താൾ:Mangalodhayam book-4 1911.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെന്നും മനസ്സിലായി.ഡോക്ടർ തന്നാൽ കഴിയുന്നത്ര പരിശ്രമിച്ചുനോക്കാമെന്നു സമ്മതിയ്ക്കയാൽ, ഭർത്താവിനെ കൂട്ടിക്കൊണ്ടുവരാമെന്നു പറഞ്ഞ ആ സ്ത്രീ അവിടെനിന്നു പുറപ്പെട്ടു. ആ പട്ടണത്തിലുള്ള ഒരു വലിയ രത്നവ്യാപാരിയുടെ ഷാപ്പിൽ ചെന്നു കയറി. വളരെ അധികം പണം വിലയ്ക്കുള്ള ആഭരണങ്ങൾ വാങ്ങി. ബില്ലോടുകൂടി ഒരാളെക്കൂടെ അയച്ചാൽ സംഖ്യ മുഴുവനും ഇപ്പോൾത്തന്നെ കൊടുത്തയയ്ക്കാമെന്നു പറകയാ, രത്നവ്യാപാരി സന്തോഷത്തോടുകൂടി സമ്മതിച്ചു തന്റെ ശമ്പളക്കാരിൽ ഒരാളെ ആ സ്ത്രീയൊന്നിച്ചയച്ചു. സ്ത്രീയാകട്ടെ, മുൻപറഞ്ഞ ഡോക്ടറുടെ ഭവനത്തിന്റെ മുമ്പിൽ വണ്ടി എത്തിയപ്പോ,അവിടെ ഇറങ്ങി ,സാമാനങ്ങളെടുത്ത്,'ഉറുപ്പിക ഇതാ കൊണ്ടുവരാം' എന്നു പറഞ്ഞു ശമ്പളക്കാരനെ പുറമെ നിർത്തി അകത്തേയ്ക്കു കടന്നു പോയി. ഡോക്ടറെ കണ്ടു. ഭർത്താവു വന്നിട്ടുണ്ടെന്നു പറഞ്ഞു. ഉടനെത്തന്നെ 'ഹൊ! ഞാനൊന്നു മറന്നു. ഭ്രാന്തിളകുന്ന സമയങ്ങളിൽ അദ്ദേഹത്തിന്റെ ഡയറി കണ്ടാൽ കുറേ ഭേദമുണ്ട്. അത് ഉടനെ എടുത്തുകൊണ്ട് വരാം.നിങ്ങൾ ദയവു ചെയ്ത് അദ്ദേഹത്തെ അകത്തു കൊണ്ടുവന്ന്,പരിശോധിക്കുക' എന്ന് പറഞ്ഞ് മറ്റൊരു വാതിൽ മാർഗമായി പുറത്ത് കടന്നുപോകുകയും ചെയ്തു.ഡോക്ടർ രോഗിയെ പരിശോധപ്പാൻ വേണ്ട ചട്ടവട്ടങ്ങൾ ചെയ്ത് പുറത്തുവന്നപ്പോൾ രത്നവ്യാപാരിയുടെ ശമ്പളക്കാരൻ"അവളെവിടെ,പണമെവിടെ"എന്ന് പറയുന്നതാണ് കേട്ടത്. 'സാധു!ഭ്രാന്തിളകി'.എന്നു പറഞ്ഞ് ഡോക്ടർ ഉടനെ തന്നെ "അവളിപ്പോൾ വരും. പണവും കിട്ടും" എന്ന് നല്ലവാക്കു പറഞ്ഞ് അകത്ത് കടന്നു പോയി മരുന്ന് കൊടുക്കുവാനുള്ള ശ്രമമായി.പിന്നത്തെ കഥ പറയുവാനുണ്ടോ?ഡയറിയെടുപ്പാൻ പോയവളെ പിന്നെ കാണുവാൻ സാധിച്ചിട്ടില്ല.

ഒരിക്കൽ ഒരു പെരുങ്കള്ളൻ വഴിയാത്രക്കാരനാണെന്നുള്ള ഭാവനയിൽ നാട്ടുപുറത്തുള്ള ധനവാനായ ഒരു ജന്മിയുടെ മാളികയിൽ കയറിച്ചെന്ന്, 'കയ്യിൽ പണം അധികമുള്ളതിനാൽ രാത്രി സഞ്ചരിപ്പാൻ ഭയമുണ്ടെന്നും, അതിനാൽ ദയവുചെയ്ത്,ഇന്നു രാത്രി തന്നെ ഇവിടെ താമസിപ്പിക്കേണ' മെന്നും പറഞ്ഞു.ഗൃഹസ്ഥൻ സമ്മതിച്ചു. വഴിയാത്രക്കാരൻ, തന്റെ കൈപ്പെട്ടി വീട്ടുടമസ്ഥന്റെ പക്കൽ തന്നെ സൂക്ഷിപ്പാൻ ഏൽപ്പിച്ചു..രാത്രി എല്ലാവരും ചേർന്ന് ഭക്ഷണത്തിനിരിക്കുമ്പോൾ വഴിയാത്രക്കാരനായി വന്നവ, ആംഗ്യം കാണിച്ച് സംസാരിക്കുന്നതിനിടയിൽ മനുഷ്യരെ ഗാഢനിദ്രയിൽ പെടുത്തുന്ന ഒരു സിന്ദൂരം മറ്റുള്ളവരുടെ ഭക്ഷണങ്ങളിൽ ഇട്ടു. ചുരുക്കി പറഞ്ഞാൽ അവരെല്ലാവരും ഭക്ഷണം കഴിഞ്ഞുടനെ ഉറക്കത്തിനായി അവരവരുടെ മുറിയിൽ പ്രവേശിച്ചു. വഴിയാത്രക്കാരൻ തൽക്ഷണം ജന്മിയുടെ താക്കോൽക്കൂട്ടം കരസ്ഥമാക്കി. അർദ്ധരാത്രിയിൽ ജെന്മിയുടെ പണപ്പട്ടി തുറന്നു നോക്കിയപ്പോൾ അതിൽ അറുവതിനായിരം രൂപയുടെ ബാങ്കുനോട്ടുകൾ ഇരിക്കുന്നതു കണ്ടു. അതിന്റെ നമ്പർ കുറിച്ചെടുത്ത് താക്കോൽക്കൂട്ടം പൂർവ സ്ഥിതിയിൽ തന്നെ വച്ച് കിടന്നുറങ്ങുകയും ചെയ്തു. പ്രഭാതത്തിൽ ഉണന്ന് ജന്മിയോട് തന്റെ കൈപ്പെട്ടി വാങ്ങി, യാത്ര പറഞ്ഞു. എന്തോ ഒരു സാധനം എടുപ്പാനുള്ള നാട്യത്തിൽ അവിടെ വച്ചുതന്നെ പെട്ടി തുറന്ന്,'ഹാ?ദൈവമേ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/155&oldid=164848" എന്ന താളിൽനിന്ന് ശേഖരിച്ചത്