താൾ:Mangalodhayam book-10 1916.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യാത്മജീവിതം ൩o൧

വ്യത്യാസം ഉണ്ടായിരിക്കില്ല. പുറമേക്കെല്ലാം ഒരു ബ്രഹ്മവിദ്യാർത്ഥിയും സാധാരണ ജോലികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കും. പക്ഷേ അയാളുടെ വിചാരങ്ങൾക്കും അനുഭവങ്ങൾക്കും വലുതായ ഒരു മാറ്റം ഉണ്ടായിട്ടുണ്ട്. താൻ ഏഴു ലോകങ്ങളിൽ ചെയ്യുന്ന എല്ലാക്കർമ്മങ്ങളിലും ഭൂലോകത്തിൽ ബാധകമാണെന്നുള്ള പൂർണ്ണബോധം വന്നിട്ടുള്ളതുകൊണ്ടു താൻ ചെയ്യുന്നതെല്ലാം കഴിയുന്നതും ലോകരക്ഷ മാത്രമായിരിക്കേണമെന്നുള്ള നിശ്ചയത്തോടുകൂടി അദ്ദേഹം തന്റെ ആന്തരമായ ജീവിതനിഷ്ഠകളെ ക്രമപ്പെടുത്തുന്നു. പരിണാമത്തിന്റെയും പ്രകൃതിധർമ്മത്തിന്റെയും ഉദ്ദേശ്യവും അവസാനവും മനുഷ്യരുടെ ക്ഷേമമാണെന്നുള്ള പൂർണ്ണസമാധാനത്തോടുകൂടി അദ്ദേഹം എപ്പോഴും സന്തുഷ്ടനായിരിക്കും. നമ്മുടെ ഒരു ജന്മം ആത്മാവിന്റെ ജീവിതദിശയിൽ ഒരു ദിവസം മാത്രമാണെന്നു മഹാത്മാക്കൾ പറഞ്ഞിട്ടുള്ളതനുസിച്ച് ഇഹലോകവാസകാലത്തിൽ നാം ചെയ്യുന്ന കർമ്മങ്ങൾ പരിണാമവസാനത്തിലേക്ക്  എത്തുവാനുള്ള ഒരു ദീർഘജന്മത്തിൽ ചെയ്യേണ്ട കർമ്മങ്ങളുടെ ഒരു ചെറിയ അംശം മാത്രമാണെന്നും അതുകൊണ്ട് ഇവിടെ നമുക്കുണ്ടാവുന്ന മിക്ക അനുഭവങ്ങളുടേയും കാരണം നമുക്കു ഗ്രഹിക്കുവാൻ സാധിക്കയില്ലെന്നും അദ്ദേഹത്തിനു പൂർണ്ണ ബോദ്ധ്യമാണ്. ധർമ്മം ഒരിക്കലും പിഴക്കുകയില്ലെന്നും മഹാത്മാക്കൾ തന്നെ സദാ കാത്തുരക്ഷിക്കുന്നുണ്ടെന്നുമുള്ള ദൃഢമായ വിശ്വാസമാകുന്നു അദ്ദേഹത്തിന്റെ പ്രസന്നതയ്ക്കുള്ള കാരണം.
 
               വിചാരങ്ങൾ ഒരുവിധം മൂർത്തികളാണെന്നും ഗുണവും ദോഷവും ചെയ്യുവാനുള്ള ശക്തി അവയ്ക്കുണ്ടെന്നും അദ്ദേഹം അറിയുന്നതുകൊണ്ടു തന്റെ മനസ്സ് എന്തു വിഷയത്തെപ്പറ്റി ആലോചിക്കുന്നുവെന്ന് അദ്ദേഹം എപ്പോഴും ശ്രദ്ധയോടുകൂടി നോക്കിക്കൊണ്ടിരിക്കും. എന്തെങ്കിലും ഒരു ദുഷ്ടവിചാരം മനസ്സിൽ കടന്നുകൂടിയാൽ അതിന്റെ ദോഷത്തെ നശിപ്പിക്കുവാനും, മനസ്സിന്റെ മീതെ തനിക്കുള്ള അധികാരത്തെ സ്ഥാപിക്കുവാനും ഉടനെത്തന്നെ ശ്രേഷ്ഠമായ കാര്യയ്യങ്ങളെപ്പറ്റി വിചാരിക്കുവാൻ തുടങ്ങും. ആത്മീയവിഷയങ്ങളിൽ ശ്രദ്ധയുണ്ടായാൽ നാലുപുറത്തുനിന്നും അനേകബുദ്ധിമുട്ടുകൾ വർദ്ധിച്ചുവരുമ്പാൾ ആത്മസംയമംകൊണ്ടും ആത്മബോധംകൊണ്ടും സ്വഭാവത്തിന്ന് എളുപ്പം മാറ്റം വരുത്താം. പ്രാരബ്ധകർമ്മങ്ങൾ കൂട്ടംകൂട്ടമായി വന്നുചാടുന്നതുകൊണ്ട് അവയെല്ലാം സഹിക്കുവാൻ വിശേഷാൽ ഒരു ശക്തിയില്ലാതെ സാധിക്കുന്നതല്ല. ഇതിന്നാണ്  ആത്മശകതി വർദ്ധിപ്പിക്കുന്നത്. ബ്രഹ്മവിദ്യാർത്ഥികൾ സമാധാനത്തോടും സന്തോഷത്തോടും കൂടി ജീവിതം നയിക്കുന്നതായി മറ്റുള്ളവർക്കു സാധാരണ തോന്നുകയില്ല. അവർ പലപ്പോഴും സംസാരസാഗരത്തിലെ കൊടുങ്കാറ്റുകൾ അടിച്ച് ആടി ഉലഞ്ഞുകൊണ്ടിരിക്കും. പക്ഷേ തങ്ങൾ ഈ വിധം ബുദ്ധിമുട്ടുന്നതു മറ്റുള്ളവരുടെ ക്ഷേമത്തിന്നാണെന്നും, അങ്ങിനെ ചെയ്യുന്നതുകൊണ്ടു ലോകോപകാരാർത്ഥം സദാ പരിശ്രമിച്ചു

*3










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/332&oldid=164771" എന്ന താളിൽനിന്ന് ശേഖരിച്ചത്