താൾ:Mangalodhayam book-4 1911.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാജയോഗം 167

ദികാനുഷ്ഠാനംപോലും ദുഷ്കരമായിട്ടാണിരിക്കുന്നത് . എന്നാലതുംവേണ്ട കേവല ലൗകികമായ സ്ഥൂലധർമ്മത്തെയെങ്കിലും അനുഷ്ഠിക്കാതെ കഴിയുന്നതെല്ലായ്കയാൽ അതിന്നു ശ്രമിക്കുക . നിയതിയെ ഭയമുണ്ടായിക്കണമെന്നും മുൻപറഞ്ഞ സംഗതിയെകൊണ്ടു സ്പഷ്ടമായല്ലോ . ആ നിയതി എല്ലാവരിലും കൂടി പങ്കിട്ടു നിൽക്കുന്നതാണ് . ഈ നിയമനശക്തി കൊണ്ട് ഒരു ഗൃഹസ്ഥൻ തന്റെ കീഴിൽ നിയാമ്യന്മാരായവരെ നിയമിച്ചുനടക്കുന്നു . ഇതുപോലെ ഒരു രാജാവ് തന്റെ കീഴിലുളള പ്രജകളെ നിയമിച്ചുനടത്തുന്നു.ഇങ്ങനെ താരതമ്യഭേദത്താൽ പലപാത്രങ്ങളിലും പങ്കിട്ടിരിക്കുന്നുവെങ്കിലും , ഇത് അഖണ്ഡമായി സർവ്വത്തേയും സ്വാധീനത്തിലാക്കി നിയമിച്ചുകൊണ്ടിരിക്കുന്നു.ഇങ്ങനെയാകയാൽ അവരവർ ഏതുനിലയിൽ എത്തിയിരിക്കുന്നുവോ, ആനിലയിൽ ,തന്നെ സ്സംബന്ധിച്ചേടത്തോളം നിയതിയെ ലംഘിക്കാതെ നടന്നാൽ സ്വധർമ്മം സാധിച്ചുവെന്നുപറയാം.പ്രത്യക്ഷത്തിൽ രാജനീതിയെ അനുസരിക്കുന്നതുതന്നെയാണ് സ്ഥലമായുളള സ്വധർമ്മം . സ്ഥൂലമായുളള വൈദീകധർമ്മളാകട്ടെ ,മുഴുവനും പ്രത്യക്ഷത്തിൽ വരുത്താവുന്നതല്ലായ് കയാൽ അതിലുളള തെറ്റുകൾക്കു " അന്തഃപ്രച്ഛന്നപാപാനാം ശാസ്താവൈവസ്വതോയമഃ"എന്നു പറഞ്ഞിരിക്കയാൽരാജനിയതി ശിക്ഷിക്കുന്നതല്ല.എങ്കിലും , യമശിക്ഷ അനുഭവിക്കാതിരിപ്പാൻ തന്നെയാണല്ലോ പ്രയത്നം വേണ്ടത് .അതിരിക്കട്ടെ , ആ വകദോഷം അവരവർക്ക് മാത്രം ബാധകമായിരിക്കയാൽ അതിനെപ്പറ്റി പറഞ്ഞിട്ടാവശ്യമില്ലാതെ വന്നിരിക്കുന്നു .

പരസ്പരം ദോഷങ്ങൾ വന്നുകൂടുന്ന സമൂലത്തിലെ കൃത്യങ്ങളിൽ മനസ്സുവെക്കാതിരുന്നാൽ നിയമശാസ്ത്രം വെറുതെ വിടുകയില്ലല്ലോ
ഇപ്രകാരം പറയപ്പെട്ട നിയതി സാക്ഷാൽ ഈശ്വരനാണെന്നു വരികയാൽ സർവ്വനിയന്താവായ അദ്ദേഹത്തെ സർവ്വാത്മനാ ആശ്രയിക്കുന്നവർ ഈശ്വരവിഭ്ഭൂതികളായ ഉൽകൃഷ്ടന്മാരിൽ ഭയഭക്തിയുള്ളവരായിരിക്കേണ്ടതാണെന്നു മാത്രമാണു പറയുന്നത്  . ഈ സ്വധർമ്മംകൊണ്ടു തൃപ്തിയില്ലാത്തവർ വളരെ അപകടത്തിലായിത്തീരുന്നതു നമുക്കനുഭവമുള്ള സംഗതിയാണല്ലോ  . 

ആകയാൽ സർവ്വസൃഷ്ടിയും , രക്ഷയും , സംഹാരവും , പുനഃസൃഷ്ടിയും രക്ഷയും നിയമേന ചെയ്തുകൊണ്ടു തന്റെ സന്തതികളായ സർവ്വലോകങ്ങളെയും കാത്തുകൊള്ളുവാൻ ലോകപാലന്മാരായിട്ടും , പ്രത്യേകം ലോകത്തിൽ രാജമൂർത്തിയായിട്ടും പിന്നെയും താരതമ്യേന പ്രബലന്മാരായിട്ടും ഉള്ളവരിൽ വിനയപൂർവ്വം നടക്കുകയും , താഴെയുള്ളവരിൽ ദയയോടുകൂടി സന്മാർഗ്ഗത്തെ ഉപദേശിക്കുകയും സമന്മാരിൽ സമഭാവത്തോടെ ഇരിക്കുകയും , സ്വധർമ്മത്തിൽനിന്ന് തെറ്റാതിരിക്കുകയും, എല്ലാവർക്കുമുള്ള കടമാകുന്നു .

ഇങ്ങിനെ നടപ്പാൻ സൽബുദ്ധിയുണ്ടാകത്തക്കവിധത്തിൽ ആ സർവ്വശക്തനായ ഈശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/202&oldid=164876" എന്ന താളിൽനിന്ന് ശേഖരിച്ചത്