താൾ:Mangalodhayam book-10 1916.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮o മംളേദയം


യ്യിൽനിന്നു വിട്ടതും. പാലത്തിന്മേൽനിന്നു ചരിഞ്ഞുവീണതും, ഒലിവിൽ പെട്ടതും, എല്ലാം ഒരു നിമിഷംകൊണ്ട് കഴിഞ്ഞു. ഭാഗ്യവശാ, അടുത്തുണ്ടായിരുന്നതും പൊന്തിനില്ക്കുന്നതുമായ പാലത്തിന്റെ തൂണ് ഒരു കൈകൊണ്ടു കെട്ടിപ്പിടിപ്പാനും മറ്റേ കൈകൊണ്ട്. ഉക്കണ്ടനുണ്ണി എറിഞ്ഞുകൊടുത്ത കയറു പിടിപ്പാനും സാധിച്ചു. ഉക്കണ്ടനുണ്ണി നമ്പ്യാരെ വലിച്ചിഴച്ച് ഒരുവിധം കരയ്ക്കു കയറ്റിയപ്പോൾ അയാൾ പച്ചവെള്ളത്തിൽ വീണ പൂച്ചയെപ്പോലെ വിറയ്ക്കുകയായിരുന്നു.

 നമ്പ്യാർ- നിങ്ങൾ തന്നെയാണു എന്റെ ജീവനെ രക്ഷിച്ചതെന്നു ഞാൻ വിചാരിക്കുന്നു. 
ഉക്കണ്ടനുണ്ണി- ഞാനും അങ്ങിനെ തന്നെയാണു വിചാരിക്കുന്നത്. ഞാനിവിടെ ഉണ്ടായതു നിങ്ങളുടെ ഭാഗ്യമാണ്. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പാലം കടപ്പാൻ നിങ്ങൾ ശ്രമിപ്പാനുണ്ടായ കാരണം എന്താണ്?
നമ്പ്യാർ- ഞാൻ ഈ പാലം മുമ്പൊരിക്കൽ കടന്നിട്ടുണ്ട് - ഒരിക്കൽ മാത്രം. ഇത്ര വൈഷമ്യമുണ്ടെന്ന് വിചാരിച്ചിരുന്നില്ല. എന്റെ സൈക്കിൾ തീരെ പോയൊ?

ഉക്കണ്ടനുണ്ണി പുഴയിലേയ്ക്കു നോക്കിയപ്പോൾ, വളരെ അകലെയായി മീമ്പിടുത്തക്കാർ കെട്ടിയുണ്ടാക്കിയ ഒരു വലത്തൂണിന്നരികെ സൈക്കിൾ തങ്ങി നില്ക്കുന്നതായിക്കണ്ടു. 'വീട്ടിൽപ്പോയി ഒരു വാലിക്കാരനെ അയച്ച് അതു കൊണ്ടുവരുവിക്കാം' എന്നും പറഞ്ഞ്,- ഉക്കണ്ടനുണ്ണി നമ്പ്യാരേയും കൂട്ടി കുന്നിന്മുകളിലുള്ള തന്റെ 'മരവിലാസം' എസ്റ്റേറ്റിൽ പണിചെയ്തിട്ടുള്ള ബങ്കളാവിൽ ചെന്ന് ഒരു ചാരുകസേരമേൽ നമ്പ്യാരെ കൊണ്ടിരുത്തി.

നമ്പ്യാർ-അനിരുദ്ധപുരത്തിൽ ഞാനിന്നലെയാണെത്തിയത്. ഞാൻ കോയമ്പത്തുരുള്ള 'സ്റ്റീൻ ആന്റ് കമ്പനി' ക്കാരുടെ ഏജന്റാണ്. കാപ്പിക്കച്ചവടം തൊഴിൽ. പത്തു കൊല്ലത്തിനു മുമ്പാണ് ഈ ദിക്കിൽ വന്നിട്ടുള്ളത്. നിങ്ങൾ ഇവിടെയായിട്ട് വളരെ കാലമായോ?
ഉക്ക- എട്ടു കൊല്ലത്തോളമായി.
നമ്പ്യാർ-നിങ്ങളുടെ പേർ എന്റെ കയ്യിലുള്ള കാപ്പിത്തോട്ടക്കാരുടെ ലിസ്റ്റിൽ ആശ്ചര്യയ്യം തന്നെ. ഈ തോട്ടത്തിലുണ്ടാവുന്ന കാപ്പിക്കുരു ആരാണ് വാങ്ങുന്നത്?
ഉക്ക- ഇവിടെ ഉണ്ടാവുന്നതെല്ലാം ഞാൻ കല്ക്കത്തയിലേക്കു കയറ്റി അയയ്ക്കുകയാണ്.
                         'ശരി' എന്ന് പറഞ്ഞ്, നമ്പ്യാർ പൊടിക്കുപ്പിയെടുത്തു വിസ്തരിച്ചൊന്നു പൊടി വലിച്ചു.

നമ്പ്യാർ- നിങ്ങലുടെ പേര് ഞാൻ സാധാരണ കേട്ടുവന്നിട്ടുള്ള ഒരു പേരു പോലെ തോന്നുന്നു. അതുതന്നെ മലയാളക്കരയിവെച്ചേ കേട്ടിട്ടുമുള്ളു. ആ ദിക്കിൽ സ്ഥാനിനായന്മാർക്കേ ഈ പേർ പറയാറുള്ളു. എന്റെ ദിക്കിൽത്തന്നെ ജന്മിയായ ഒരു സ്ഥാനിനായരുണ്ടായിരുന്നു. നായർകോട്ടയിലെ മതിലകത്തു മൂപ്പിൽനായർ. അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/311&oldid=164750" എന്ന താളിൽനിന്ന് ശേഖരിച്ചത്