താൾ:Mangalodhayam book-10 1916.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

 ൫൬

ങ്ങയുടെ ത്രപ്പാദത്താണേ! ഞാൻ മറ്റാരോടും പറയുകയില്ല. ഇതെന്താണെന്ന്ന്നെന്നോട് പറയണം. മുധ- എന്ത്! സ്പ്താക്ഷരമന്ത്രമാണെന്നു ഞാൻ പറഞ്ഞുവല്ലൊ. മനോ-പേരു മാത്രം അറിഞ്ഞതു കൊണ്ട് എന്താണ് ഫലം ? മന്ത്രം തന്നെ പറയണം. മുധ- എന്തൊരു ദുശ്ശീലമാണിത്. മുമ്പെ ഇവൾ പേരു മാത്രം ചോദിച്ചു. അതു പറഞ്ഞപ്പോഴ്‍ മന്ത്രം തന്നെ അറിയണമെന്നായിരിക്കുന്നു. കുറച്ചു കൂടി കഴുഞ്ഞാൽ മറ്റൊന്നാകും. ഞാൻ ധരിച്ചിരിയ്ക്കുന്ന വസ്ത്രത്തേയും ഈ ബ്രഫ്മത്തേയും തൊട്ടു കൊണ്ടു പറയുന്നു നിശ്ചയമായും അതു ഞാൻ പറയുകയില്ല. ഇതു നിന്റെ നയനങ്ങൾക്കും അശുഭോദർക്കമായിട്ടുള്ളതാണ്.

  ഇപ്രകാരം അത്യത്ഭുതകരവും ദിവ്യ ശക്തിയുള്ളതുമായ ആ മഹാമന്ത്രം എന്താണെന്നറിയാൻ എന്റെ വായനക്കാർക്കും ജിജ്ഞാസയുണ്ടായിരിക്കാം. 'നയനങ്ങൾക്കും പാദങ്ങൾക്കും അശുഭകരം' എന്നാണല്ലൊ അതിന്റെ ഫല ശ്രുതി പറഞ്ഞത്.  അത് എന്തെങ്കിലുംമാകട്ടെ. അല്പം കൂടി വായിക്കുമ്പോൾ ആ സപ്താക്ഷരി എന്താണെന്നു നമ്മുക്ക് പഠിക്കാം.

മനോ- വേദവും വേദാന്തവും കൂടി സ്ത്രീകൾ കേൾക്കുന്നു. ഒരു മന്തം മാത്രം കേൾക്കരുതെന്നോ? അങ്ങയുടെ അഹംഭാവം ഒട്ടും കുറവല്ല. മുധ- നീ വിചാരിയ്ക്കുന്നതിൽ പകുതി ഭാഗം എനിയ്ക്കില്ല.വേദവും മന്ത്രവും തമ്മിൽ അജഗജാന്തരമുണ്ട്. എന്നുതന്നെയുമല്ല, മന്ത്രം രഹസ്യങ്ങളുടെ രഹസ്യമാണ്. ഞാനിതു പറയുകയും നീ കേൾക്കുകയും രണ്ടും ഉണ്ടാകയില്ല. അതു കൊണ്ടു നമ്മുക്കു കഥ മുഴുവനാക്കാം. 'ഇ പ്രകാരം ആ മഹർഷി.....' മനോ- എനിക്കു കഥ കേൾക്കേണ്ട. മന്ത്രം എന്താണെന്നു പറയുകയില്ലേ? എന്റെ കഴുത്തിൽ കിടക്കുന്ന ഈ മംഗല്യ സൂത്രത്തോട് അങ്ങയ്ക്ക് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ എന്നോട് പറയണം. മുധ-ഈ സ്വഭാവം ആർക്കും കൊള്ളുകയില്ല. (സ്വാഗതം) ഞാൻ പറയുകയില്ലെന്നു എത്ര തന്നെ ഉറപ്പായി പറഞ്ഞിട്ടും ഇവൾ കേൾക്കുന്നില്ല. (അല്പ നേരം ആലോചിച്ച ശേഷം) പ്രിയേ! ഞാൻ പറഞ്ഞാൽ നീ രഹസ്യമായി തന്നെ വെച്ചുകൊള്ളുമോ? മനോ- നിശ്ചയമായും. മുധ- എന്നാൽ കേടേടുകൊള്ളുക. ഭ....വ.... നീ ആരോടും പറയുകയില്ലെന്ന് എന്റെ കയ്യിൽ തൊട്ട് ആണയിടണം. മനോ- അങ്ങിനെ തന്നെ. ഞാനിതാരോടും പറയുകയില്ല. മനോ- പ്രാണനാഥന് എന്നെഇത്ര വിശ്വാസമോ? മുധ- എന്നാൽ പറയാം. "ഭവതിഭിക്ഷാം ദേഹി"* ഇതാണ് ഞങ്ങളുടെ സപ്താക്ഷരമന്ത്രം. മനോ- അങ്ങ് എന്നെ കളിയാക്കുന്നു. എ

  • ധർമ്മം വാങ്ങാൻ ചെല്ലുന്ന ഭിക്ഷുക്കൾ സാധാരണ പറയുന്ന വാക്യം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/57&oldid=164824" എന്ന താളിൽനിന്ന് ശേഖരിച്ചത്