താൾ:Mangalodhayam book-10 1916.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുഷ്പാഞ്ജലി ൨൫൭

കൾ ഇടവിടാതെ പോയ്ക്കൊണ്ടിരുന്നു. ഓരോ തോണിയിലും ഓരോ ആൾ ഉണ്ടായിരുന്നു. ഒന്നിലെങ്കിലും തോണിക്കാരൻ ഉണ്ടായിരുന്നില്ല. എല്ലാ തോണികളും നദിയുടെ ഒഴുക്കനുസരിച്ചു പോയ്ക്കൊണ്ടിരുന്നു. ചില തോണികൾ വലിയ ചുഴികളുടെ ഉള്ളിൽ പെട്ടു വട്ടംചുറ്റുകയും മറ്റു ചില തോണികൾ വലിയ തിരകളുടെ അടി ഏറ്റു പൊളിഞ്ഞു വെള്ളത്തിൽ മുങ്ങിപ്പോവുകയും ചെയ്തിരുന്നു. എന്നാൽ നിമിഷംപ്രതി ഇങ്ങിനെ ഓരോ ആപത്തുകൾ നേരിടുന്നതു കണ്ടിട്ടും തോണികളിലിരിക്കുന്ന ഒരാളെങ്കിലും മടങ്ങിപ്പോകാനുള്ള ശ്രമം ചെയ്തില്ല. എല്ലാവരും കണ്ണിമ ആട്ടാതെ മുമ്പോട്ടുതന്നെ നോക്കിക്കൊണ്ടു യാത്ര ചെയ്യുന്നു. സൂര്യന്റെ അത്യുഗ്രമായ വെയിൽ കൊണ്ട് ഉഷ്ണം സഹിക്കൻ വയ്യാതെ എല്ലാവരും കലങ്ങിയ വെള്ളം കണ്ണുകളിലും തലയിലും ശരീരത്തിലും ഒഴിയ്ക്കുകയും ദാഹം സഹിയ്ക്കാതെ വെള്ളം കൂടെക്കൂടെ കുടിക്കുകയും ചെയ്തിരുന്നു.

അവർ എവിടെയ്ക്കാണ് പോകുന്നതെന്നും എത്ര ദൂരം പോകാനുണ്ടെന്നും എന്താവശ്യത്തിനാണ് പോകുന്നതെന്നും തോണിയിലിരിക്കുന്നവരോട് ചോദിച്ചാൽ 'ഞങ്ങൾ കച്ചോടാവശ്യത്തിനുവേണ്ടി ശൗഭപുരത്തിലേക്കു പോകയാണ്' എന്ന് എല്ലാവരും ഉത്തരം പറയുന്നുണ്ട്. എല്ലാവരും ശൗഭപുരം വളരെ അടുത്താണെന്നു വിചാരിക്കുന്നു. ഒരു വളവുകഴിഞ്ഞാൽ ശൗഭപുരം കാണാറാവും എന്നാണ് അവരുടെ വിചാരം. എന്നാൽ അനേകം വളവുകൾ കടന്നുപോയിട്ടും ഒരു വളവു ബാക്കിയണ്ടായിരുന്നു. ഓരോ വളവുകളിൽ എത്തുമ്പോൾ അനേകം തോണികൾ ചാരന്മാരുടെ ദൃഷ്ടിയിൽ അകപ്പെടുകയും അവർ അവയെ ബന്തോവസ്തിലാക്കുകയും ചെയ്യുന്നു.

ചാരന്മാരുടെ കയ്യിലകപ്പെട്ടാൽ പിന്നെ രക്ഷ കിട്ടാൻ ഞെരുക്കമാണ്. അതാതുദിക്കിലെ രാജാക്കന്മാരുടെ അനുചരന്മാർ വന്നു തോണികളെ പരിശോധിക്കുന്നു. തോണിയിലുള്ള സകല സാമാനങ്ങളിലും അവരുടെ രാജാവിന്റെ മുദ്ര ഉണ്ടോ എന്ന് അവർ സുക്ഷ്മമായി പരിശോധിക്കുന്നു. മുദ്ര കാണാഞ്ഞാൽ തോണിയിലുള്ള സാമാനങ്ങൾ കള്ളച്ചരക്കുകളാണെന്നു തീരുമാനിച്ച് അവർ ആ തോണിയിലുള്ളവരെ ചങ്ങലക്കിട്ടു കൊണ്ടുപോകുന്നു. എവിടേയ്ക്കാണ് കൊണ്ടുപോകുന്നതെന്ന് ആർക്കും പറവാൻ സാധിക്കുന്നില്ല.

എന്നാൽ ഈ അപത്തുകളെല്ലാം നേരിട്ടിട്ടും തോണിയിലുള്ളവരിഒരാളെങ്കിലും ശൗഭപുരത്തിലേയ്ക്കു പോകാനുള്ള ഒദ്ദേശത്തെ കൈവിട്ടില്ല. അവരെല്ലാവരുടേയും ദൃഷ്ടിയിൽ ആ പുരിയുടെ സൗന്ദര്യം സീമയില്ലാത്തതായിരുന്നു. ചിലർ ഈ നഗരം സ്വർണ്ണമയമായും രത്നവിഭൂഷിതമായും കണ്ടിട്ട് ആകർഷിക്കപ്പെടുകയും ചിലർ അതിന്റെ സമൃദ്ധിയും പ്രതാപവും കണ്ടിട്ടു മോഹിതന്മാരായിത്തീരുകയും ചെയ്തു. ചിലർ ഈ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും കീർത്തി കൊടിക്കൂറകൾ പറക്കുന്നതായിക്കണ്ടു. വേറെ ചിലർ ഈ നഗരത്തിലെ അപ്സരഃസ്ത്രീസദൃശികളായ കാമിനിമാരു

7*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/388&oldid=164783" എന്ന താളിൽനിന്ന് ശേഖരിച്ചത്