താൾ:Mangalodhayam book-4 1911.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മലയാളത്തിലെ ദേവാലയങ്ങൾ ൧൫ മുൻനിർത്തിക്കൊണ്ടാണു ദൈവത്തിന്റെ അടുക്കലേക്കു ചെല്ലുവാനുള്ള വഴിയാത്ര കല്പിച്ചിട്ടുള്ളത്. ഈ മൂന്നുതരക്കാർക്കും ചില അവാന്തരഭേദങ്ങളെ അനുസരിച്ച് ഉപാസനാഭേദങ്ങളുണ്ടായിരിക്കാം. എന്നിരിക്കിലും ദേവാലയങ്ങളുടെ അല്ലെങ്കിൽ പള്ളികളുടെ സമ്പ്രദായങ്ങൾ മുൻപറഞ്ഞ മൂന്നു മതഭേദത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളോടുകൂടിയവയായിരിക്കും. പക്ഷെ ഇവരുടെ പള്ളികളിൽ പ്രധാനപ്പെട്ട പല സ്ഥലങ്ങളും മുൻകാലങ്ങളിൽ ഇന്ത്യയിലുണ്ടായ മതക്കാരുടെ പ്രസിദ്ധദേവാലയങ്ങളായിരുന്നുവെന്നുള്ളതിനു പല ലക്ഷ്യങ്ങളും ഉണ്ട്. ക്രസ്ത്യാനികളുടെ ഇടയിൽ സർവ്വപ്രധാനമായി കല്പിച്ചുവരുന്ന മലയാറ്റൂർ കുരിശുമുടി, ഔപ്പറമ്പിൽപ്പള്ളി എന്നിവയും മഹമ്മടീയരുടെ ഇടയിൽ പ്രസിദ്ധമാഹാത്മ്യമുണ്ടെന്നുവിശ്വസിച്ചുവരുന്ന മമ്പറത്തുപള്ളി, പഴവങ്ങാടിപ്പള്ളി എന്നിവയും മറ്റും ഇന്ത്യൻമതക്കാരുടെ ദേവാലയങ്ങളായിരുന്നുവെന്നത് ക്രിസ്ത്യാനികളും മഹമ്മദീയരുംകൂടി സമ്മതിക്കുന്ന വാസ്തവമാണല്ലൊ. എന്നു മാത്രമല്ല ഈ വക സ്ഥലങ്ങളിൽ ഇന്നും ഹിന്ദുക്കൾ പേയി ദർശനം കഴിക്കുന്ന സമ്പ്രദായം നിലനിന്നുവരുന്നുണ്ടെന്നതും ഇതിലേക്കൊരു ലക്ഷ്യമാകുന്നു. അവയുടെ നിർമ്മാണരീതിയും നമ്മളുടെ ദേവാലയസമ്പ്രദായത്തിനെ അനുസരിച്ചു കാണുന്നതു വേറെയും ഒരു ലക്ഷ്യമാണ്. ജൂതന്മാരുടെ വക കൊച്ചിയിലുള്ള പള്ളിയും കോവിലകത്തുള്ള വിഷ്ണുഃക്ഷേത്രവും കൂട്ടിത്തൊട്ടുനില്ക്കുന്ന നില കണ്ടാൽ അതും നമ്മുടെ ദേവസ്ഥാനത്തിന്റെ ഒരംശമായിരുന്നുവെന്ന് ഊഹിക്കാൻ പ്രയാസമില്ല. ദ്വീപാന്തരീയമതക്കാരുടെ ദേവാലയങ്ങളായ പള്ളികളെപ്പറ്റിയുള്ള വിവരം ഇത്രമാത്രംകൊണ്ടവസാനിപ്പിക്കുന്നു.

    ഇന്ത്യയിലുള്ള മതക്കാരുടെ ദേവാലയങ്ങളെ കാലനിലക്കനുസരിച്ചു രണ്ടായി വിഭജിക്കാം. 

നമ്പൂതിരിമാരുടെ വരവിന്നു മുമ്പുള്ളവയും പിമ്പുണ്ടായവയും എന്നാണിതിന്റെ വിഭാഗം. മുമ്പുള്ളവ മിക്കതും വനദേവതകളുടെ ആയതനങ്ങളായിരുന്നു. അവയ്ക്ക് ഇന്നും കാവുകൾ എന്നു പേർ പറഞ്ഞവരുന്നു. നമ്പൂതിരിമാരുടെ ആഗമന ശേഷവും പ്രാചീനസമ്പ്രദായമനുസരിച്ച് ചില കാവുകൾ പരിഷ്കരിച്ചിട്ടില്ലെന്നു പറഞ്ഞുകൂടാ. എങ്കിലും ഭ്രരിപക്ഷപ്രകാരം പറയുന്നതായാൽ കാവുകളൊക്കെ പ്രാചീനങ്ങൾതന്നെയെന്നു പരിഗണിക്കേണ്ടിവരും. ഈ വക കാവുകളിൽ പലതും വിശേഷിച്ചു മലമ്പ്രദേശങ്ങളിലുള്ളവ ഉഗ്രശക്തിചൈത്യമുള്ള ദേവാലയങ്ങളാണെന്നു സകലരും വിശ്വസിച്ചുവരുന്നു. അവയിൽ ശ്രീപോർക്കലി ആര്യങ്കാവ് ,ശബരിമല മുതലായ ദേവാലയങ്ങൾ അതിപ്രസിദ്ധങ്ങളാണല്ലൊ. കൊടുങ്ങല്ലൂർശ്രീകുരംബക്കാവ് മുതലായ നാട്ടുപുറത്തുള്ള ചില കാവുകളും നമ്പൂരിമാരുടെ വരവിന്നു മുമ്പേയുള്ള ശാശ്വതസ്ഥാപനങ്ങളാണെന്നു കാണുവാൻ അവയിലുള്ള ചില പ്രാചീന നടപടികൾ (അസഭ്യങ്ങളായ ഭരണിപ്പാട്ടു മുതലായവ) തന്നെ ലക്ഷ്യങ്ങളാണ്. കുടിയിരിപ്പുതോറുമുള്ള പാമ്പുങ്കാവുകൾക്കാണു ഇവയിൽ വെച്ച് അധികം പ്രാചര്യമുള്ളതെന്നു പറയേണ്ടതില്ലല്ലൊ.

    മലയാളത്തിൽ ഒരു കാലത്ത് ജൈനമതത്തിനും ബുദ്ധമതത്തിനും വലിയ 

പ്രചാരമുണ്ടായിരുന്നുവെന്നും അക്കാലത്ത് അവരുടെ ദേവാലയങ്ങൾ അനേകം ഉണ്ടായിരുന്നുവെന്നും

ആ വക മതക്കാർ ഫി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/19&oldid=164866" എന്ന താളിൽനിന്ന് ശേഖരിച്ചത്