Jump to content

താൾ:Mangalodhayam book-10 1916.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉക്കണ്ടനുണ്ണിയുടെ തറവാട് ൨൮൧

ദ്ദേഹം മരിച്ചിട്ട് കുറച്ചുകൊല്ലമായി. കേട്ടിട്ടുണ്ടൊ? വല്ലപരിചയവുമുണ്ടോ?

           ഉക്കണ്ടനുണ്ണിനായർ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ടു പറഞ്ഞു:-'ഉണ്ടെന്നാണു തോന്നുന്നത്. എന്റെ കാരണവരാണ്. അദ്ദേഹത്തെ ഒരിക്കലും ഞാൻ കണ്ടിട്ടില്ല; അതിനു മോഹിച്ചിട്ടുമില്ല. നായർകോട്ടയിൽത്തന്നെ ഞാനിതേവരെ പോയിട്ടില്ല.'
 നമ്പ്യാർ-[കസേരമേൽ നിന്നെഴുനേറ്റ് അല്പം ആശ്ചര്യയ്യത്തോടെ] ആ യോഗ്യനായ മൂപ്പിൽനായർ മരിച്ച വിവരം നിങ്ങൾ ഇതേവരെ അറിഞ്ഞിട്ടില്ലെന്നോ?
 ഉക്ക- ഇല്ല. അദ്ദേഹം എനിക്കാരാണ്? ഒന്നുമല്ല. കുടുംബച്ഛിദ്രം. ഏക സഹോദരിയുടെ മകനാണു ഞാൻ. ഉക്കണ്ടനുണ്ണി എന്ന് പേര് എനിക്കുവേണ്ടതല്ലായിരുന്നു.
 നമ്പ്യാർ-ആ കുടുംബത്തിൽ നിങ്ങളുടെ പേരായി മറ്റു വല്ലവരും ഇനിയുണ്ടോ?
 ഉക്ക- എന്റെ അറിവിൽ പെട്ടേടത്തോളം ഇല്ല. ഞാൻ ഒടുക്കത്തേതാണെന്നാണു വിശ്യസിക്കുന്നത്. ഇനി ഉണ്ടാവാനും വഴി തോന്നുന്നില്ല.
        നമ്പ്യാർ കുറച്ചുനേരം ഒന്നും മിണ്ടാതെ കസേരമേൽ മലർന്നുകിടന്നു. എന്നിട്ടുപറഞ്ഞു:-'മൂപ്പിൽനായർ നിങ്ങൾക്കു വിലയില്ലായിരിക്കാം. പക്ഷേ, നിങ്ങളോ നിങ്ങളുടെ പേരുള്ള മറ്റൊരു നായരോ അദ്ദേഹത്തിനു വളരെ കാര്യയമായിരുന്നു. അദ്ദേഹത്തിന്റെ സ്വത്തിനു മുഴുവൻ അവകാശിയായിരിക്കുന്നത് ഒരു ഉക്കണ്ടനുണ്ണിനായരാണ്. മരുമകനാണെന്നു തോന്നുന്നു പ്രിയ സഹോദരിയുടെ മകനുമാണ് എന്താണ് ആ സഹോദരിയുടെ പേര്? ശരി; കുഞ്ഞിക്കാവുനേത്യാര്.'
 ഉക്ക- പ്രിയസഹോദരിയോ? അതു നല്ലൊരു വർത്തമാനം തന്നെയാണല്ലോ.
        നമ്പ്യാരുടെ ക്ഷമയെല്ലാം പോയി കസേരമേൽ  നിന്നെഴുന്നേറ്റ് നമ്പ്യാർ ചോദിച്ചു::-'നിങ്ങൾതന്നെയാണോ കുഞ്ഞിക്കാവുനേത്യാരുടെ  മകൻ? നിങ്ങളെത്തന്നെയാണോ വക്കീൽ മിസ്റ്റർ ഗോപാലമേനോൻ പരസ്യം മൂലം ആവശ്യപ്പെടുന്നത്?'
 ഉക്ക-അതുസാരമില്ല, അടേ ആറുമുഖം! എന്നടാ കാപ്പി ഇന്നും ആഹലേ (എന്ന്  വാല്യക്കാരനെവിളിച്ച് പറഞ്ഞു)

നമ്പ്യാർ -അല്ല നിങ്ങൾത്തന്നെയാണോ കുഞ്ഞിക്കാവുനേത്യാരുടെ മകൻ?

 ഉക്ക- ഞാൻ തന്നെയാണ്?നിങ്ങളെവിടുന്നാണ് ഈ കുപ്പായശീലവാങ്ങിയത്.?
                   'ഈ കുപ്പായശീല!'എന്നുപറഞ്ഞ് നമ്പ്യാർ ഒരു ദീർഘശ്വാസം വിട്ടു എന്നിട്ടു പറഞ്ഞു:-'കാപ്പിയുടെ ചൂട് സാരമില്ല .

ഇങ്ങോട്ടു നോക്കിൻ.പാലപ്പിള്ളിനമ്പ്യാർ ആണ്.ഞാൻ നിങ്ങളുടെ കാരണവരെ നല്ല വണ്ണം അറിയും.അദ്ദേഹം മരിച്ചിട്ട് ഏഴുകൊല്ലമേ ആയിട്ടുള്ളു. വക്കീൽ മിസ്റ്റർ ഗോപാലമേനോ, ആ കാരണവരുടെ മരണപത്രമനുസരുച്ചു നിങ്ങളെ കണ്ടുകിട്ടുവാൻ തിരയാത്ത ദി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/312&oldid=164751" എന്ന താളിൽനിന്ന് ശേഖരിച്ചത്