താൾ:Mangalodhayam book-4 1911.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬ മംഗളോദയം ന്തുമതം, ക്രിസ്തുമതം, മഹമ്മദുമതം, എന്നീ മതങ്ങളിൽ ലയിച്ച കാലത്ത് അവരുടെ ക്ഷേത്രങ്ങൾ അല്ലെങ്കിൽ വിഹാരങ്ങൾ മുൻപറഞ്ഞ മൂന്നു മതക്കാരുമായി വിഭജിച്ചെടുത്തുവെന്നും ഊഹിപ്പാൻ ധാരാളം വഴിയുണ്ട്. പ്രസിദ്ധപ്പെട്ട കല്ലിലമ്പലം ജൈനമതക്കാരുടെയായിരുന്നവെന്നും കൊടുങ്ങല്ലുർ അരാളകത്തിന്റെ വക്കത്ത് മഹമ്മദീയപ്പള്ളി ബുദ്ധമതക്കാരുടെ വിഹാരമായിരുന്നുവെന്നും മറ്റും പ്രസിദ്ധപ്പെട്ട ഐതിഹ്യങ്ങൾ ഇന്നും മാഞ്ഞുപോയിട്ടില്ല.

    നമ്പൂതിരിയുടെ ആഗമനശേഷം ഗ്രാമവിഭാഗം മുതലായ അനേകം രാജ്യപരിഷ്കാരങ്ങൾ ചെയ്ത 

കാലത്ത് പലേടത്തുമായി പല ദേവാലയങ്ങൾ ശൈവങ്ങളും വൈഷ്ണവങ്ങളും ശാക്തങ്ങളുമായി പ്രതിഷ്ടിച്ചിട്ടുണ്ടെന്നു പറയേ​ണ്ടതില്ലല്ലൊ. ദേശസ്ഥിതിക്കനുസരിച്ച് അവയെ തിരിക്കുന്നതായാൽ ഗ്രാമക്ഷേത്രം, ദേശക്ഷേത്രം, ഗ്രഹക്ഷേത്രം എന്നു മൂന്നായി വിഭജിക്കാം. ഇവയിൽ ഗ്രാമക്ഷേത്രങ്ങൾ അതാതു ഗ്രാമസങ്കേതഭൂമിക്കകത്തു പാർത്തുവരുന്ന സകല ജാതിക്കാർക്കും പൊതുവിലുള്ളവയായിട്ടും, ദേശക്ഷേത്രങ്ങൾ അതാതു ദേശക്കാർക്കു പ്രത്യേകമുള്ളവയായിട്ടും, ഗ്രഹക്ഷേത്രങ്ങൾ ഓരോ ഗൃഹങ്ങളിപെട്ടവർക്ക് മാത്രമുള്ളതായിട്ടുമാണ് സങ്കൽപ്പിച്ചിരുന്നത്. കാലം കൊ​ണ്ട് ഈ വക സങ്കൽപ്പങ്ങളും, അവയ്ക്കുള്ള ഉദ്ദേശ്യങ്ങളും, അതിന്റെ ഫലനിലകളും മിശ്രമായ വിധത്തിൽ കലാശിച്ചുപോയി എന്നു മാത്രമേ ഉള്ളൂ. ഈ വക സ്ഥാപനഹങ്ങളുടെ അന്നുമുതൽ ഇന്നുവരെയുള്ള പരിണാമഭേദത്തെപ്പറ്റി വിചാരിക്കുന്നതായാൽ അതുതന്നെ ഒരു വലിയ ഉപന്യാസമായി തീരാവുന്നതാണ്. ഗ്രാമക്ഷേത്രങ്ങളുടെ പ്രതിഷ്ഠകളും,സമ്പൽസംപാദനകളും ഗ്രായോഗഭരണമുറകളും,ഊരായ്മക്കാരുടെ ചുമതലകളും,സമുദായപുരുഷന്മാരുടെ കൈകാര്യനടപടികളും കാലക്രമംകൊണ്ട് അവക്കുണ്ടായ ശൈഥില്യങ്ങളും,നാട്ടുരാജാക്കന്മാരുടെ കൈയ്യേറ്റങ്ങളും,തന്മൂലമുണ്ടായ പല കലക്കങ്ങളും,ഈ വക സ്വത്തുക്കളുടെ ഉടമപോലും നിശ്ചയമില്ലാത്ത വിധത്തിൽ കെട്ടുപാടുടഞ്ഞുപോയാൽ കാടും മാടും,പാടവും പുരയിടവും അധികഭാഗം പണ്ടാരവകയിൽ ചേർന്നുപോയ പോക്കുകളും ഓരോന്നോരോന്നായിട്ടെടുത്തു കാണിക്കുന്നതായാൽ വളരെ പരന്നുപോകാമെന്നുവെച്ചു അവ തൽകാലം വിട്ടുകളയുന്നു.

    ഗ്രാമക്ഷേത്രങ്ങൾക്കുവന്ന ഇത്തരം മാറ്റങ്ങൾ പല ദേശക്ഷേത്രങ്ങൾക്കും പറ്റിയിട്ടുണ്ട്.ദേശങ്ങൾ തന്നെ രണ്ടുവിധത്തിലുണ്ട്.ഒന്നു ദേശത്തുള്ള 

സകലജാതിക്കാർക്കും സമാവകാശസ്ഥിതിയിലും മറ്റേതു നമ്പൂതിരിമാർക്കുമാത്രം ഉള്ള നിലയിലും എന്നതാണിതിന്റെ വ്യത്യാസം.നമ്പൂതിരിക്കുമാത്രം ഉള്ളവയും ഉള്ളവയിൽ ഓത്തമ്പലങ്ങൾ എന്നൊരിനമുണ്ട്.ഈ ഓത്തമ്പലങ്ങളിവെച്ചാണു പഴയ കാലങ്ങളിൽ നമ്പൂതിരിമാരുടെ പൊതുവിലുള്ള വേദാദ്ധ്യയനം നടന്നുവന്നിരുന്നത്.ഉത്തമഗ്രാമങ്ങളിലുള്ള ഗ്രാമക്ഷേത്രങ്ങളുടെ അധികം അകലത്തല്ലാത്ത സ്ഥലങ്ങളിൽ ഈ വക ഓത്തമ്പലങ്ങൾ സ്ഥാപിച്ചിട്ടുള്ളതായി കാണാം.പെരുമനം ഗ്രാമക്ഷേത്രത്തിന്റെ ഒട്ടടുത്തുള്ള തിരുവെള്ളക്കാവിൽ അയ്യപ്പന്റെ അമ്പലം ഇത്തരം ഒരു ഓത്തമ്പലമാണെന്ന് വിചാരിക്കാം.ഈ വിധം മറ്റു പല ഗ്രാമങ്ങളിലും ഉണ്ടായിരിന്നു.ഗ്രാമക്കാർക്കു പൊതുവിലുള്ള ഓത്തമ്പലത്തിലെ ദേവനേയും

ഗ്രാമപരദേവതയെപ്പോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/20&oldid=164873" എന്ന താളിൽനിന്ന് ശേഖരിച്ചത്