താൾ:Mangalodhayam book-10 1916.pdf/387

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൫൬ മംഗളോദയം

ന്നേ അങ്ങേയക്ക് ഈ തോന്നൽ ഉണ്ടാവില്ല. വീണ്ടും അങ്ങയുടേ സ്വന്തം സ്വരൂപം അങ്ങയ്ക്ക് കിട്ടും"

ഒടുവിൽ പറഞ്ഞവാക്കുകൾ ഏതോ ഒരുവന്റെ കണ്ഠത്തിൽനിന്നു പുറപ്പെട്ട വാക്കുളെപ്പോലെ മദ്ധ്യവയസ്കനായ ബ്രാഹ്മണന്റെ ചെവിയിൽ പ്രവേശിച്ചു. അദ്ദേഹം തന്റെ പാർശ്വഭാഗത്തിലേയ്ക്കു നോക്കിയപ്പോൾ തന്റേ ഒന്നിച്ചുണ്ടായിരുന്ന മഹാപുരുഷനേ കണ്ടില്ല. അദ്ദേഹം ആശ്ചര്യപ്പട്ട് ഇപ്രകാരം വിചാരിച്ചു തുടങ്ങി :"പഞ്ച മാഹാ ഭൂതങ്ങളിൽനിന്നുണ്ടായതും പ്രശസ്തവുമായ ഈപ്രദേശത്തിർന്നുള്ളിൽ ഞാൻ എവിടേനിന്നാണ് വന്നെത്തിയത്? എന്തിണാണ് വന്നത്? ഞാൻ തന്നെത്താൻ വന്നതാണോ? അതോ വല്ലവരും എന്നെ ഇവിടെകൊണ്ടുവന്നാക്കിയതാണോ? എന്നേ വല്ലവരും ഇവിടെ കൂട്ടിക്കൊണ്ടുവന്നതായി എനിക്ക് ഓർമ്മതോന്നുന്നില്ല. ഞാൻ ആരോടാണ് ചോദിയ്ക്കേണ്ടത്?. എന്റെ ഒന്നിച്ചുണ്ടായിരുന്ന ദിവ്യപുരുഷൻ എവിടേയാണ്? വാസ്തവത്തിൽ എന്റേ ഒന്നിച്ചു വല്ല ദിവ്യപുരുഷനും ഉണ്ടായിരുന്നുവോ? അദ്ദേഹം കാണിച്ചതുന്ന ആ പ്രശസ്തമായ ആ സരസ്വതിയും അത്യുഗ്രമായ ജ്വാലാമുർത്തിയും ഇപ്പോഴും എന്റെ ഹൃദയത്തിൽ ദൃഢമായി പതിഞ്ഞുകിടക്കുന്നുണ്ടല്ലോ? ആ സ്ഥിതിയ്ക്ക് അതെല്ലാം എങ്ങനെ മിഥ്യായി ഭവിയ്ക്കും. ഇതെല്ലാം ജന്താനന്തരത്തിലേ സംസ്കാരങ്ങളാണെന്നും ഈ ജന്മത്തിൽ അവയിൽ ചിലത് കാണുന്നതാണെന്നും തോന്നുന്നില്ല"

ഇതെന്താണ് ! സത്യമെന്തെന്നും മിഥ്യയെന്തെന്നും എനിക്കു തരിച്ചറിയാൻ കഴിയുന്നില്ല. എല്ലാം ഘോരമായ ഇന്ദ്രജാലമെന്നപോലെ തോന്നപ്പെടുന്നു. പൊടുന്നനവേ എനിയ്ക്ക് വല്ലാത്ത ഭയം തോന്നുന്നു. ഇനി ഞാൻ ഏകനായിട്ട് സഞ്ചരിയ്ക്കില്ല. ജനങ്ങൾ താമസിയ്ക്കുന്ന ദിക്കിലേയ്ക്ക് പോകതന്നെ. ജനങ്ങൾ ജനങ്ങൾ എന്തുചെയ്യുന്നു. അവരുടെ ഉപദേശം എതന്താണെന്നു കേൾക്കട്ടേ!

മദ്ധ്യവയസ്കനായ ബ്രാഹ്മണൻ ഇങ്ങിനേ മനോവിചാരപ്പെട്ടുംകൊണ്ട് അവിടേനിന്ന് എണീട്ട് തന്റേ മുമ്പിൽ കണ്ട ഒരു ചെറുപുഴയുടെ വക്കത്തുകൂടെ യാത്രചെയ്‌വാൻ തുടങ്ങി. ഹിമവാന്റെ, ആകാശം മുട്ടിനിൽക്കുന്ന കൊടുമുടിയുടെ മുകൾഭാഗത്തുനിന്നാണ് ഈ നദി കുറേക്കാലം പർവ്വതത്തിന്റ താഴ്വരകളിൽകൂടിയും ഗുഹകളിൽകൂടിയും ഒഴുകിയതിന്റെ ശേഷം കീഴ്പ്പോട്ടൊഴുകി ഒരു വലിയ നദിയായിത്തീർന്നു തെക്കോട്ട് ഒഴുകുന്നു. നദി കീഴ്പ്പോട്ട് എറങ്ങി വരുന്തോറും ക്രമേണ വിസ്താരം കൂടി വന്ന് ഒരു കരയിൽ നിന്നു നോക്കിയാൽ മറുകര കാണാത്ത വിധത്തിൽ അത്ര വലുതായിത്തീർന്നു,. നദിയിലൂടെ വെള്ളം കലങ്ങിമറിഞ്ഞതും ചുഴികളോടുകൂടിയതും വളരെ ഊക്കോടുകൂടി ഒഴുകുന്നതും ആയിരുന്നു,

എന്നാൽ ഈ സകല ദോഷങ്ങളും തടസ്ഥങ്ങളും ഉണ്ടായിരുന്നു എങ്കിലും അസംഖ്യം വലിയ തോണി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/387&oldid=164782" എന്ന താളിൽനിന്ന് ശേഖരിച്ചത്