Jump to content

താൾ:Mangalodhayam book-10 1916.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചാണക്യനും രാക്ഷസനും ൪൯ വ്വകാര്യങ്ങളിലും ഉള്ളഴിഞ്ഞു പ്രവർത്തിച്ച് അദ്ദേഹത്തിന്റെ വംശത്തെ വളരെ ബഹുമാനിച്ചും സ്നേഹിച്ചും കഴിഞ്ഞ മന്ത്രിവര്യനായ രാക്ഷസൻ , തൽപുത്രൻമാരായ നന്ദന്മാരോടുകൂടി താൻ ക്ഷത്രിയ വംശം തന്നെ നശിപ്പിച്ചുകളഞ്ഞതു കണ്ടുംകൊണ്ടിരിക്കുന്ന ഒരാളല്പെന്നും , രാക്ഷസനെ പാട്ടിൽ പിടിച്ച് അദ്ദേഹത്തെ കൊണ്ടു ചന്ദ്രഗുപ്തന്റെ മന്ത്രി സ്ഥാനം സ്വീകരിപ്പിക്കാത്ത പക്ഷം അതേ വരെ ചെയ്ത പണിയെല്ലാം പാഴിലായി തീരുമെന്നും ചാണക്യൻ വിചാരിച്ചു. നന്ദവംശത്തിൽ ഒരാളെങ്കിലും ജീവനോടെയിരിക്കുന്ന കാലത്തോളം രാക്ഷസനെ പാട്ടിൽ വരുത്തുവാൻ സാധിക്കയില്ലെന്നു ചാണക്യനു നല്ല നിശ്ചയമുണ്ട്. അതു കൊണ്ടാണ്, നന്ദൻമാരുടെ കയ്യിൽ രാജ്യഭാരമേല്പിച്ചു വാന പ്രസ്ഥാശ്രമം സ്വീകരിച്ചു വനത്തിൽ ത്പസ്സു ചെയ്യുന്ന ആ സാധു സർവാർത്ഥസിദ്ധിയെക്കൂടി ചാണക്യൻ സിദ്ധി കൂട്ടിച്ചത്. എന്നാൽ 'പത്തും ഒന്നും പതിനൊന്ന് ' എന്നു വച്ച് രാക്ഷസനെക്കൂടി നിഗ്രഹിക്കുവാൻഅദ്ദേഹത്തിന്നു സാധിക്കുമെങ്കിലും അതിന്നദ്ദേഹം തുനിഞ്ഞില്ല. കാരണം രാക്ഷസനെ പോലെ പ്രാപ്തനും വിശ്വസ്തനുമായ മറ്റൊരു മന്ത്രി ലോകത്തിലില്ലായ്കതന്നെ. അതു കൊണ്ടു രാക്ഷസനെ ചന്ദ്രഗുപ്ത മന്ത്രിയാക്കി വെക്കുക കൂടി ചെയ്താലേ തന്റെ അഴിച്ച കുടുമ കെട്ടുകയുള്ളൂ എന്നുകൂടി ചാണക്യൻ പ്രതിജ്ഞ ചെയ്തൂ. ആ പ്രതിജ്ഞ നിറ വേറ്റുവാനായി നീതിശാസ്ത്രാചാര്യനായ ചാണക്യൻ പ്രയോഗിച്ച നീതി കൌശലമാണ് മുദ്രാരാക്ഷസത്തിലെ വിഷയം. ധർമ്മ രീതി, ശാഠ്യ നീതി എന്നു രണ്ടു വിധം നീതികളുള്ളതിൽ ശാഠ്യ നീതിയാണ് ചാണക്യനീതി. 'ശഠസ്യ ശാഠ്യം' എന്ന ന്യായപ്രകാരം പ്രകൃതത്തിൽ രാക്ഷസൻ പ്രയോഗിച്ചതും ശാഠ്യനീതി തന്നെ. പക്ഷെ, അതിന്നു ചാണക്യനീതിയെക്കാൾ കുറച്ചൊരു മാർദ്ദവം ഇല്ലായ്കയില്ല. ശാഠ്യനീതിയാണു കലികാലത്തു കാര്യത്തിന്നധികം കൊള്ളുന്നതെന്ന് ഒരു പക്ഷമുണ്ട് . ഇതിനെപ്പറ്റി ഭൂരിപക്ഷാഭിപ്രായം എങ്ങനെയായാലും ചാണക്യൻ ആ പക്ഷക്കാരനാണെന്നു പറഞ്ഞാൽ കഴിഞ്ഞുവല്ലൊ. ശത്രുവിനെ തോൽപ്പിക്കുവാൻ സാമദാനഭേദദണ്ഡങ്ങളായ നാലുപായങ്ങളും തഞ്ചം നോക്കി പ്രയോഗിക്കുന്നതിൽ ചാണക്യൻ അതിസമർത്ഥനാണ്. ശത്രുവിന്റെ ഉള്ളും കള്ളിയും കാണുന്നതിന്ന് അദ്ദേഹത്തിനുള്ള കണ്ണുകൾ ഒറ്റുകാരാണ്. എന്നാൽ ലോകത്തിലാരേയും അദ്ദേഹത്തിന്നു വിശ്വാസമില്ല. തന്റെ ഉള്ളു കള്ളികൾ പറത്തേക്ക് ഒരു വിധത്തിലും മൂപ്പർ കാണിക്കുകയില്ല. ശുണ്ഠിയാണെങ്കിൽ ചാണക്യന്നു മൂക്കത്താണ്. ശുണ്ഠിയെടുത്ത് ഒരു കാര്യത്തിൽ കടന്നിറങ്ങിയാൽ പിന്നെ കാര്യം സാധിക്കുന്നതു വരെ മറ്റൊരു വിചാരമില്ല. തനിക്കുപദ്രവം ചെയ്യുന്നവനോട് അദ്ദേഹത്തിനുള്ള പക ഒന്നു വേറെ തന്നെയാണ്. വഴിക്കുപോകുമ്പോൾ ഒരു ദർഭപ്പുല്ലു കാലിൽ തടഞ്ഞതിന്ന് ആ പുല്ലു മുരടോടെ കരിച്ചു കലക്കി കുടിച്ചു കളഞ്ഞ പുള്ളിയുടെ പകയെ പറ്റി പറയേണമൊ? എന്തിനേറെപ്പറയുന്നു? താൻ പിടിച്ച കാര്യം സാധിക്കുന്നതിന്ന് എന്തുവേണമെങ്കിലും പ്രവർത്തിക്കുന്നതിൽ ചാണ

3*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/50&oldid=164817" എന്ന താളിൽനിന്ന് ശേഖരിച്ചത്