താൾ:Mangalodhayam book-4 1911.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രിക്കയാൽ ഇവിടെ ബാക്കിയുള്ള വെള്ളിക്കിണ്ണങ്ങളും മറ്റും തന്നയപ്പാൻ പറഞ്ഞിരിക്കുന്നു"എന്നറിയിച്ചു.ഗൃഹസൂക്ഷിപ്പുകാരൻ ആളെ അറിയാത്തതിനാൽ സാധനങ്ങൾ കൊടുക്കുന്നതിനു മടിക്കുന്നതിനെക്കണ്ട് നമ്മുടെ വിദ്വാൻ ആ സ്വർണഡപ്പിയെടുത്ത് "ഇത് നിന്റെ യജമാനസ്ത്രീ അടയാളമായി തന്നയച്ചതാണ്.ഇതിൽ അവരുടെ ഭർത്താവിന്റെ ഛായ വച്ചിട്ടുണ്ട്."എന്നും മറ്റും കുറെ പരിഭവത്തോടെ പറഞ്ഞു. ഗൃഹസൂക്ഷിപ്പുകാരൻ ലജ്ജിതനായി ഒന്നും പറയാതെ ഉടനെ വിലപിടിച്ച ആ സാമാനങ്ങളെല്ലാം എടുത്തു കൊടുത്തു. അയാൾ ഒരു പുഞ്ചിരിയോടുകൂടി അവിടം വിട്ടു തന്റെ വഴിക്കു പോവുകയും ചെയ്തു. പിന്നത്തെ കഥ പറയണമോ?

    ഒരു ദിവസം ഒരു മാന്യൻ ഖജാനയിൽ നിന്നു വലിയ ഒരു തുകയുടെ ചെക്കുമായി ഒരു വണ്ടി പിടിച്ച് തന്റെ വീട്ടിലേക്കു പോകയായിരുന്നു. തനിക്ക് ഇറങ്ങേണ്ട സ്ഥലവും മറ്റും ആദ്യം വണ്ടിക്കാരനോടു പറഞ്ഞിട്ടുണ്ടായിരുന്നുവെങ്കിലും കുറെ ചെന്നപ്പോൾ അയാൾ അത് മറന്നു പോകയാൽ, വണ്ടി ഒരു ദിക്കിൽ നിർത്തി അകത്തിരിക്കുന്ന ആളോടു വീണ്ടും ചോദിപ്പാനായി ഇറങ്ങി വന്നു നോക്കി.കഷ്ടം!വണ്ടിയിലിരിക്കുന്നയാൾ ചത്തു കിടക്കുന്നു. വണ്ടിക്കാരൻ ഭയപ്പെട്ടു നിലവിളികൂട്ടി. എന്തിനു പറയുന്നു! നിമിഷനേരത്തിനുള്ളിൽ നാലുപുറവും ആൾ നിറഞ്ഞു. പെട്ടെന്നു ശുചിയായ വസ്ത്രങ്ങൾ ധരിച്ച രസികനായ ഒരു യുവാവ്, ആൾക്കൂട്ടത്തിൽക്കൂടി തിക്കിത്തിരക്കിവന്ന്,"അയ്യോ അതെന്റെ അച്ഛനാണേ.എന്റെ എത്രയും പ്രിയപ്പെട്ട സാധുവായ അച്ഛനാണെ."എന്നിങ്ങനെ ദയനീയമായ സ്വരത്തിൽ വിലപിക്കുകതന്നെയല്ല,വണ്ടിക്കുള്ളിൽ ചാടി വീണ്, പ്രേതത്തിന്മേൽ അവിടവിടെയായി പുലവുരു ചുംബിക്കുകയും മാറടത്തടിച്ചു നിലവിളിക്കുകയും ചെയ്തു. കണ്ടുനിന്നവരെല്ലാം വല്ലാതെയായി. ആ യുവാവിനു നേരിട്ട പിതൃവിയോഗത്തിൽ വ്യസനിച്ചു പലരും സാന്ത്വനവാക്കുകളാൽ അയാളെ ആശ്വസിപ്പിച്ചു. ഏകദേശം ഒരു അരമണിക്കൂർ നേരം ഇങ്ങനെ കഴിഞ്ഞു. മരിച്ചാളുടെ മകനായി വന്നവൻ ഒടുവിൽ ധൈര്യമവലംബിച്ച മട്ടിൽ വണ്ടിയാട്ടാൻ കൽപ്പന കൊടുത്തു.കുറേ ദൂരം ചെന്നപ്പോൾആൾപ്പെരുമാറ്റം കുറഞ്ഞ ഒരു സ്ഥലത്ത് വെച്ച് അയാൾ പതുക്കെ വണ്ടിയിൽ നിന്നു ഇറങ്ങി മറ്റൊരു മാർഗ്ഗമായി പോകയും ചെയ്തു. സാധുവണ്ടിക്കാരൻ നോക്കുമ്പോൾ മകനെവിടെ? ഉടുത്ത വസ്ത്രം മാത്രം ശേഷിച്ച ഒരു പ്രേതം വണ്ടിയിൽ കിടപ്പുണ്ട്.അയാളുടെ പണസഞ്ചിയുമില്ല. സ്വർണഗഡിയാളുമില്ല. ഒന്നുമില്ല. സമർത്ഥനായ ആ മകൻ പറ്റിച്ച കാര്യം എങ്ങിനെ?തരക്കേടുണ്ടോ?

മനോഹരമായ വിധത്തിൽ വസ്ത്രധാരണം ചെയ്ത്,ഇരട്ടക്കുതിരയെ പൂട്ടിയ വണ്ടിയിൽ കയറി, ഒരിക്കൽ,ഒരു സ്ത്രീ ഒരു ഡോക്ടറുടെ അടുക്കൽ ചെന്നു, തന്റെ ഭർത്താവിനു പെട്ടെന്നുണ്ടായ മുതൽനഷ്ടം നിമിത്തം ചിത്തഭ്രമം പിടിച്ചുപോയെന്നും, കഴിവുണ്ടെങ്കിൽ അയാളെ ചികിത്സിച്ചു ഭേദം വരുത്തിയാൽകൊള്ളാമെന്നും പറഞ്ഞു.ഡോക്ടർ രോഗിയുടെ സ്ഥിതി സൂക്ഷമമായി അറിഞ്ഞതിനാൽ, അയാൾ ഒരു രത്നവ്യാപാരിയായിരുന്നുവെന്നും ഒരു സ്ത്രീയുടെ മറിമായത്തിൽപ്പെട്ടു മുതൽ നശിച്ചു പാപ്പരായിപ്പോകനിമിത്തം നാവെടുത്താൽ "അവളെവിടെ-പണമെവിടെ." എന്നു ഉരുവിട്ടുകൊണ്ടിരിക്കുകയാണു പതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/154&oldid=164847" എന്ന താളിൽനിന്ന് ശേഖരിച്ചത്