താൾ:Mangalodhayam book-10 1916.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കവളപ്പാറ ഗ്രന്ഥവരി ൩൬൯

ഗളത്തിൽച്ചങ്ങലകെട്ടി
വെളുത്തനായ്ക്കളുമായി-
ക്കളിച്ചുപർവ്വതേവന്നിറങ്ങിനാഥൻ.
വേടനാരീശരീരത്തെ-
ക്കേടകന്നുധരിച്ചോരു
പേടമാൻകണ്ണിയാളാകുംപാർവ്വതിയോടും
കാട്ടിലോരോമരത്തിന്റെ
മൂട്ടിലെല്ലാംവലകെട്ടി
വേട്ടയാടിനടകൊണ്ടുവേടരാജാവും
പന്നിമാനുംകരടിയും
കുന്നിനൊത്തകരികളു-
മെന്നിവറ്റെക്കുലചെയ്തുനടക്കുന്നേരം
മൂകനെന്നതൊരുമൂഢൻ
ലോകവൈരിമഹാദൈത്യൻ
വേഗമോടേപന്നിവേഷംധരിച്ചുകൊണ്ട്
പാർത്ഥനെക്കൊല്ലുവാനായി-
പ്പാഞ്ഞടുക്കുന്നതുനാഥൻ
പാർത്തുകണ്ടങ്ങൊരുശരമയച്ചുവേഗാൽ.
അർജ്ജുനനുമതുനേര-
മസ്ത്രമൊന്നുപ്രയോഗിച്ചു
ഗർജ്ജനംചെയ്തടുക്കുന്നപന്നിയെക്കൊൽവാൻ.
രണ്ടുബാമമൊരുമിച്ചു
കൊണ്ടുപന്നിത്തടിയനും
രണ്ടുകീറായ്മരിച്ചങ്ങുമറിഞ്ഞുവീണാൻ.
അർജ്ജുനന്റെശരംചെന്ന-
ങ്ങാശുവേടൻകയ്ക്കലാക്കി
ഗർജ്ജനംചെയ്തുരചെയ്തുപാർത്ഥനുമപ്പോൾ.

കവളപ്പാറെ ഗ്രന്ഥവരി

(തുടർച്ച)

സ്ഥാനങ്ങൾ;- മുകളൂര് ദേശത്ത് ൫൦ നായരും അവിടെത്തന്നെ ചിറ്റഴി പാറക്കാട്ടുദേശത്തു ചിറ്റഴി അച്ഛനും പാറയ്ക്കാട്ട് ഒരു വീടും ഉണ്ട്. അവിടെ കൂലിചേവുകക്കാരേ ഉള്ളു: മറ്റൊന്നുമില്ല. കൊച്ചിശ്ശീമയിൽ കൊണ്ടയൂരു ദേശത്ത് എട്ടു തറവാട്ടുകാരും, ആ ശാഖയിൽത്തന്നെ വരവൂരു പുലക്കാട്ടുകൂടി എട്ടു തറവാട്ടുകാരും, കിഴക്കെ അയിരനാട്ടിൽ ഇരിങ്കൂറ്റൂരുദേശത്ത് എട്ടു തറവാട്ടുകാരും കവളപ്പാറെ ഒന്നു കുറെ ആയിരത്തിലേയ്ക്കു ചേർന്നതാകുന്നു. നമ്മുടെ നാട്ടിൽ താമൂരിപ്പാടു തമ്പുരാന്റെ ചേരിക്കല്ലിന്മേലേക്കു ജന്മം വാങ്ങിയ ഉഭയം ഉണ്ട്. കിഴക്കേ കോവിലകത്തേക്കും ജന്മം ഉണ്ട്. പെരുമ്പടപ്പുരാജ്യത്തും തരൂരുനാട്ടിലേക്കും വള്ളുവനാട്ടുകരക്കും എഴുന്നള്ളിയിരിക്കുന്നടത്തേക്കു ചെല്ലണം. മറ്റു നാടുവാഴികളുടെ അടുക്കലേക്കു ചെല്ലുകയില്ല. (ഈ നാട്ടിൽ ഒരുത്തനെ കൊല്ലേണമെങ്കിൽ നാം കല്പിച്ചു കൊല്ലും. നമ്മുടെ ഭവനത്തിൽ മത്സ്യമാംസം മര്യാദയില്ല. ചങ്ങാതക്കാർക്ക് അനുഭവം കൊടുത്തിരിക്കുന്നതിന്റെയും ചങ്ങാതം വരേണ്ടതിന്റെയും വിവരം നഭാവു വന്നതിന്റെ ശേഷം ഒന്നും കിട്ടീട്ടില്ല. ചങ്ങാതം നെല്ല് ഇന്നപ്പോൾ വെച്ചു എന്നും ഇന്നപ്രകാരം എന്നു ഉള്ള ഗ്രന്ഥവരി പോയി.)

10 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/400&oldid=164798" എന്ന താളിൽനിന്ന് ശേഖരിച്ചത്