താൾ:Mangalodhayam book-10 1916.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൪ മംഗളോദയം വല്ലൊ. അല്ലാ ഞാൻ വിഘ്നേശ്വരനെ വന്ദിച്ചില്ലല്ലൊ. അതിനാലാണു തടസ്ഥമുണ്ടായത് 'വന്ദേഹാവിഘ്നരാജേന്ദ്ര

മേകദന്തംഗണേശ്വരം
...............
മഹാകായ! പ്രസീദമേ'.

എന്റെ രതിദേവിയെ സ്തുതിയിക്കുന്നതിന് എന്നെ അനുഗ്രഹിച്ചാൽ, അവൾ എനിയ്ക്കു തരുന്ന സമ്മാനത്തിന്റെ ഒരു ഭാഗം അങ്ങേയ്ക്കായി സമർപ്പിച്ചു കൊള്ളാം. മനോ- അങ്ങയുടെ വിഘ്നരാജൻ ഏകദന്താണെന്നല്ലെ പറഞ്ഞത് ? പിന്നെയെങ്ങിനെയാണദ്ദേഹം ഭക്ഷണം കഴിയ്ക്കുന്നത്? മുധ- പ്രിയേ! എന്താണിത്? ഈശ്വരൻ ഭക്ഷിയ്ക്കയോ? എങ്കിൽ ഞാൻ കൊടുക്കുകയും ചെയ്യും. മനോ- പിന്നെ അവിടുത്തേയ്ക്കെമ്താണുള്ളത്? മുധ- നിശ്ചയമായും നീ വല്ലതും തരുമോ? മനോ- കിട്ടുമെന്നുതന്നെ വിചാരിയ്ക്കുക. മുധ- അതു മുഴുവൻ ഞാനെങ്ങിനെ തിന്നു? അതുകൊണ്ടു കാമദേലനു * ചർക്കുളയും ഗരിഗിയും മുധനനു അവലും പഴവും അതിമധുരമായ കഥ പറഞ്ഞ് കവിയ്ക്കു കരിമ്പും നാളികേരവും സ്വീകരിയ്ക്കും. മനോ- അതു കൊള്ളാം. രതിദേവിയ്ക്കെന്തു കൊടുക്കും. മുധ- ദേവിയാണെല്ലൊതരുന്നത്. മനോ- മനോരമയ്ക്കൊ?

  • ഇവ ചില ഭക്ഷണപദാർത്ഥങ്ങളുടെ കർണ്ണാടകർപ്പേരുകളാണ്.

മുധ-രതിദേവിയെക്കുറിച്ചുള്ള സ്തുതിയിൽ ഞാൻ മനോരമയെ വിസ്മരിച്ചു പോയി. ഭക്ഷണ സാധനങ്ങളെല്ലാം പങ്കു വച്ചു തീർന്നതു കൊണ്ടു വല്ലതും ഉച്ഛിഷ്ടം വന്നാൽ ഞാനതു മനോരയ്ക്കു കൊടുക്കും. മനോ- എന്തൊരു കഠിന ഹൃദയൻ! ഇരിയ്ക്കട്ടെ; കഥ പറയണം. ഇങ്ങിനെ ആ തർക്കം തീർന്നു. മുധനൻ കഥ പറയാൻ തുടങ്ങി. ആ ഭാഗം മുഴുവനും ഇവിടെ പകർത്തണമെന്നു വിചാരിയ്ക്കുന്നില്ല. ഇനി നമുക്കു മറ്റൊരു ഭാഗത്തേക്കു കടക്കാം. ദിഗ്വിജയത്തിനായി പുറപ്പെട്ട ശത്രുഘ്നനേയും അദ്ദേഹത്തിന്റെ മഹാസേനയേയും ചതുർവ്വിധവിഭവങ്ങളോടു കൂടി ഒരു ഋഷി സല്ക്കരിച്ച കഥ മുധനൻ പറഞ്ഞു തുടങ്ങി. മനോ- സ്വാഗതവചനങ്ങളാൽ മാത്രമായിരിക്കാം; അതൊ വാസ്തവമായും സല്ക്കരിച്ചു വെന്നോ? മുധ- ഒരിയ്ക്കലുമല്ല; അവക്കു മൃഷ്ടാന്നവും സുഗന്ധപുഷ്പങ്ങളും വാസനാദ്രവ്യങ്ങളും മറ്രുമ സമ്മാനിച്ചും അവരുടെ മറ്റാവശ്യങ്ങൾ സാധിച്ചും സല്ക്കരിയ്ക്കുക തന്നെ ചെയ്തു. മനോ- അനേകായിരം ഭടന്മാർക്കു വേണ്ട സാമഗ്രികൾ ഒരു കാട്ടിൽ പാർക്കുന്ന മുനി സംഭരിച്ചുകൊടുക്കുന്നതെങ്ങിനെയാണ്? ഞാൻ അത്ഭുതപ്പെടുന്നു. മുധ- ജപത്തിന്റെയും തപസ്സിന്റെയും മാഹാത്മ്യം ഒട്ടം ചെറുതല്ല. അദ്ദേഹത്തിന്റെ എല്ലാ ആവശ്യങ്ങളും തപശ്ശക്തിയാൽ സാധിയ്ക്കുന്നു. മനോ- എന്തൊരാശ്ചര്യം!

മുധ- ഏകാക്ഷരി, ദ്വയാക്ഷരി പഞ്ചാക്ഷരി എന്നിങ്ങിനെ പലതരത്തിലുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/55&oldid=164822" എന്ന താളിൽനിന്ന് ശേഖരിച്ചത്