താൾ:Mangalodhayam book-4 1911.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്റെ അമ്പതിനായിരം ഉറുപ്പിക വിലയ്ക്കുള്ള ബാങ്ക് നോട്ടുകൾ ഇതിൽ കണ്മാനില്ലല്ലോ'എന്നു പറഞ്ഞ് ലഹള കൂട്ടി.ഉടനെ പോലീസിൽ അറിവു കൊടുത്തു.പോലീസ് ഉദ്യോഗസ്ഥന്മാർ വന്ന് പരിശോധന നടത്തി. നോട്ടിന്റെ നമ്പർ നിശ്ചയമുണ്ടോ എന്ന് ചോദിച്ചു. ഉവ്വ് എന്ന് പറഞ്ഞ്,നമ്പറുകൾ കുറിച്ചിട്ടുള്ള കടലാസ് അവർ വശം ഏൽപ്പിച്ചു.ഇതിനിടയിൽ വഴിയാത്രക്കാരൻ ജന്മിയെ തന്നെയാണ് താൻ സംശയിക്കുന്നതെന്ന് സൂചിപ്പിക്കുകയുണ്ടായി.പോലീസുകാർ ജന്മിയുടെ പണപ്പെട്ടി പരിശോധിച്ചപ്പോ നോട്ടുകളുടെ നമ്പർ കൃത്യം. ജന്മി അമ്പരന്നു. അധികം ആളുകൾ അറിയാതെ കഴിക്കാൻവേണ്ടി ഉടനെ നോട്ടെടുത്ത് വഴിയാത്രക്കാരനു കൊടുത്ത് അയാളെ തൽക്ഷണം സമാധാനപ്പെടുത്തി നല്ലവാക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/156&oldid=164849" എന്ന താളിൽനിന്ന് ശേഖരിച്ചത്