുനിവരനാശു തടുക്കനിമിത്തം കഥമപി വാങ്ങിപ്പത്ന്യാ സാകം പിടിപെട്ടേനം ചങ്ങലതന്നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/22&oldid=164892" എന്ന താളിൽനിന്ന് ശേഖരിച്ചത്