താൾ:Mangalodhayam book-10 1916.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൭൦ മംഗളോദയം

തിരുവില്വാമലെ ക്ഷേത്രത്തിങ്കൽ അകക്കോയ്മസ്ഥാനം ഉണ്ട്. അയിതാമല്ലീഖാൻ വന്നിട്ടും നമ്മുടെയും നാട്ടുകാരുടെയും കയ്യായിട്ടു നാട്ടിലെ നികുതിപ്പണം വാങ്ങുകയും ഈ നാടു വേറെ ഒരു താലൂക്കാക്കി പണം അടയ്ക്കുകയും നികുതിപ്പണം കഴിച്ചു നമ്മുടെ അവകാശങ്ങൾ മുടങ്ങാതെ നടന്നുപോരികയും ചെയ്തുവന്നിരിക്കുന്നു. കമ്പനിസർക്കാരിൽ നിന്നും ആയതിൽപ്പിന്നെ നമ്മുടെ മര്യാദപോലെതന്നെ ഈ കരാറും എഴുതിപ്പിടിപ്പിച്ച് നികുതിയുടെ പത്തിന്നു രണ്ടു നമുക്കു കല്പിച്ചുവച്ചു. നമുക്കു പാലക്കാട്ടുശേരി രാജ്യത്ത് തെമ്മലപ്പുറത്തു താഴക്കോട്ടു നാട്ടിൽ കാഞ്ഞുന്മേൽ പടനായര് എന്നൊരു സ്ഥാനവും കൂടെ ഉണ്ട്. ആ സ്ഥാനത്ത് ആളില്ലായ്കകൊണ്ട് നാം ദത്തുപോയിരിക്കുന്നു. അത് ഏകദേശം അഞ്ചു പുരുഷാന്തരം മുമ്പെ നൂറ്റിമുപ്പതുസംവത്സരം ആയിരിക്കും. അവിടെ 'കാഞ്ഞുന്മേലുടയ കുമരൻ രാമൻ' എന്നു പേര്. തെന്മലപ്പുറം മുവ്വായിരം നായർക്കുംകൂടി കർത്താവ് ആകുന്നു. രക്ഷ ശിക്ഷ അങ്കം ചുങ്കം വാളും കയറും മുതലായ സ്ഥാനങ്ങൾ ഒക്കെയും ഉണ്ട്. തൊഴക്കോടുനാട ആറുദേശം അഞ്ഞൂറുനായര് പ്രത്യേകം തന്നെയാകുന്നു. ആളുകളെക്കൊണ്ട് സ്വരൂപത്തിങ്കലേക്ക് ഉള്ള വേലയും ഉണ്ട്. അതോടുകൂടെ 'ചൂണ്ടിലെ' എന്ന പഴമ്പാലക്കോട്ടു മൂത്തനായര് എന്ന ഒരു സ്ഥാനവും ഉണ്ട്. ആയതിന്റെ സംഗതി ആ സ്ഥാനത്ത് ഒരാൾ തന്നെ ആകകൊണ്ടും ഇവിടെ നമ്മുടെ വഹയിൽ ഒരു സ്ത്രീയോടുകൂടി സംസർഗ്ഗം ഉണ്ടാകകൊണ്ടും അവിടേക്കു ദത്തായിരിക്ക ആകുന്നത്. അതും ൧൩൦-ലകം സംവത്സരം ആയിരിക്കും. ഒരു ദേശവും ദേശാധിപത്യവും രക്ഷാശിക്ഷകൾ മുതലായ സ്ഥാനങ്ങളൊക്കയും അമ്പതു നായരും ഉണ്ട്- കുമരൻ രാമൻ എന്നു പേര്. കാവശ്ശേരി ചൂണ്ടിൽ അച്ഛൻ എന്ന ഒരു സ്ഥാനവും ഉണ്ട്. കോയ്മസ്ഥാനം മുതലായ സ്ഥാനങ്ങളും ൧൫൦ നായരും ഉണ്ട്. കോതകുമരൻ എന്നു പേര്. കാട്ടുശ്ശേരി ദേശത്തു കറുത്തില്ലത്തു കയ്മള് എന്ന സ്ഥാനം. തൃക്കണായക്ഷേത്രം സങ്കേതമായിട്ടുള്ള ദേശാധിപത്യവും കോയ്മസ്ഥാനം മുതലായിട്ടുള്ള സ്ഥാനങ്ങളും ൫൦ നായരും ഉണ്ട്. ഇട്ടുണ്ണികുമരൻ എന്നു പേര്. ഈ സ്ഥാനം വന്നതു പെരുമ്പടപ്പിൽ സ്വരൂപത്തിങ്കൽ വലിയതമ്പുരാന്റെ സംബന്ധമായിട്ടുള്ളതാകകൊണ്ട് ആയതൊക്കെയും എന്നക്കും അനുഭവിച്ചുകൊള്ളുവാൻ 935-ാമതിൽ കല്പിച്ചു തീട്ടൂരം തന്നു നടന്നുപോരികയാകുന്നു. തെന്നിലാപുരത്തു പന്നിത്തിരുത്തി എന്ന സാഥാനവുമുണ്ട്. കുന്നേക്കാട്ടു ഭഗവതിയുടെ സങ്കതേമായിട്ടുള്ള ദേശാധിപത്യവും കോയ്മസ്ഥാനം മുതലായിട്ടുള്ള സ്ഥാനവും വലിയ തമ്പുരാൻ കല്പിച്ച് 935-ാമതിൽ തീട്ടൂരം തന്നതാകുന്നു. ഇട്ടുണ്ണികുമരൻ എന്നു പേര്. കൊച്ചിശ്ശീമയിൽ മെതുകര ദേശത്ത് അയ്യഴിപ്പടനായര് എന്നൊരു സ്ഥാനവും ഉണ്ട്. അവിടയ്ക്ക് ൧൨൦ കൊല്ലം മുമ്പെ ദത്തുപോയി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/401&oldid=164799" എന്ന താളിൽനിന്ന് ശേഖരിച്ചത്