താൾ:Mangalodhayam book-4 1911.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൪ മംഗളോദയം

ദിരാശി പ്രസിഡൻസികോളേജിൽ ചേർന്നു ബി.എ ക്കു പഠിക്കുകയും പത്തൊമ്പതാം വയസ്സിൽ ബി.എ പാസ്സാവുകയും ചെയ്തു.21- മത്തെ വയസ്സിൽ ബി. എൽ പരീക്ഷയിലും ജയിച്ചു..മദിരാശി ഹൈക്കോർട്ടിൽ ഒരു വക്കീലാവുകയും ചെയ്തു. വക്കീൽ പ്രവൃത്തിയിൽ വിജയം നേടുവാൻ ആദ്യത്തിൽ പല പ്രതിബന്ധങ്ങളും ബുദ്ധിക്ഷയത്തിനുള്ള സന്ദർഭങ്ങളും ഇദ്ദേഹത്തിനുണ്ടായെങ്കിലും "നഹി കസ്തൂരികാമോദ: ശപഥേനനിവായ്യതേ" എന്ന ന്യായത്തെ അനുസരിച്ച് കാലംകൊണ്ട് ഇദ്ദേഹത്തിന്റെ യഥാർത്ഥമായ യോഗ്യതയെ ജനങ്ങൾ അറിഞ്ഞുതുടങ്ങുകയും ആ യോഗ്യതക്കനുരൂപനായ പദവി ഇദ്ദേഹത്തിന്നു കിട്ടുകയും ചെയ്തു. കൃഷ്ണസ്വാമി അയ്യർ ഹൈക്കോർട്ടുവക്കീൽമാരുടെ ഒരു നായകവായി തീർന്നു.'ഭഷ്യമയ്യങ്കാരുടെ ബുദ്ധിശക്തിയും,നോർട്ടന്റെ വാഗ്വിലാസവും ' ഒത്തുകൂടിയ ദേഹമാണു കൃഷ്ണസ്വാമി അയ്യരെന്ന് ഒരു മഹാശയൻ പറഞ്ഞിട്ടുള്ളതു വളരെ ശരിയായിട്ടുള്ളതാണ്. എതിരാളി അവിതർക്കിതമായി കൊണ്ടവരുന്ന വാദങ്ങലെ പ്പോലും പെട്ടെന്നു ഖണ്ഡിപ്പാനുള്ള പ്രതിയും സാമർത്ഥ്യവും അദ്ദേഹത്തിന്നൊന്നു വേറെതന്നെയാണ്. താൻ പിടിച്ച ഭാഗം സാധിപ്പാനുള്ള ന്യായങ്ങളെ മുഴുവൻ ആരാഞ്ഞുക്രമപ്പെടുത്തി ശ്രോതാക്കന്മാരുടെ മനസ്സിൽ പതിയത്തക്കവണ്ണം പ്രകടിപ്പാൻ അദ്ദേഹത്തിനുണ്ടായിരുന്ന പാടവവും അനിതരസാധാരണമാണ്. എർപ്പെട്ട കാര്യങ്ങളിൽ അതിയായ ശുഷ്കാന്തി അദ്ദേഹത്തിനു സ്വതസിദ്ധമായിരുന്നു. പരോൽകർഷാസഹിഷ്ണുക്കളായ ചില പുരോഭാഗികൾ അദ്ദേഹത്തിന്റെ ശുഷ്കാന്തിയെ ക്ഷമയില്ലായ്മയാമെന്നു പലപ്പോഴും വ്യാഖ്യാനിക്കാറുണ്ടായിരുന്നു. എങ്കിലും മനസ്സാക്ഷിയെ മാത്രം പ്രമാണിച്ച് ചെയ്യേണ്ടതു ചെയ്യാനൊരുങ്ങിയിരുന്ന അദ്ദേഹം മര്രുള്ളനരിടെ നിന്ദാപ്രശംസകൾക്കു വലിയ വിലയൊന്നും വെച്ചിരുന്നില്ല. വക്കീലിന്റെ നിലയിൽ അദ്ദേഹം സമ്പത്തും ഖ്യാതിയും സമ്പാദിച്ചിട്ടുണ്ട്. െന്നാൽ ഇപ്പറഞ്ഞ സംഗതികൾ കൊണ്ടല്ല കൃഷ്ണസ്വാമി അയ്യർ പൊതുജനങ്ങളുടെ പ്രീതിക്കും ബഹുമാനത്തിനും കൃതജ്ഞതക്കും പാത്രമായി തീർന്നത് .കൃഷ്ണസ്വാമി അയ്യരോളവും അതിലധികവും പണം നേടീട്ടുള്ള 'നിധിഭൂത' ങ്ങളിൽ കമികാണ്മാപോലുമില്ലാത്ത പല ഗുണങ്ങളും ആ മഹാശയന്നു സ്വാഭാവികങ്ങളായിരുന്നു. അവയിൽവെച്ചു പ്രധാനമായിട്ടുള്ളതാണ് അദ്ദേഹത്തിന്റെ ഔദാര്യം, 'ഉദാരഹൃദയനാം തുവസുധൈവ കുടുബകം' എന്നു പറയുന്ന ഔദാര്യലക്ഷണത്തെ പ്രവൃത്തികൊണ്ടു പ്രത്യക്ഷമാക്കീട്ടുള്ളവരിൽ പ്രഥഗണനീയനാണ് ഈ മഹാപുരുഷൻ. സ്വപ്രയത്നംകൊണ്ട് സമ്പാദിച്ചിട്ടുള്ള ധനത്തിൽ നിന്ന് രണ്ടുലക്ഷത്തിലധികം ഉറുപ്പിക ധർമ്മ കാര്യങ്ങൾക്കും മറ്റുമായി പൊതുസ്വത്താക്കി നീക്കിവെപ്പാനുള്ള ധൈര്യവും ഔദാര്യവും കൃഷ്ണസ്വാമി അയ്യരെപ്പോലെയുള്ള അപൂർവ്വപുരുഷന്മാർക്കെ ഉണ്ടാകയുള്ളൂ. സ്വാതന്ത്ര്യവും, സാധുക്കളിൽ അനുകമ്പയും അദ്ദേഹത്തിന്റെ പ്രവൃത്തികളിലെല്ലാം വ്യാപിച്ചുകാണുന്നതാണ്. അസത്യത്തിതുള്ള കഠിനമായ വിദ്വേഷം അദ്ദേഹത്തിനു സഹജമായിരുന്നു. ഈ ഗുണമാണു ,യാതൊരുഫലേച്ഛയും കൂടാതെ 'പൊളിഞ്ഞുപാപ്പരായിതീർന്ന' ആർബത്ത് നാട്ടിന്റെപേരിൽ

വ്യവഹാരം നടത്തുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.ആ പ്രവൃത്തിമു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/184&oldid=164860" എന്ന താളിൽനിന്ന് ശേഖരിച്ചത്