താൾ:Mangalodhayam book-10 1916.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുധനന്റെ കഥാകഥനം ൫൫ മഹാമന്ത്രങ്ങളെക്കുറിച്ചു നീ കേട്ടിട്ടില്ലേ? മനോ- അവയെ ആവർത്തിയ്ക്കുന്നതുകൊണ്ടുള്ള ഗുണമെന്താണ്? മുധ- ഇപ്രകാരമുള്ള മന്ത്രോച്ചാരണത്താലും പ്രാർത്ഥനയാലും തങ്ങളുടെ ഇഷ്ടദേവതമാർ (ദേവന്മാർ) സന്തോഷിച്ചു പ്രത്യക്ഷപ്പെട്ടു വേണ്ട വഠങ്ങൾ ചോദിയ്ക്കന്നതിനാവശ്യപ്പെടുന്നു. മനോ- അപ്പോൾ ഋഷിമാരെല്ലാം സുഖവൃത്തികളായിരിയ്ക്കുമല്ലൊ. മുധ- അതെ, അങ്ങിനെതന്നെ. മനോ- കവികളുടെ കഥയാണ് കഷ്ടമായിട്ടുള്ളത്. അവർ ഗ്രന്ഥനിർമ്മാണാനന്തരം കേവലം ഭ്രാന്തന്മാരെപ്പോലെയായിത്തീരുന്നു. സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങൾപോലും അവർ അന്വേഷിയ്ക്കുന്നില്ല. ദിവ്യന്മാരായ മഹർഡഷിമാരെപ്പോലെ ഈ കുട്ടർക്കും ഒരു മന്ത്രം കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. മുധ- ഭവതി എന്നെ പരിഹസിയ്ക്കുന്നു. 'നമുക്ക' എന്തൊരാവശ്യമാണുള്ളത്? നമുക്കൊരു മന്ത്രമില്ലെങ്കിലല്ലെ മഹർഷിമാരെ ആശ്രയിയ്ക്കേണ്ടു? ഊഷരയെ ഉർവ്വരയായും ഏഡൻ തോട്ടത്തെ സഹാറയായും മാറ്റി മറിയ്ക്കാൻ കഴിയുന്ന കവികളുടെ വൈഭവം മഹർഷിമാരുടേതിനേക്കാൾ ചെറുതാണൊ? കവികളുടെ വാക്ക് അനുഗ്രഹവും സ്പർശം സുവർണ്ണവുമാണ്. എന്തിനധികം വിസ്തരിയ്ക്കന്നു? സ്വന്തം സംഹാരത്തിനും നിഗ്രഹാനുഗ്രഹങ്ങൾക്കും എന്നു വേണ്ട സകലതിനുമ ശക്തിയുള്ള മഹാകവികൾ മൂന്നുലോകത്തേയും ജയിയ്ക്കുന്നു. മനോ- (സ്വഗതം) ആശ്ചര്യം തന്നെ.ഇതെല്ലാം സത്യമൊ എന്നെ കളിപ്പിയ്ക്കുൻ വേണ്ടി പറഞ്ഞതൊ? ഈശ്വരനുമാത്രമറിയാം (പ്രകാശം) എന്നാൽ അങ്ങേയ്ക്കും അവിടുത്തെ കൂട്ടുകാർക്കും ഇത്തരത്തിലുള്ള മന്ത്രങ്ങളുണ്ടായിരിയ്ക്കുണമല്ലൊ. മുധ- നിശ്ചയമായും. മനോ- അങ്ങേയ്ക്കൊ? എന്നാൽ അതൊരു വലിയ കാര്യമാണല്ലൊ ഇതിന്റെ ഉപദേശകർത്താവാരാണ്? മുധ- എന്റെ ബാല്യത്തിൽ ഉപാധ്യായൻ എനിയ്ക്കുപദേശിച്ചു തന്നതാണ്. മനോ- നാഥ! അതൊന്താണെന്നെന്നോടു പറയാമൊ? മുധ- അയ്യോ! അതൊരിയ്ക്കലു, സ്ത്രീജനങ്ങൾ കേൾക്കാൻ പാടുള്ളതല്ല. മനോ- എന്നെ പഠിപ്പിച്ചാലും വേണ്ടതില്ല; ഇല്ലെങ്കിലും വേണ്ടതില്ല ഞാനതിന്റെ പേരു മാത്രമെ ആവശ്യപ്പെട്ടുള്ളു. മുധ- ഇതു തപസ്വികളുടെ ഏകാക്ഷരിയോ ദ്വയാക്ഷരിയൊ അല്ല. ഞങ്ങളുടെ മന്ത്രം സപ്താക്ഷരിയാണ്. മഹാമന്ത്രങ്ങളുടെ ശിരോരത്നമായ ഈ മന്ത്രത്തിന്റെ ശക്തി...... മനോ- ഇതു ഏതു ദേവിയ്ക്കുള്ളതാണ്? ഈ മന്ത്രം ആദ്യമായി ഉപദേശിച്ചതാരാണ്? മുധ- ഇതൊക്കെ അറിഞ്ഞിട്ടു നിനക്കെന്തു കാര്യമാണ്? മനോ- കാര്യമൊന്നുമുണ്ടായിട്ടല്ല. അറിയാൻ വേണ്ടി മാത്രം ചോദിച്ചാതാണ്. മുധ- ഈ മന്ത്രത്തിന്റെ അധിഷ്ഠാനദേവത ജ്യേഷ്ഠാഭഗവതിയാണ്.

മനോ- ഹാ! എന്തൊരു ദിവ്യമന്ത്രം. അ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/56&oldid=164823" എന്ന താളിൽനിന്ന് ശേഖരിച്ചത്