താൾ:Mangalodhayam book-10 1916.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩oo മംഗളോദയം

ന്റെയും സ്പന്ദനം ഒരുവിധത്തിലാണ്. അതുകൊണ്ട് ഒരു ശരീരത്തിന്റെ സ്പനത്തിന്നു മാറ്റം വന്നാൽ ആ പുതിയ സമ്പ്രദായത്തിലുള്ള സ്പന്ദനത്തിന്നു യോജിക്കാത്തതായ അണുക്കൾ ദേഹത്തിൽ നിന്നു ക്രമേണ തെറിച്ചുപോവുകയും പകരം യോജിപ്പും ചേർച്ചയുമുള്ള മറ്റു വസ്തുക്കൾ നാലുപുറത്തുനിന്നൂം വന്നുകൂടുകയും ചെയ്യുന്നു. പ്രകൃതിയിൽ അനേക വിധത്തിൽ സ്പന്ദിച്ചുകൊണ്ടിരക്കുന്ന വസ്തുക്കളളതുകൊണ്ട് അതാതു ശരീരം അതാതിന്നുതകുന്നതിനെ എളുപ്പത്തിൽ തിരഞ്ഞെടുക്കുന്നു.

                    വളരെ ഗൌരവമുള്ള പ്രവൃത്തികൾ മൂടെ ചെയ്യുവാനുണ്ട്. ആത്മീയജീമിതത്തിന്നു വിരോധമായ വിധത്തിൽ സ്പന്ദിക്കുന്ന വസ്തുക്കൾ ഇല്ലെന്നുമായാൽ അങ്ങിനെയുള്ള സാധനങ്ങളാകുന്നു ഏറ്റവും നല്ലത്. മാംസഭക്ഷണം വിശേഷിച്ചും വിരോധമായിട്ടുള്ളതാകുന്നു. മാംസത്തിൽ നിറയെ വിഷകരമായ വസ്തുക്കളുണ്ട്. ഇരുന്നു പുളിച്ചുണ്ടാക്കുന്ന ചാരായം, പാൽ, പാടക്കട്ടി മുതലായ വസ്തുക്കൾ തീരെ ഉപേക്ഷിക്കണം. പാകംചെയ്ത ധാന്യങ്ങൾ, കായ്യ്ക്കൾ, ഫലങ്ങൾ, അണ്ടികൾ ഇവയെല്ലാം ഭജിക്കുന്നതിന് വിരോധമില്ല. ചിലരുടെ അഭിപ്രായത്തിൽ മുട്ടകളും ആവാം. വളരെ കായക്ലേശം ചെയ്യുന്നവർക്കു കൂടി ഈ ഭക്ഷണം ധാരാളമാണെന്ന് ആധുനികശാസ്ത്രം സ്ഥാപിക്കുന്നുണ്ട്. 

ഭക്ഷണത്തിന്റെ കാര്യം ഇരിക്കട്ടെ. ദേഹശുശ്രൂചയിൽ വേറെയും പല കാര്യങ്ങൾ ആലോചിക്കുവാനുണ്ട്. ദേഹത്തെ എപ്പോഴും വളരെ ശുചിയായും വൃത്തിയായും സൂക്ഷിക്കണം. അത്യാവശ്യവും അവനവന്നുതകുന്നതുമായ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ. വിസർജ്ജനങ്ങളും മറ്റും കൃത്യമായിരിക്കുവാൻ പ്രത്യകം മനസ്സുവെക്കണം. എല്ലാക്കാര്യങ്ങളും അതാതിന്നു നിശ്ചയിച്ചിട്ടുള്ള സമയങ്ങളിൽ ചെയ്യണം. ഇങ്ങിനെ ചെയ്യുന്നതു ദേഹത്തിന്റെ സ്വഭാവമനുസരിച്ചിരിക്കുമെന്നു മാത്രമല്ലാ, കാര്യങ്ങളും വളരെ വെയുപ്പായി നടക്കും. അനേക നൂതനാശയങ്ങളെ പ്രമാണമാക്കിയിട്ടാകുന്നു ബ്രഹ്മവിദ്യാർത്ഥികൾ ജീവിതം നയിക്കേണ്ടതു. ബ്രഹ്മവിദ്യാർത്ഥികൾ ബ്രഹ്മവിദ്യാസംഘത്തിലെ അംഗങ്ങളായിരിക്കാം.ഈ സംഘത്തെപ്പറ്റി ശരിയായ അറിവുണ്ടായാൽ അവർ തീർച്ചയായും അംഗങ്ങളായിത്തീരും. അവർ ഒരു മഹാത്മാവിന്റെ ശിഷ്യരാവാൻ ആഗ്രഹിക്കയും ശ്രമിക്കുകയും ചെയ്യുന്നവരായിക്കാം. അഥവാ ഒരു മഹാത്മാവിന്റെ ശിഷ്യരായി സ്വീകരിക്കപ്പെട്ടിട്ടുള്ളവരും ആയിരിക്കാം. ഒരു ബ്രഹ്മവിദ്യാർത്ഥിയുടെ സ്വാഭാവികമായ ജീവിതവും ഒരു ലൌകികന്റെ ജീവിതവും തമ്മിൽ പ്രത്യക്ഷത്തിൽ വലിയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/331&oldid=164770" എന്ന താളിൽനിന്ന് ശേഖരിച്ചത്