താൾ:Mangalodhayam book-10 1916.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൭൨ മംഗളോദയം

ചെയ്തു. 'ധീയാബ്ധിസ്സതുവന്ദ്യഃ' എന്ന കലികൊല്ലം 933-ാമതു പരദേശിരായരു വന്നു രാജ്യത്തു ക്ഷേത്രം മുതലായതൊക്കയും ചുട്ടഴിക്കയും ചെയ്തു. രണ്ടാമതു രാമപ്പയ്യൻ ദേവപ്പയ്യനും കുതിരബലത്തോടുകൂടി വന്നാക്രമിച്ചാറെ ആയവരെ വെട്ടി നീക്കേണ്ടതിന്നു പെരുമ്പടപ്പു സ്വരൂപത്തേയും ആറങ്ങട്ടൂർ സ്വരൂപത്തെയും അരിയിച്ച് പടയോടും കൂടി എത്തിച്ച് പരദേശിയെ വെട്ടിനീക്കി ആളും ആയുധത്തോടുകൂടി പാർക്കേണ്ടതിന്നു കിഴക്കുന്തലെ നാലുദേശം 500 നായരേയും കുടകുനാട്ടിൽ പൊത്തുമുട്ടിപ്പാറക്കു വടക്കോട്ടുള്ള നാടും 500 നായരേയും രക്ഷക്കായിട്ടു പെരുമ്പടപ്പു സ്വരൂപത്തിങ്കലേക്കു കൊടുത്തിരിക്കുന്നു. കുത്തന്നൂർ കുഴൽമന്ന കുനിശ്ശീരിയും കൂടി 1000 നായരേയും, ആറങ്ങോട്ടൂർ സ്വരൂപത്തിങ്കലക്കു കൊടുത്തതു വെട്ടിയടക്കുവാൻ നെടിയിരുപ്പു സ്വരൂപത്തിങ്കന്നു വന്ന സംഗതിക്കത്രെ അംബത്താകോട്ടയിൽനിന്ന് വെടിയുണ്ടായത്. തരവയൂരു സ്വരൂപത്തിങ്കൽ രാജാക്കന്മാരില്ലാതെ വന്ന കാലത്തു കുറെക്കാലം മക്കൾ രാജ്യഭാരം ചെയ്തു. അവരുടെ രാജ്യഭാരംകൊണ്ടു പ്രജകൾ രണ്ടു തമ്പുരാട്ടിമാരുള്ളവർക്കും സഹിച്ചുകൂടാത്ത സങ്കടം വരികകൊണ്ട്, തമ്പുരാട്ടിമാർ രണ്ടാളും തൃശ്ശിവപേരൂരു വടക്കുംനാഥന്റെ ക്ഷേത്രത്തിൽ വള്ളിക്കൊട്ടയിൽ വെള്ളം നിർത്തി കുറഞ്ഞൊരു ദിവസം പെരുമ്പടപ്പു സ്വരൂപത്തിങ്കൽ തമ്പുരാക്കന്മാരും അനുസരിച്ചു ഭജനം പാർത്തു. അവിടെനിന്നു ഗർഭം ധരിച്ചപ്രകാരം ദർശനമുണ്ടായി. ആ വസ്തുത പെരുമ്പടപ്പു സ്വരൂപത്തിങ്കൽ തമ്പുരാന്റെ തിരുമനസ്സിലും അറിഞ്ഞാറെ നിങ്ങളെ രാജ്യത്തു കുടിയിരുത്തി ശത്രുവിനെ വെട്ടിമടക്കിത്തരാമെന്നരുളിച്ചെയ്തു തമ്പുരാട്ടിമാരും ഒന്നിച്ചു തമ്പുരാൻ എഴുന്നള്ളത്തു പുറപ്പെട്ടു നാട്ടിൽ എത്തി കുനിശ്ശീരി 500 നായരേയും ആ നാടും പെരുമ്പടപ്പു സ്വരൂപത്തിങ്കലെക്കൊഴിഞ്ഞുകൊടുത്ത് അവിടെ എടവും കോവിലകവും ഉണ്ടാക്കി അവിടെനിന്നു ശത്രുക്കളെ കൊല്ലേണ്ടവരെ കൊന്നും ഒതുക്കേണ്ടുന്നവരെ ഒതുക്കിയും ചെയ്തതിന്റെ ശേഷം തരുവയൂരു സ്വരൂപത്തിങ്കൽ രാജാക്കന്മാരും ഉണ്ടായി രാജ്യഭാരം ചെയ്തു. കുറെക്കാലം കഴിഞ്ഞതിന്റെ ശേഷമത്രെ നെടിയിരിപ്പു സ്വരൂപത്തിങ്കന്നു നടുവട്ടത്തോടുകൂടെ കുനിശ്ശേരിയും അടക്കി അന്നു സ്വന്തരാജ്യമായിരുന്ന ചിമ്പനാടും അടക്കി പെരുമ്പടപ്പു സ്വരൂപത്തെയും ഒഴിപ്പിക്കയും ചെയ്തു.

(തുടരും)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/403&oldid=164801" എന്ന താളിൽനിന്ന് ശേഖരിച്ചത്