താൾ:Mangalodhayam book-4 1911.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(ചിത്രം)

ശ്രീമതി സത്യബലാദേവി അവർകൾ

                                     (186-ാം ഭാഗം നോക്കുക)			


മംഗളോദയം 1087

 പുസ്തകം  4                         മേടമാസം                     ലക്കം   6

മംഗളം ഈടുറ്റോരുലകങ്ങളാസകലകലവാതന്നംഗമാക്കിബ്ഭരി- ച്ചീടുന്നോരുജഗന്മനിയതിയായ്പാലിക്കുവാനന്വഹം നാടൊക്കെപ്പുകഴുന്നയോഗിനിവഹംധ്യാനിച്ചിടുംമൂർത്തിയാം മാടക്ഷ്മേശപദംനമുക്കുസദദംതന്നീടുമേമംഗളം


രാജയോഗം സർവ്വ സമ്മതമായുള്ള ഭഗവത്ഗീതയിൽ രാജവിദ്യാ രാജഗുഹ്യാ യോഗ മെന്ന ഒമ്പതാം അദ്ധ്യായത്തിൽ രാജയോഗം പ്രത്യക്ഷമായി അറിയത്ത ക്ക വണ്ണം പറഞ്ഞിട്ടുണ്ട്.ഗീതാ ശാസ്ത്രം സമഗ്ര ഭാഗം കൊണ്ടും പറയുന്ന തു രാജയോഗത്തെ തന്നെയാണെങ്കിലും,പ്രത്യക്ഷാവകമമാക്കി പറയുന്ന ത് ഒമ്പതാമദ്ധ്യായത്തിലാണെന്ന് ഭഗവദ്വചനം കൊണ്ടു തന്നെ സ്പഷ്ടമായിട്ടുണ്ടുതാനും. പിന്നെയും രാജയോഗത്തെതന്നെ വ്യാഖ്യാനിക്കുന്നതെന്തിനാണെന്നാൽ തെറ്റിദ്ധാരണയെക്കളയുവാൻ തന്നെ.എങ്ങിനെയാണു തെറ്റിദ്ധരിക്കുന്നതെന്നാൽ. 'ആശാ'എന്നൊരു പിശാചിയുടെ പരക്കെയുള്ളതാണല്ലോ, ആ പിശാചി പിടികൂടുമ്പോൾ സർവ്വജ്ഞാനവും സൗഭാഗ്യവും വിട്ടു മലിനന്മാരാകുന്നു.എന്തുകൊണ്ടെ ന്നാൽ അനേക വിധ ചിത്ത ചാഞ്ചല്യം വരികകൊണ്ടു തന്നെ. ചാഞ്ചല്യ ഞങ്ങളായ തിരമാലകൾക്കാണല്ലോ, മദമത്സര്യാദികളെന്നു പേർ പറയു ന്നത്. അതിരിക്കട്ടേ,പ്രകൃതമായ പിശാചിയുടെ ചേഷ്ട കൊണ്ടുള്ള തെറ്റി ദ്ധാരണയെ ചുരുക്കി പറയാം.ശുക്ലപക്ഷ ചന്ദ്രനെക്കാണുവാൻ ചിലർ ആ ശയോടെ ആകാശത്തിൽ ദ്രഷ്ടിവെച്ചു നിന്നു,ഒരു ക്ഷണം കൊണ്ടു,നിൽ ക്കുന്ന സ്ഥലത്തിലെ കണ്ടു കുഴികളെ മറന്നിട്ടു പദന്യാസം ചെയ്യുകയാൽ

വീണതായിക്കണ്ടറിയുന്നു . എന്നതുപോലെ യോഗഫല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/200&oldid=164874" എന്ന താളിൽനിന്ന് ശേഖരിച്ചത്