താൾ:Mangalodhayam book-4 1911.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൬ ധൈയ്യമായി തുനിഞ്ഞത്.ആയ്യചരിതമെന്ന പുസ്തകം അന്നത്തെ പരിശ്രമം വഴിയായി ജനിച്ചതാകുന്നു.കൃഷ്ണസ്വാമി അയ്യക്കു ഇന്ത്യയുടെ പൌരാണിക ചരിത്രത്തെപ്പറ്റി എത്രമാത്രം അഭിമാനമുണ്ടായിരുന്നുവെന്ന് ഇതിൽ നിന്നു തെളിയുന്നുണ്ടല്ലൊ.വൈദികമായ ഹിന്തുമതത്തിൽ അദ്ദേഹത്തിന്നു അമിതമായ വിശ്വാസവും പ്രതിപത്തിയുമുണ്ടായിരുന്നു. അനിതരസാധാരണങ്ങളായ മാതിരി യോഗ്യതകളെ ഗവമ്മേണ്ടിനിന്നും വേണ്ടതുപോലെ അറിയുകയും അഭിനന്ദിക്കുകയും ചെയ്തതുനിമിത്തം ഇന്ത്യാക്കാക്കു കിട്ടാവുന്ന അത്യുന്നതങ്ങളായ പദവികളിലെത്തുവാനും അദ്ദേഹത്തിനു ഭാഗ്യമുണ്ടായി.1909-ൽ അദ്ദേഹം മദിരാശിഹൈക്കോട്ടിലെ ഒരു ജഡ്ജിയായി നിയമിക്കപ്പെട്ടു.ആ സ്ഥാനത്തിലും അദ്ദേഹം അസാധാരണമായി പ്രകാശിച്ചു.എന്നാൽ ആധികകാലം അദ്ദേഹത്തിന് ആ സ്ഥാനം വഹിപ്പാൻ സംഗതി വന്നില്ല.ഒരു കൊല്ലം കവിയുമ്പോഴക്കു ഗവണ്ണരുടെ ആലോചനസഭയിലെ ഇന്ത്യൻസാമാജികസ്ഥാനം ഒഴിവാവുകയും കൃഷ്ണസ്വാമിഅയ്യർ ആ സ്ഥാനം ലഭിക്കുകയും ചെയ്തു.ആലോചനസഭസാമാജികന്റെ നിലയിൽ നാട്ടുകാർക്കു ഗുണകരങ്ങളായ പല കായ്യങ്ങളും ചെയ്യാൻകിട്ടിയിരുന്ന ശുഭാവസരം ഇത്ര സങ്കുചിതമായി പോയതു നാട്ടുകാരുടെ ഭാഗ്യദോഷമെന്നേ പറവാനുള്ളു.സാമാജികനായിരുന്നകാലത്തു ഗവർണ്ണരുടേയും മറ്റു സഭാംഗങ്ങളുടെയും തൃപ്തിയും ബഹുമാനവും സമ്പാദിപ്പാൻ അദ്ദേഹത്തിന്നു പ്രയാസമുണ്ടായിട്ടില്ല. കൃഷ്ണസ്വാമിഅയ്യർ ബിരുദം കിട്ടുവാൻ വേണ്ടി പ്രയത്നിക്കുന്നവരുടെ കൂട്ടത്തിലല്ലായിരുന്നു.എങ്കിലും അദ്ദേഹത്തിന്റെ ഗുമഗണങ്ങളേയും ജനോപകാരശീലത്തേയും അഭിനന്ദിച്ചു ഗവർമ്മേണ്ടിൽനിന്ന് ഒരു കേസരിഹിൻഡ് മെഡൽ സമ്മാനിക്കുകയും,ജോർജ്ജുചക്രവർത്തി തിരുമനസ്സുകൊണ്ട് ഡല്ലിപട്ടാഭിഷേകാഘോഷത്തിൽ വെച്ചു സി.ഏസ്സ്.ഐ.എന്ന ബിരുദം കല്പിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.ഡർബാറിന്നായി ഡല്ലിയിലെക്കുപോയ ഈ മഹാശയന്നു പെട്ടെന്നുണ്ടായ അസ്വാസ്ഥ്യംനിമിത്തം ഡർബാറാഘോഷത്തിൽ ഹാജരാവാൻ സാധിക്കാതെയും ഉടനെ മദിരാശിയിലെക്കു മടങ്ങേണ്ടതായും വന്നു.സ്വഗൃഹത്തിലെത്തി പത്തുദിവസം കഴിയുമ്പോഴേക്കു ചരമഗതിയും വന്നുചേർന്നു.എത്രഗുണവാനായ പുരുഷന്നും മരണം അപരിഹരണീയമാണല്ലോ. ഏകഏവസതാംദോഷഃ സഏവഹ്യസതാംഗുണഃ യൻമ്രിയേരൻക്വചിൽകാലേ ചിരകാലസ്ഥിതാഅപി

എന്നാണൊരു കവി പറയുന്നത്.ഈ മഹാശയനെസ്സംബന്ധിച്ചേടത്തോളം ചിരകാലസ്ഥിതനാണെന്നുള്ള സമാധാനത്തിന്നുംകൂടി നിവൃത്തിയില്ലാതായിപോയി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/186&oldid=164862" എന്ന താളിൽനിന്ന് ശേഖരിച്ചത്