താൾ:Mangalodhayam book-4 1911.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൫

 പരേതനായ ബഹുമാനപ്പെട്ടവി.കൃഷ്ണസ്വാമിഅയ്യർ																

ലം അദ്ദേഹത്തിന്റെ യശസ്സു നാട്ടിലൊക്കെ പരക്കുകയും ജനങ്ങളുടെ ബഹുമാനം അതിരു കവിഞ്ഞു വർദ്ധിക്കുകയും ചെയ്തു. വക്കീൽ പ്രവൃത്തിയെ പുരുഷാർത്ഥമുണ്ടായിട്ടല്ല,വൃത്തിധർമ്മമായിട്ടാണ് അദ്ദേഹം കണക്കാക്കിയിരുന്നത്.അല്ലെങ്കിൽ ഇന്ത്യാ രാജ്യത്തിന്റെ ശ്രേയസ്സിനു വേണ്ടപ്പെട്ട അനേകം ഏർപ്പാടുകളിൽ കച്ചകെട്ടി പുറപ്പെടുവാൻ അദ്ദേഹത്തിനു മനസ്സും സമയവും ഉണ്ടാകുകയില്ലായിരുന്നു.ഭാരതമഹാസഭയുടെ ശ്രേയസ്സിനായി ആദ്ദേഹം വളരെക്കാലം പ്രയത്നിച്ചിട്ടുണ്ട്.മദിരാശിക്കാരുടെ പ്രാതിനിധ്യം വഹിച്ച് ആദ്ദേഹം പല തവണയും മഹാസഭയിൽ ഹാജരാവുകയും പ്രധാനപ്പെട്ട വിഷയങ്ങളെപ്പറ്റി പ്രൊഢങ്ങളായ പ്രസംഗങ്ങൽ ചെയ്കയുമുണ്ടായിട്ടുണ്ട്.ആരുടെയും മുഖം നോക്കാതെ ആദ്ദേഹം തുറന്നു പറയുന്ന ആഭിപ്രായങ്ങൾ ചില അവസരങ്ങളിൽ അവിനീതബുദ്ധികളായ ചില ചെറുപ്പക്കാരുടെ വൈരസ്യത്തിനു കാരണമായിട്ടില്ലെന്നില്ല.എങ്കിലും അദ്ദേഹത്തിന്റെ നിഷ്കളങ്കതയെ അവരും അഭിനന്ദിക്കുകയെ ചെയ്തിട്ടുള്ളു.നാട്ടുകാരുടെ വ്യവസായാഭിവൃദ്ധിയിലും ആദ്ദേഹം ശ്രദ്ധവച്ചിരുന്നു.ഇപ്പോൾ നല്ല നിലയിൽ നടന്നു വരുന്ന ഇന്ത്യൻ ബാങ്കിന്റെ പ്രവർത്തകനും അദ്ദേഹം തന്നെയാണ്. വിദ്യാഭ്യാസ കാര്യങ്ങളിൽ കൃഷ്ണസ്വാമി അയ്യർ ചെയ്തിട്ടുള്ള പരിശ്രമം ചില്ലറയല്ല.പത്തുകൊല്ലത്തോളം കാലം അദ്ദേഹം സർവ്വകലാശാലയിലെയും പരീക്ഷകസംഘത്തിലെയും മറ്റും അംഗമായിരുന്നിട്ടുണ്ട്.എന്നാൽ അദ്ദേഹം ആ വക സംഘങ്ങളിൽ ഒരലങ്കാരം മാത്രമല്ല താനും.എല്ലാവിഷയങ്ങളിലും ഒരു പോലെ പാണ്ഡിത്യമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ എല്ലാവരും ആദരിച്ചിരുന്നു.അദ്ദേഹം രണ്ടുപ്രാവശ്യം സർവ്വകലാശാലയുടെ പ്രതിനിധിയായി നിയമനിർമ്മാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ,അവിടെയും പല സംഗതികളിലും തന്റെ അസാമാന്യമായ ബുദ്ധിവൈഭവത്തെ പ്രകാശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ സ്വന്തപരിശ്രമത്താൽ മൈലാപ്പൂരിൽ സ്ഥാപിച്ചിട്ടുള്ള സംസ്കൃതകോളേജും,വൈദ്യപാഠശാലയും അദ്ദേഹത്തിന്റെ സ്മരണയെ എന്നെന്നക്കും നിലനിർത്തുന്നതാണ്.പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ പരിപൂർത്തി വന്നിട്ടുള്ള അദ്ദേഹത്തിനു സംസ്കൃതവിദ്യയിലും വളരെ പ്രതിപത്തിയുണ്ടായിരുന്നു.സംസ്കൃതവിദ്യാഭ്യാസം കൊണ്ടുണ്ടാകുന്ന ഗുണങ്ങളെ അദ്ദേഹം അനുഭവിച്ചറിഞ്ഞിരുന്നതിനാൽ അതിനെ അറിയാതെ വെറുക്കുന്ന പാതിപ്പരിഷ്ക്കാരികളുടെ ദോഷം അദ്ദേഹത്തെ ബാധിച്ചിരുന്നില്ല.സർവ്വകലാശാല വകയായി 1911-ാമതു കൊല്ലത്തിലുണ്ടായ ഉപദേശപ്രസംഗം വായിച്ചാൽ അദ്ദേഹത്തിനു സംസ്കൃസാഹിത്യത്തിലുണ്ടായിരുന്ന നൈപുണ്യം ഏറെക്കുറെ അറിയാവുന്നതാണ്.സംസ്കൃത വിദ്യാഭ്യാസത്തിന്റെ അഭിവൃദ്ധിക്കായി മദിരാശിസവ്വകലാശാലക്കാർ അടുത്തകാലത്തു ചെയ്തിട്ടുള്ള ഏർപ്പാടുകളുടെ ജീവനും കൃഷ്ണസ്വാമി അയ്യർ തന്നെയാണ്.

ഇന്ത്യാക്കാരെല്ലാവരും അസത്യം പറയുന്നവരാണെന്നു പരക്കെ ആക്ഷേപിച്ചു പറഞ്ഞ ഒരു രാജപ്രതിനിധിയുടെ വചനത്തെ ഖണ്ഡിപ്പാനായി നമ്മുടെ പുരാണേതിഹാസങ്ങളിലുള്ള ഉത്തമപുരുഷചരിതങ്ങളെ എടുത്തു കാണിച്ചു ഇന്ത്യാക്കാരുടെ സദാചാരനിഷ്ഠയെ വെളിപ്പെടുത്തുവാനും ഈ മഹാശയൻ തന്നെയാണു സ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/185&oldid=164861" എന്ന താളിൽനിന്ന് ശേഖരിച്ചത്