താൾ:Mangalodhayam book-10 1916.pdf/399

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬൮ മംഗളോദയം

കേട്ടതിന്നുത്തരംപോലുമരുളുന്നില്ലാ.
നിന്തിരുകൺമുനകൊണ്ടു
ചന്തമോടെകടാക്ഷിച്ചാൽ
തന്തിരുവുള്ളമുണ്ടാകാമെങ്കിലേയുള്ളൂ
എന്നിവകേട്ടതുനേരം
കുന്നിൽമാതുംപുറപ്പെട്ടു
ചെന്നുകണ്ടങ്ങുണർത്തിച്ചുവല്ലഭനോടായ്
എത്രനാളുണ്ടഹോപാർത്ഥ
നത്രവന്നുഭജിക്കുന്നു!
അസ്ത്രമെന്തേകൊടുക്കാഞ്ഞുവിശ്വനാഥാ നീ
വേലുകൊണ്ടും തിയ്യുകൊണ്ടും
തോലുചുക്കിച്ചുളിഞ്ഞയ്യോ
കോലുപോലെമെലിഞ്ഞല്ലോനമ്മുടെ പാർത്ഥൻ
പട്ടിണികാരണംപാർത്ഥൻ
പെട്ടുപോകുന്നതിൻമുമ്പേ
ഒട്ടുമേതാമസിയാതെവരംനൽകേണം.
മട്ടലർബാണനെക്കണ്ണിൽ
ച്ചുട്ടെരിച്ചഭഗവാനേ!
കഷ്ടമെന്നുവരുമല്ലോവരംനൽകാഞ്ഞാൽ.
മന്ദഹാസാമൃതംപൂണ്ടു
ചന്ദ്രചൂഡനരുൾചെയ്തു
സുന്ദരാംഗി!നിനക്കെന്തുസംഭ്രമമിപ്പോൾ
പാകവൈരിസുതനുള്ളിൽ-
പ്പാകമൊട്ടുഭവിച്ചീല
ലോകവീരനഹമെന്നുഭാവമുണ്ടിപ്പോൾ.
കോലുപോലെമെലിഞ്ഞൊരു
കോമളാംഗൻകയർക്കുമ്പോൾ
കാലനുംപേടിയുണ്ടാമെന്നോർത്തുകൊള്ളേണം
തോലുചുക്കിച്ചുളിഞ്ഞാലും
തോലിയുണ്ടെന്നറിയുമ്പോൾ
വാലുതൊട്ടപുലിപോലെപാഞ്ഞടുത്തീടും.
കൊണ്ടൽവേണി!നിനക്കെല്ലാം
കണ്ടുകൊള്ളായ്‌വരുമിപ്പോൾ
രണ്ടുനാലുദിവസത്തിലകത്തുതന്നെ.
ഖാണ്ഡവത്തെദ്ദഹിച്ചൊരു
പാണ്ഡവൻനമ്മുടെനേരെ
ഗാണ്ഡീവത്തെക്കുലച്ചുകൊണ്ടടുക്കുന്നേരം
പേടമാന്മിഴിയാളേ!നീ
പേടിപൂണ്ടുവിറച്ചീടു-
മാടലുണ്ടായ്‌വരുമുള്ളിലവനെക്കണ്ടാൽ.
വേടവേഷംധരിച്ചുഞാൻ
വേട്ടയാടിയവൻമുമ്പിൽ
വേഗമോടെഗമിക്കുന്നേൻകുന്നിൻമകളേ!
വില്ലുകൊണ്ടങ്ങവനോടു
തല്ലുകൊൾവാനൊരുമ്പെട്ടു
ചെല്ലുവാൻഞാൻതുടങ്ങുന്നുവല്ലഭേ!കേൾ
വേടനാരീശരീരത്തെ-
ക്കൂടവേനീധരിക്കേണം
കാടുതന്നിൽക്കേളിയാടിനടക്കാമെന്നാൽ
കുന്നേവെല്ലുംമുലതന്നിൽ
കന്നിമാലയണിഞ്ഞാലും
കുന്നിന്മാതേ!നിനക്കേതുംകൂസലുംവേണ്ടാ.
നീലവർണ്ണംകലർന്നോരു
ചേലകൊണ്ടങ്ങുടുത്താലും
നീലിയെന്നുള്ളപേർപണ്ടേനിനക്കുണ്ടല്ലോ.
കൊട്ടയുംനല്ലൊരുകോലും
കൊണ്ടുപിമ്പേനടന്നാലും
വേട്ടയാടുന്നതുകണ്ടുവിനോദിച്ചാലും.
ഇത്ഥമോരോന്നരുൾചെയ്തു
മൃത്യുവൈരിവിരവോടെ
മത്തനാകുംകിരാതന്റെശരീരംപൂണ്ടു.
താടിയുംമോടിയുംമീശ-
ക്കൊമ്പുമമ്പുമൊരുവില്ലും
പേടിയാകുംകിരാതന്റെശരീരംകണ്ടാൽ
നീലവസ്ത്രംകടിഭാഗേ
പീലിമാലാമുടിഭാഗേ
നാലുഭാഗേനിറഞ്ഞുള്ളകിരാതന്മാരും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/399&oldid=164795" എന്ന താളിൽനിന്ന് ശേഖരിച്ചത്