താൾ:Mangalodhayam book-10 1916.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൫൮ മംഗളോദയം

ടെ രൂപമാധുര്യം കണ്ടാനന്ദിക്കുവാനുള്ള മോഹത്തോടുകൂടി യാത്രതുടർന്നു.

ചിലപ്പോൾ മറ്റുള്ളവരുടെ തോണികൾ രാജാധികാരികൾ ബന്തോവസ്തിലാക്കുന്നതുകണ്ടിട്ടു ചിലർക്ക് അതിയായ ഭയവും വ്യസനവും ഉണ്ടായി. ആ അവസരങ്ങളിൽ അവരുടെ മുമ്പിൽകാണപ്പെട്ടിരുന്ന ശൌഭപുരത്തിന്നു മുമ്പിലത്തെപ്പോലെയുള്ള സൌന്ദര്യം ഉള്ളതായി അവർക്കുതോന്നിയില്ല. അപ്പോൾ അവർ പിന്നോക്കവും ഇരുവശത്തും നോക്കിത്തുടങ്ങി. എന്നാൽ അവരുടെ ഈ മനോഭാവം അല്പനേരം മാത്രമേ സ്ഥായിയായി നിന്നിരുന്നുള്ളൂ. എല്ലാ ഭാഗങ്ങളിൽനിന്നും പുതിയ പുതിയ തോണികൾ, നദിയുടെ ഒഴുക്കനുസരിച്ച് ഇടവിടാതെ വരുന്നത് എല്ലാവർക്കും കാണാറായി. അതുനിമിത്തം നദിയിലുള്ള തോണികളുടെ എണ്ണം വർദ്ധിച്ചുവരുന്നതല്ലാതെ ഒരു ദിക്കിലും കുറഞ്ഞുകണ്ടില്ല. ഇതു കണ്ടിട്ട് എല്ലാവർക്കും ആശ്വാസമായി. ഈ ദിക്കിന്നു കീഴ്പോട്ടുള്ള നദീജലം കുടിച്ചാൽ ഏറ്റവും ദുർബ്ബലനായവൻ മഹാബലവാനായിത്തീരുന്നു. ഏറ്റവും ഭീരുവായവൻ അതിസാഹസിയും ധൈര്യയ്യശാലിയും ആയിത്തീരുന്നു. കുരുടന്റെ കണ്ണുകൾക്കുകൂടി നല്ല വെളിച്ചം ഉണ്ടാക്കിക്കൊടുത്തു ശൌഭപുരത്തിനെ അടുത്തായികാണിച്ചുകൊടുക്കുന്നു.

ബ്രാഹ്മണവേഷം ധരിച്ച് വേദ വ്യാസൻ വെള്ളം തൊട്ടതേ ഏകാന്തവിചാരത്തിൽ നിമഗ്നനായിട്ടു നദിയിലേക്കു നോക്കിക്കൊണ്ടു തീരത്തിൽ കൂടി നടന്നുതുടങ്ങി. നദിയുടെ വളവുകളിലെത്തുമ്പോൾ തോണിയിലുണ്ടായിരുന്നവർക്കു നേരിട്ട കാലതാമസംപോലെ അദ്ദേഹത്തിന്നു താമസം വേണ്ടിവന്നില്ല. വളരെദൂരം മുമ്പിട്ടുചെന്നപ്പോൾ ആ ഏറ്റവും വിഷാലവും ജീവജാലസമ്പർക്കം തീരൊയില്ലാത്തും ആയ നദി ഏറ്റവും ഭയങ്കരവും മണൽ നിറഞ്ഞതുമായ ഒരു മരുഭൂമിയിൽ ചെന്നു ലയിക്കുന്നതായി അദ്ദേഹത്തിന്നു കാണാൻ കഴിഞ്ഞു.

ബ്രാഹ്മണൻ ആ മരുഭൂമിയിൽക്കൂടെ നടന്നുതുടങ്ങി. ഒരു ദിക്കിലെങ്കിലും ഒരു പ്രാണിയെയോ ഒരു പുൽക്കൊടിയൊ ഒരുതുള്ളി വെള്ളമോ അദ്ദേഹം കണ്ടില്ല,. എല്ലാം നിർജ്ജീവമായും കനം കുറഞ്ഞതായും പരസ്പരസംബന്ധമില്ലാത്തതായും അദ്ദേഹത്തിന് തോന്നി. കുറേ ദൂരം നടന്നപ്പോഴേയ്ക്ക് അദ്ദേഹത്തിനു കലശലായ ദാഹം തോന്നി. നാവു വരണ്ടുതുടങ്ങി.അദ്ദേഹം നാലുഭാഗത്തും അങ്ങുമിങ്ങും നോക്കിത്തുടങ്ങി. ഒരുദിക്കിലെങ്കിലും ദൃഷ്ടി പതിയാനുള്ള സ്ഥലം കണ്ടില്ല. മേൽഭാഗത്ത് ആകാശമണ്ഡലം ചുട്ടു പഴുത്ത ചെമ്പുകിടാരംപോലെ പരന്നുകിടക്കുന്നു, കീഴ്ഭാഗത്ത് ചലനമില്ലാത്ത മണൽക്കൂട്ടം നാലു ഭാഗത്തും വ്യാപിച്ച് കിടക്കുന്നു. കലങ്ങിയ വെള്ളമെങ്കിലും കുടിക്കാൻ കിട്ടിയാൽ മതി എന്നു അദ്ദേഹത്തിനു തോന്നി. ശൌഭപൂരത്തിലേക്കു പോവാൻ അത്യുത്സാഹത്തോടുകൂടിയവരും ഭൂമശീലന്മാരുമായ തോണിയിലിരിക്കുന്നവരുടെ അവസ്ഥ തന്റെ അവസ്ഥയേക്കാൾ എത്രയോ സുഖകരമാണെന്നു ബ്രാഹ്മണനു തോന്നി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/389&oldid=164784" എന്ന താളിൽനിന്ന് ശേഖരിച്ചത്