താൾ:Mangalodhayam book-4 1911.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

166 മംഗളോദയം

മായുള്ള അഷ്ടൈചെര്യത്തെക്കേൾക്കുമ്പോൾ അതിൽ ആശ ജനിക്കുകയാൽ അതിൽ തന്നെ ദൃഷ്ടിവെച്ചുകൊണ്ടു താൻനിൽക്കുന്ന നിലയായ സ്വധർമ്മത്തെ മറന്നിട്ടു , അന്യധർമ്മങ്ങളിൽ പടന്യാസം ചെയ്യുന്നു . അടിതെറ്റിയാൽ പിന്നെ , പറയണോ? എന്നാലിതു പറയുന്നവനോ? തഥൈവ എന്നിരിക്കിലും , ഈശ്വരവചനത്തെ സ്വാനുഭവത്തിൽ അനുസരിച്ചുള്ള ചിലവിഷയങ്ങളെ വെളിവാക്കുന്നതു സഹൃദയൻമാർക്കു സന്തോഷകരമാണെന്നുള്ള വിശ്വാസത്താൽ ഇങ്ങനെ പറയുന്നു.ആശയെ ഒഴിച്ചുള്ളചിത്തത്തിൽ മാത്രമേ രാജയോഗം പ്രകാശിക്കുകയുള്ളൂ . ഈ പിശാചിയൊഴിയേണമെങ്കിൽ , സ്വധർമ്മം കൊണ്ടുള്ള "പരിതൃപ്തി " എന്നുള്ള ബലി കൊടുത്തേമതിയാവൂ. ഈ പരിതൃപ്തി വരേണമെങ്കിൽ ആശയൊഴിയണം . എന്നാൽ സ്വധർമ്മമെന്നതുതന്നെ രജയോഗമായി ത്തീരുന്നു. ഇനി സ്വധർമ്മമെന്താണെന്നു മാത്രമറിഞ്ഞാൽ ഒക്കെ ആയല്ലോ .സ്വധർമ്മമെന്നതു " നിയതിയെ" അനുസരിച്ചിരിക്കുകയും അതുപോലെ ആചരിക്കുകയുമാകുന്നു . നിയതിയെന്നത് ആരാലും ഒരിക്കലും അന്യഥാകരിപ്പാൻ പാടില്ലാത്ത ഒരു ശക്തിവിശേഷമാകുന്നു . ആ ശക്തിതന്നെയാണ് സകല സൃഷ്ടിയും ഭരണവും ചെയ്തു വരുന്നത് . ആകയാൽ നിയതി തന്നെയാണ് ഈശ്വരൻ ചുരുക്കത്തിലിതിന്റെ ലക്ഷണം . " ഇതിനെഭയപ്പെട്ടിട്ടഗ്നികത്തുന്നു,സൂര്യൻ പതിവായുതിക്കുന്നു, വായുവും വീശീടുന്നു . (ർഗ്ഗം മൃത്യുവും സംഹാരത്തെചെയ്യുന്നിതിന്ദ്രൻന്നച നിത്യവും പാലിക്കുന്നു സർവരുമിതുപോലെ കൃത്യമായി സ്വകൃത്യത്തെച്ചെയ്യുന്നു ." എന്നുതുടങ്ങീട്ടുള്ള സകലവും നിയതിയാകണം. ചരാചരങ്ങളിലെല്ലാം ഇതുവ്യാപിച്ചു നിൽക്കുന്നുണ്ടെങ്കിലും ,ഇതിനെ അനുസരിച്ചു നടക്കുവാനുള്ള വിശഷജ്ഞാനം , മനുഷ്യർ മുതലായവർക്കു മാത്രമല്ലാതെ , താഴേയുള്ള ജീവങ്ങൾക്കില്ലായ്കയാൽ , നിയമവിധികൾ അവരെ സംബന്ധിക്കുന്നില്ല . മനുഷ്യരാകട്ടെ വിശേഷജ്ഞാനമെന്ന വകതിരിവില്ലാപാത്രമായിരിക്കുകയാൽ സർവ്വനിയമ ശാസ്ത്രശാസ്ത്രവും മനുഷ്യർക്കു സംബന്ധിക്കുന്നതാവുന്നു . ആകയാൽ എല്ലാ മനുഷ്യരും സർവ്വനിയമനശക്തിയായ ഈ നിയതിയെ ഭയഭക്തിപൂർവ്വം അനുസരിച്ചു നടക്കുന്നുവെങ്കിൽ അവർ തന്നെയാണു കൃതകൃത്യന്മാർ എന്നു ശാസ്ത്രംപറയുന്നു . ഇങ്ങിനെ ആകയാൽ ധർമ്മധർമ്മവിവേകവും സ്വധർമ്മാചരണവും മനുഷ്യർക്കു കൂടിയേ കഴിയൂ , എന്നുള്ളതാണല്ലോ . ഈ സ്വധർമ്മം രണ്ടുപ്രകാരത്തിലിരിക്കുന്നു ഒന്ന് വൈദികവും , രണ്ടു ലൗകികവുമാകുന്നു . വൈദികവും രണ്ടു പ്രകാരത്തിലിരിക്കുന്നു . ഒന്ന് , ആന്തരവും , രണ്ടു ബാഹ്യവുമാകുന്നു . ആന്തരമായുള്ള വൈദികധർമ്മത്തെ അനുഷ്ഠിക്കുന്നവർ മഹാരാജയോഗികളാകുന്നു . ആന്തരമായുള്ള വൈദികധർമ്മത്തെ അനുഷ്ഠിക്കണമെങ്കിൽ വേദത്തിന്റെ ജ്ഞാനമുള്ളവർക്കു മാത്രമേ സാധ്യമാവുകയുള്ളൂ . അതിന്റെ സൂക്ഷ്മജ്ഞാനമാകട്ടെ , വ്യാക്തണം , മന്ത്രശാസ്ത്രങ്ങൾ , ജ്യോതിശാസ്ത്രങ്ങൾ , മുതലായവ വേദാംഗങ്ങളുടെ ജ്ഞാനവും , ആവശ്യം വേണ്ടതായിരിക്കുന്നു . ആ വകയെല്ലാം വർണ്ണാശ്രമാടി സംസ്കാരസാപേക്ഷങ്ങളായിരിക്കുകയാൽ സൂക്ഷ്മങ്ങളായിരിക്കുന്നു . അതിരിക്കട്ടെ , നമുക്കു ബാഹ്യമായുള്ള വൈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/201&oldid=164875" എന്ന താളിൽനിന്ന് ശേഖരിച്ചത്