താൾ:Mangalodhayam book-10 1916.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൫0 ക്യൻ മേലുകീഴാകട്ടെ ധർമ്മാധർമ്മങ്ങളാകട്ടെ നോക്കുകയില്ല. 'എങ്ങിനെ വീണാലും പൂഞ്ച തഞ്ചത്തിൽ വീഴും' എന്നു പറഞ്ഞതുപോലെ എത്ര വലിയ അപകടത്തിൽനിന്നും അസാധാരണമായ വിധത്തിൽ രക്ഷ പ്രാപിക്കുവാൻ തക്ക ബുദ്ധിശക്തി അദ്ദേഹത്തിന്നുണ്ട്. ചന്ദ്രഗുപ്തന്റെ മന്ത്രിയാണെങ്കിലും കാര്യം നത്തുവാനുള്ള സകലസ്വാതന്ത്ര്യവും രാജാവി നല്ല, മന്ത്രിക്കാണ്. രാജാവു കേവലം സചിവായത്തസിദ്ധിയാകുന്നു. ചന്ദ്രഗുപ്തന്റെ പേരിൽ മന്ത്രിക്കു വളരെ സ്നേഹമാണെങ്കിലും സംസാരമൊക്കയും വളരെ താണ ഒരു നിലയിലാണ്. 'വൃഷളൻ'എന്ന നികൃഷ്ടവാക്കല്ലാതെ ചാണക്യൻ ചന്ദ്രഗുപ്തനെപ്പറ്റി പറയാറില്ല. 'ആര്യചാണക്യൻ' എന്നു കേട്ടാൽ കുസുമപുരത്തിലെ സകലജനങ്ങളും ചന്ദ്രഗുപ്തന്റെ എല്ലാ ഉദ്യോഗസ്ഥന്മാരും ചന്ദ്രഗുപ്തൻ തന്നെയും കിടുകിട വിറയ്ക്കും. മന്ത്രിയുടെ അധികാര ശക്തി ഇത്രമേൽ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ഗൃഹജീവിതം എത്രയും ഒതുങ്ങിയ നിലയിലാണ്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു ചെറുഭവനത്തിൽ ഏറ്റവും ഒതുങ്ങിയ മട്ടിലാണദ്ദേഹത്തിന്റെ താമസം. എന്നാൽ രാക്ഷസന്റെ സ്ഥിതി ഇങ്ങിനെയൊന്നുമല്ല. അദ്ദേഹം നന്ദവംശാമാത്യന്നുള്ള എത്രയും ഉയർന്ന പദവിയിലാണ് താമസം. ആളുകൾ അദ്ദേഹത്തെ സ്നേഹിച്ചിട്ടാണ് ചാണക്യനെപ്പോലെ ഭയപ്പെട്ടിട്ടല്ലാ, അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ സാധിപ്പിക്കുന്നത്. ആശ്രിതന്മാരെയും സ്നേഹിതന്മാരെയും അദ്ദേഹത്തിന്നു വളരെ വിശ്വാസമാണ്. ദീനന്മാരിൽ ദയ, സുഹൃത്തുക്കളിൽ സ്നേഹം മുതലായ ഗുണങ്ങക്കു പുറമെ സർവ്വോപരിയായി സ്വാമിഭക്തിയും രാക്ഷസന്നുണ്ട്. തന്റെ സ്വാമിയായ സർവ്വാർത്ഥസിദ്ധി വംശത്തോടെ നശിച്ചുപോയിട്ടു കൂടി സ്വർഗ്ഗസ്ഥനായ അദ്ദേഹത്തിന്റെ പേരിലുള്ള കടമ തീർക്കുവാനായിട്ടാണ് രാക്ഷസൻ ശത്രുക്കളോടെതിരിട്ടത്. സർവ്വാർത്ഥാസിദ്ധിയുടെ പേരു പറയുമ്പോഴയ്ക്കു രാക്ഷസന്റെ കണ്ണിൽ വെള്ളം നിറയും. ഇതൊക്കയും അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നും ചേഷ്ടകളിനിന്നും അനേകം പ്രാവശ്യം വ്യക്തമായിട്ടുണ്ട്. 'വിശ്വസിച്ചവരെ വിശ്വസിക്കുക' എന്ന ഗുണം ചന്ദനദാസന്റെ കഥയിൽനിന്നു ധാരാളം വ്യക്തമാവുന്നുണ്ട്. രാക്ഷസന്നുള്ള ഈ വക ഗുണഗണങ്ങളെപ്പറ്റി ചാണക്യനു നല്ല അറിവും ബഹുമാനവുമുണ്ട്. ഇത്രമേൽ ഗുണവാനായ രാക്ഷസനെ മന്ത്രിയായിക്കിട്ടിയാലെ ചന്ദ്രഗുപ്തന്റെ സാമ്രാജ്യത്തിന്നുറപ്പു വരികയുള്ളു എന്നു വെച്ചിട്ടാണ് ചാണക്യൻ,കാട്ടാനയെ വാരിക്കുഴിയിൽ ചാടിച്ചു പിടിച്ചിണക്കുന്നതുപോലെ, രാക്ഷസനെ വിവിധോപായങ്ങളെക്കൊണ്ടു വശത്താക്കി പറഞ്ഞതുപോലെ പ്രവർത്തിപ്പിക്കുവാൻ ത്രിവിധകരണങ്ങളെക്കൊണ്ടും യത്നിക്കുന്നത്.

കെ.വി.എം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/51&oldid=164818" എന്ന താളിൽനിന്ന് ശേഖരിച്ചത്