൩o൨ മംഗളോദയം
കൊണ്ടിരിക്കുന്ന മഹാത്മാക്കളുടെ പിൻഗാമികളായിത്തീരുവാനുള്ള ഭാഗ്യം തങ്ങൾക്കുണ്ടാവുമെന്നുള്ള അവരുടെ പൂർണ്ണവിശ്വാസത്തിനിന്നുത്ഭവിക്കുന്ന പരമാനന്ദം അവർണ്ണനീയം തന്നെ.
ആത്മബോധം ഉണ്ടാകേണമെന്നുള്ള ഏകോദ്ദേശത്തോടുകൂടി ജീവിതം നയിക്കുവാൻ നിശ്ചയിച്ച് അവർ വിഷയസുഖങ്ങളിലുള്ള ആഗ്രഹങ്ങളെ കഴിയുന്നതും നശിപ്പിക്കുന്നു. ഇങ്ങിനെ തന്റെ മുൻസ്വഭാവത്തെ മാറ്റി ഒരു പരോപകാരിയായിതീരുവാനുള്ള നിരന്തരമായ ശ്രമത്തിൽ സഹായമായിത്തീരുന്നത് തന്റെ മുമ്പിൽ പോയിട്ടുള്ള മഹാത്മാക്കളുടെ ഉപദേശങ്ങളും മാതൃകകളുമാകുന്നു. ഈ മാർഗ്ഗത്തിൽക്കൂടി ഗമിക്കുന്നവർക്കു നേരിടുന്ന അനേകബുദ്ധിമുട്ടുകളെപ്പറ്റിയും അവയെ ജയിക്കുവാനുള്ള വഴിയെപ്പറ്റിയും ഭഗവൽഗീത മുതലായ പുസ്തകൾ പ്രതിപാദിക്കുന്നുണ്ട്. "Light on the Path""the Path of Discipleship" മുതലായ ഇംഗ്ലീഷുപുസ്തകങ്ങളും ഈ വിഷയത്തെ സംബന്ധിച്ചുള്ളവയാകുന്നു.
ആനിബസണ്ട് മദാമ്മ ഒരവസരത്തിൽ പറഞ്ഞിട്ടുള്ളത് പ്രസ്താവയോഗ്യമാണെന്നു തോന്നുന്നതിനാൽ അൽപം എടുത്തു പറയാം:-
"ഒരു മനുഷ്യൻ എങ്ങിനെയാണ് പരിശുദ്ധനായി തീരുന്നത്? ദിവസവും രാവിലെ ധ്യാനത്തിനിരിക്കുമ്പോൾ പിശുദ്ധിയെപ്പറ്റി ആലോചിച്ച് അതെന്താണെന്നുള്ള പൂർണ്ണാനുഭവം ഉണ്ടാക്കണം. ദുഷ്ടവിചാരങ്ങളെ അടുത്തുവരുവാൻകൂടി അനുവദിക്കരുത്. നീചമായിട്ടുള്ള യാതൊന്നും ചെയ്യരൂത്. ഇങ്ങിനെ പ്രഭാതത്തിൽ പരിശുദ്ധിയെപ്പറ്റി വിചിന്തനംചെയ്യുകയും താൻ പരിശുദ്ധനാവണമെന്ന് ആഗ്രഹിക്കുകയും ചെയ്യുക. പകൽ ലോകവിഷയങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ രാവിലത്തെ ധ്യാനവിഷയം എപ്പോഴും ഓർമ്മയുണ്ടായിരിക്കണം. വളരെ സൂക്ഷിച്ചിട്ടുവേണം സകലപ്രവൃത്തിക്കളും ചെയ്യുവാൻ. നീചപ്രവൃത്തികൾ ചെയ്തു ദേഹത്തെ മലിനമാക്കരുത്. അതുലോലെത്തന്നെ സംസാരത്തിലും ശ്രദ്ധവെക്കണം. അസഭ്യമായിട്ടു യാതൊന്നും പറയരുത് .അനാവശ്യ കാര്യയ്യങ്ങളെപ്പറ്റി സംസാരിച്ചിട്ടോ ദുർവിഷയങ്ങളെപ്പറ്റി പ്രസ്താവിച്ചിട്ടോ നാവു ചീത്തയാക്കരുത്. ഇങ്ങിനെ ആചരിക്കുന്ന ഒരാൾ, മനുഷ്യദൃഷ്ടിക്കു ഗോചരമല്ലാത്ത ഏറ്റവും നിസ്സാരമായ ദോഷങ്ങൾകൂടി കണ്ടുപിടിക്കുവാൻ ശക്തിയുള്ള ഒരു ഗുരുവർയ്യന്റെ മുമ്പിൽ പ്രസ്താവയോഗ്യമായ സംഹതികളെപ്പറ്റി മാത്രമേ സംസാരിക്കുകയുള്ളു. അയാൾ പറയുന്ന ഓരോ വാക്കും നിർമ്മലമായിരിക്കും. അസഭ്യവാക്കുകൾ പറഞ്ഞുകൊടുക്കുന്നവരേയോ അവനവനേയോ അശുദ്ധമാക്കിയില്ല. വിചാരവും അതുപോലെ പരിശുദ്ദമായിരിക്കും. അശുദ്ധമായ വിചാങ്ങൾ യാതൊന്നും മനസ്സിൽ കടക്കുവാൻ അനുവദിക്കയില്ല. അഥവാ അറിയാതെ പ്രവേശിച്ചാൽ ഉടനെ പിടിച്ചു പുറത്താക്കും; അരനിമിഷം കൂടി താമസിയാതെ തൽക്ഷണം അടിച്ചോടിക്കും. തന്റെ മനസ്സിൽ മലിന
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.