താൾ:Mangalodhayam book-10 1916.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കവളപ്പാറെ ഗ്രന്ഥവരി ൩൭൧

രിക്കുകയാകുന്നു. ചാത്തൻ രാമൻ എന്നു പേര്. കിള്ളിമംഗലം പങ്കുളം മായന്നൂരു മുന്നുതറ മുന്നൂറു നായരും നാടുവാഴി സ്ഥാനത്തിനുള്ള കോയ്മസ്ഥാനവും ഉണ്ട്. ടി. ശീമയിൽ പുലാക്കോട്ടു വടക്കുംനമ്പിടി എന്നൊരു സ്ഥാനവും ഉണ്ട്. അതും ദത്ത്. ചേലക്കര വെങ്ങനെല്ലൂരു ചേലക്കോട്ടു മൂന്നുതറ 200 നായരും കോയ്മസ്ഥാനവും ഉണ്ട്. കണ്ടൻ രാമൻ എന്നു പേര്. മേലെഴുതിയ ഏഴുസ്ഥാനങ്ങളിലും കൃഷിയും ഉല്പത്തിയും പറമ്പും കുടിയാന്മാർക്ക് ആക്കിയതും ഉണ്ട്. ഈ സ്ഥാനങ്ങളിൽ, നാടുവാഴിസ്ഥാനങ്ങളിൽ തണ്ടേറുകയും, കാഞ്ഞുന്മേൽ പടനായരുടെ സ്ഥാനത്തിന്നു തരുവയൂരു സ്വരൂപത്തിങ്കൽ വലിയ തമ്പുരാന്റെ അരിയിട്ടുവാഴ്ചക്കു വലിയ തമ്പുരാൻ തണ്ടേറുമ്പോൾ തെന്മല വടവല അയ്യായിരം നായരേയും അകമ്പടിക്കെത്തിച്ച് അകമ്പടിത്തണ്ടായിട്ടു നാം തമ്പുരാന്റെ മുമ്പിൽ തണ്ടേറുകയും വേണം. തമ്പുരാനെ കാഴ്ചയും ഇങ്ങോട്ട് അവകാശങ്ങളും ഉണ്ട്. അയ്യഴിപ്പടനായരുടേയും വടക്കുംനമ്പിടിയുടേയും സ്ഥാനത്തിന്നു പെരുമ്പടപ്പു സ്വരൂപത്തിങ്കൽ എത്തുകയും കാഴ്ചയും ഉണ്ട്. അടമക്കാട്ടു സ്വരൂപം കാരക്കാട്ടു കുമരൻ രാമൻ എന്നു പേര്. ഇരവികുമരൻ എന്നുമുണ്ട്. പന്തിരുകുലം വംശം, വെള്ളാളൻ ജാതി. രാമരാജാവിനെ തിരുമനസ്സറിയിപ്പാൻ എന്നും ഇവിടുത്തെ അവസ്ഥയാവിത് എന്നും എഴുതണം. കൊച്ചി രാജാവിന് അമ്പാടി മേനോൻ വായിച്ചു തിരുമനസ്സറിവിക്കേണ്ടും അവസ്ഥ എന്നെഴുതണം. വള്ളുവക്കോനാതിരിക്കു തമ്പുരാനെ ഉണർത്തിപ്പാൻ എന്നെഴുതണം. തരുവയൂരു സ്വരൂപത്തിങ്കൽ വലിയ തമ്പുരാനെ കുറുപ്പിലേറ്റുവാൻ എന്നെഴുതണം. കുതിരവട്ടത്തു നായരെ ബോധിപ്പിപ്പാൻ എന്നെഴുതും (അന്ന്)...... ആയുധങ്ങൾ വാള് പരിച തോക്കു കുന്തം പത്തിവാള്,

ചില ചരിത്രശകലങ്ങൾ:- തിരുമുമ്പിന്റെ സംഗതിയായിട്ടു നെടിയിരുപ്പു കൊല്ലം 861-ാമതു എടവഞാറ്റിൽ വലുതായിട്ടൊരു പടവന്നു. അതിന്നു നമുക്ക് ആറങ്ങട്ടൂർ സ്വരൂപവും പെരുമ്പടപ്പു സ്വരൂപവും ഇങ്ങുന്നും കൂടി തടുത്തു. അതിന്റെ ശേഷം പിമ്പ് 862-ാമതു ചിങ്ങഞാറ് പതിനേഴാം തീയതി ഓണം അവിട്ടത്തുന്നാൾ മൊഴിവലത്തു പടവന്നു. അന്ന് അവർക്ക് അനേകം അപായമുണ്ടായി. തോക്കു മുതലായുള്ള അനേകം ആയുധങ്ങളും ഇട്ടേച്ചുപോയി. 932-ാമതു കർക്കടകഞാറ്റിൽ തേഞ്ചേരി നമ്പൂതിരി പടവന്നു നാടു ചുട്ടാറെ നഭാവുവിനെ കണ്ട് അയിരിലനായ്ക്കൻ വെങ്കിട്ടരായരും കുതിരബലവും കൊണ്ടുവന്നു നീക്കി. 935-ാമതിൽ പൊന്നാന വായ്ക്കൽ തലശ്ശന്നവരും പത്തായപ്പുരയ്ക്കൽ പാട്ടമാളിയും ഉണ്ണിരാരിച്ചൻ ഏറാടിയും പടയും വന്ന് ആറാളെ വെട്ടിക്കൊന്നു. 950-ാമതു മകരമാസം അഞ്ചാംതീയതി പെരുമ്പടപ്പു സ്വരൂപത്തിങ്കൽനിന്ന് ഇട്ടിക്കോമ്പി അച്ചനെ പുതുക്കോട്ടു നിന്നും പിടിച്ച് കോട്ടയിൽ കിലദാരുവക്കൽ കൊടുത്തു. 955-ാമതു വരയ്ക്കു ചൊക്കനാഥപുരത്തു കോട്ടയിൽ പാർപ്പിച്ച് കന്നി രണ്ടാംതീയതി ശ്രീരംഗപട്ടണത്തയ്ക്കു കൊണ്ടുപോകയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/402&oldid=164800" എന്ന താളിൽനിന്ന് ശേഖരിച്ചത്