താൾ:Mangalodhayam book-10 1916.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുഷ്പാഞ്ജലി

നാലാം അദ്ധ്യായം

[ജീവലോകം മാതൃഭൂമി ത്രിപുരം]

ഏതൊരു പർവ്വതത്തിന്റെ കിഴക്കുഭാഗത്തായി ജ്വാലാമുഖീതീർത്ഥം സ്ഥിതിചെയ്യുന്നുവോ അതിന്റെ പടിഞ്ഞാറേ അറ്റത്തുനിന്ന് ഒരു നദി തെക്കോട്ട് ഒഴുകിപോകുന്നുണ്ട്. വൃദ്ധനായ ഒരു ബ്രാഹ്മണനും മദ്ധ്യവയസ്കനായ ഒരു ബ്രാഹ്മണനും കൂടി ആ നദിയുടെ ഗതി അനുസരിച്ച് സഞ്ചരിച്ചും കൊണ്ട് ക്രമത്തിൽ ഏറ്റവും രമണീയമായ ഒരു പ്രദേശത്തുവന്നെത്തി. ആ പ്രദേശം മുക്കോണാകൃതിയോടുകൂടിയതാണ്. അത് അഞ്ചുനദികൾ ഒന്നിച്ചുചേരുന്ന സ്ഥലമാണ്. വടക്കുഭാഗത്തു സ്ഥിതിചെയ്യുന്നതും ആകാശം മൂടിനിൽക്കുന്നതും ചർമ്മചക്ഷസുകൊണ്ട് കാണാൻ കഴിയാത്ത കൊടുമുടികളോടുകൂടിയതുമായ പർവ്വതനിരകളിൽനിന്നാണ് ആ നദികൾ ഉത്ഭവിക്കുന്നത്. ആ നദികൾ തെക്കോട്ട് ഒഴുകി സമുദ്രത്തിൽ ചെന്നുചേരുന്നു. ഈ പ്രദേശം ഏറ്റവും സസ്യസമൃദ്ധിയോടുകൂടിയതാണ്. ഈ പ്രദേശത്തിൽ ഉണ്ടാവാത്ത വസ്തുക്കൾ ഒന്നും തന്നെയില്ല. ബ്രാഹ്മണർ ഇരുവരും ഈ പ്രദേശത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിച്ചുകൊണ്ട് ക്രമത്തിൽ തെക്കോട്ട് യാത്രചെയ്തു തുടങ്ങി.

ഇങ്ങിനെ വളരെദിവസം സഞ്ചരിച്ചതിന്റെ ശേഷം മദ്ധ്യവയസ്കനായ ബ്രാഹ്മണൻ തന്റേ ഒന്നിച്ചുള്ള വൃദ്ധബ്രാഹ്മണന്റെ നേരെ ഭക്തിയോടുകൂടി നോക്കീട്ടുപറഞ്ഞു "ആര്യാ! ഇത്ര ദിവസം ഈ പ്രദേശത്തിൽ സഞ്ചരിച്ചിട്ട് എന്റേ ശരീരത്തിൽ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു. ഇന്ദ്രിയങ്ങൾക്ക് മുമ്പിലത്തേപോലെ ശക്തിതോന്നുന്നില്ല. കണ്ണിന്ന് മുമ്പിലത്തെപോലെ ദൂരദൃഷ്ടിയില്ലാതായിരിക്കുന്നു. ദൂരത്തുനിന്നു പറയുന്ന വാക്കുകളൊന്നും നല്ലവണ്ണം കേൾക്കാൻ കഴിയുന്നില്ല. നടക്കാനുള്ള മിടുക്കും കുറഞ്ഞു വശായിരിയ്ക്കുന്നു. എന്തിനധികം പറയുന്നു? അങ്ങയുടേ മുഖത്തുള്ള തേജസ്സുകൂടി എന്റേ ദൃഷ്ടിക്ക് മലിനപ്പെട്ടപോലെ കാണപ്പെടുന്നൂ. പൂർവ്വാപര സംഭവങ്ങൾ ഒന്നും നല്ല പോലെ ഓർമ്മതോന്നുന്നില്ല. എവിടന്നാണു വന്നത്, എവിടേയ്ക്കാണ്പോവേണ്ടത് എന്നും മനസ്സിൽ വേണ്ടപോലെ തോന്നുന്നില്ല"

വൃദ്ധൻ പറഞ്ഞു "കലിയുഗോചിതമായ ശരീരം എടുത്തതുകൊണ്ട് ആ ശരീരത്തിന്റെ ധർമ്മത്തേ അനുഭവിയ്ക്കാതേ കഴിയില്ല. അങ്ങ് ഇപ്പോൾ അധർമ്മമാണ് അനുഭവിയ്ക്കുന്നത്. എന്നാൽ പുണ്യതീർത്ഥങ്ങൾ ദർശനംചെയ്താൽ പി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/386&oldid=164781" എന്ന താളിൽനിന്ന് ശേഖരിച്ചത്