താൾ:Mangalodhayam book-10 1916.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞങ്ങളുടെ വായനശാല

൧. ശ്രീവഞ്ചിരാജീയം

എറണാകുളം കോളേജിലെ മലയാളപണ്ഡിതനായ മേലേത്ത് അച്യുതമേനോനവർകൾ ഉണ്ടാക്കിയതും, വഞ്ചിരാജനായ തിരുവിതാംകൂർ മഹാരാജാവുതിരുമനസ്സിലെ ഷഷ്ടിപൂർത്തി പ്രമാണിച്ച് തിരുമുമ്പാകെ സമർപ്പിച്ചതും ആയ ഒരു ഖണ്ഡകാവ്യമാണ് 'വഞ്ചിരാജീയം'. ശ്രീവഞ്ചിരാജന്റെ അപദാനങ്ങളെ സ്തുതിച്ചുകൊണ്ടുള്ള ഉദാഹരണപദ്യങ്ങളോടുകൂടി കൈരളീകണ്ഠാഭരണം എന്നൊരു ഭാഷാസാഹിത്യശാസ്ത്രഗ്രന്ഥം ഈ കവി നിർമ്മിച്ചുവരുന്നുണ്ടെന്നും, അതിൽനിന്നു 100 ഉദാഹരണപദ്യങ്ങൾ തിരഞ്ഞെടുത്ത് വേറെ ഒരു പുസ്തകമാക്കി അച്ചടിച്ചതാണിതെന്നും ഗ്രന്ഥകർത്താവു പ്രസ്താവിച്ചിരിക്കുന്നു. ഈ സംഗതി കൊണ്ടുതന്നെ ഈ കൃതിയുടെ കാര്യത്തിൽ ഗ്രന്ഥകർത്താവും ഗ്രന്ഥനിരൂപകന്മാരും തമ്മിൽ യോജിപ്പാൻ നിവൃത്തിയില്ലാതെവന്നിരിക്കുന്നു. ഒരു അലങ്കാരഗ്രന്ഥത്തെ നിരൂപണം ചെയ്യേണ്ടത് ഒന്നു വേറെ; ഒരു കാവ്യത്തെ പരിശോധിക്കേണ്ടതും ഒന്നു വേറെ. അലങ്കാരഗ്രന്ഥമാണെങ്കിൽ അതിന്നു വിഷയപരിപൂർത്തി വന്നിട്ടുണ്ടോ, അതിലെ ലക്ഷണങ്ങളോടും ലക്ഷ്യങ്ങൾക്കു യോജിപ്പുവന്നിട്ടുണ്ടൊ എന്നുതുടങ്ങിയ സംഗതികളാണു നോക്കേണ്ടത്. കാവ്യമാണെങ്കിലോ, അതുരസാത്മകമായിട്ടുണ്ടോ, രസാനുഗുണമായ ഗുണാലങ്കാരാദികളുടെ പൂർത്തി സിദ്ധിച്ചിട്ടുണ്ടോ എന്നു മുതലായ കാര്യങ്ങളാണു പരിശോധിക്കേണ്ടത്. അലങ്കാരഗ്രന്ഥത്തിലെ ഉദാഹരണശ്ലോകങ്ങൾ എന്ന നിലയ്ക്ക് ഇതിലെപ്പദ്യങ്ങൾ (ആ ഗ്രന്ഥത്തിൽ ചേർന്നുവരുമ്പോൾ) നന്നായിട്ടുണ്ട് എന്നുതന്നെ വിചാരിക്കുക. എങ്കിലും ഒരു കാവ്യത്വേന നോക്കുമ്പോൾ ഇതിലെ അധികം പദ്യങ്ങളും രസമയങ്ങളാണെന്നു സമ്മതിക്കുവാൻ നിവൃത്തിയില്ല. അധികം പദ്യങ്ങൾ സരസങ്ങളായാൽ ഇടക്കു ചില നീരസപദ്യങ്ങളുണ്ടെങ്കിൽക്കൂടി ആ കൃതിയെ സരസമെന്ന് പറയാമെന്ന് അലങ്കാരശാസ്ത്രം സമ്മതിക്കുന്നുണ്ട്; അതു നേരെ മറിച്ചായാൽ അങ്ങിനെ ചെയ്യുന്നില്ല. ശബ്ദമാത്രാനുഗ്രഹീതങ്ങളായ സാദൃശ്യാദികളും അസംഭാവ്യങ്ങളായ അതിശയോക്തി മുതലായവയും ഇടകലർന്ന് രസപോഷകങ്ങളല്ലാത്ത അലങ്കാരങ്ങളാൽ നിബിഡമായിത്തീർന്നിട്ടുള്ള ഈ കൃതിയിൽ രാജവിഷയകമായരതിഭാവം വ്യഞ്ജിക്കുന്നതായി സഹൃദയന്മാർക്കനുഭവപ്പെടുമെന്നു തോന്നുന്നില്ല. സ്വതഃസംഭവികളായ പദ്യങ്ങൾ ഇതിൽ ദുർലഭമാണ്.............. ഗവും പ്രൗഢോക്തി.................പ്രൗഢോക്തിപ്രചുര.........സത്യബുദ്ധി............ല്ലെങ്കിൽ പിന്നെ...............










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/404&oldid=164802" എന്ന താളിൽനിന്ന് ശേഖരിച്ചത്