താൾ:Mangalodhayam book-10 1916.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉക്കണ്ടനുണ്ണിയുടെ തറവാട് ൨൭൯

യത്നിച്ചാൽ വളരെ ഉന്നതപദവിയിൽ എത്തുന്നതാണെന്നും, അവനവന്റെ കൃത്യങ്ങളെ മുറപ്രകാരം ചെയ്താൽ രാജാക്കന്മാർ കൂടി ബഹുമാനിക്കുമെന്നും ഇദ്ദേഹത്തിന്റെ ചരിത്രത്തിൽനിന്നു ഗ്രഹിക്കാവുന്നതാണ്. അമ്പതു കൊല്ലത്തോളമുള്ള ഇദ്ദേഹത്തിന്റെ ഉദ്യോഗഭരണത്തിൽ നിന്ദ്യമായോ ധനകാംക്ഷകൊണ്ടു മാത്രം ചെയ്തതായോ യാതൊരു പ്രവൃത്തിയും കാണുന്നതല്ല. അദ്ദേഹത്തിന്റെ പണിക്കുള്ള കൃത്യവും ആലോചനശക്തിയും പ്രശംസാർഹമായിരുന്നു. താൻ ദിവാനായിരുന്ന രാജ്യങ്ങളിൽ പ്രജകളുടെ ക്ഷേമത്തിന്നു വേണ്ടി സദാ പരിശ്രമിച്ചും നിരത്തുകൾ, പാലങ്ങൾ മുതലായതു പണി ചെയ്യിച്ചും പുതുതായ കുളങ്ങൾ കിണറുകൾ മുതലായവ നിർമ്മിച്ചും പഴയതു നന്നാക്കിച്ചും ജനങ്ങൾക്കു നിർമ്മലമായ ജലം ഉപയോഗിപ്പാൻ സൌകര്യയ്യം നല്കിയും, അനേകായിരം സ്ത്രീപുരുഷന്മാർക്ക് ഉപജീവനത്തിനു മാർഗ്ഗം ഉണ്ടാക്കിയും, പ്രാപ്തന്മാരും മര്യായ്യദക്കാരും ആയവർക്ക് ഉദ്ദ്യോഗങ്ങൾ നല്കിയും, രാജ്യങ്ങളുടെ മുതലെടുപ്പു വർദ്ധിപ്പിച്ചും, അവയ്ക്കു പുഷ്ടി വരുത്തിയും മറ്റു പല പ്രകാരത്തിലും ജനങ്ങളുടെ നന്മയ്ക്കുവേണ്ടി അശ്രാന്തപരിശ്രമം ചെയ്തു വന്ന നമ്മുടെ കഥാപുരുഷൻ ഇന്ത്യാരാജ്യത്തിനും പ്രത്യേകിച്ചു തെക്കെ ഇന്ത്യയ്ക്കും ഒരു ഭൂഷണമായിരുന്നു.

                                                                                കെ.കുഞ്ഞിരാമൻനായർ ബി. എ. , ബി.എൻ.
                                                        ഉക്കണ്ടനുണ്ണിയുടെ
                                                             തറവാട് 
 തുലാമാസം കാലം. അതികലശലായി മഴ പെയ്ത ഒരു ദിവസം. ലങ്കാദ്വീപിലുള്ള അനിരുദ്ധപുരത്തിന്റെ മേല്പട്ട്  അത്യുന്നതമായി നില്ക്കുന്ന മിഹന്ദാളിപർവ്വതനിരകളിൽ നിന്നു പൊട്ടിയൊലിച്ചു കുത്തിച്ചാടി ഇളകിമറിഞ്ഞു വരുന്ന വെള്ളം മഹാബലിഗംഗയിൽ നിറഞ്ഞു വഴിഞ്ഞു  പാലത്തിനു മീതെ പൊങ്ങിനിന്നിരുന്നു. ഇരുതലമുട്ടിനില്ക്കുന്ന പുഴയുടെ മറുകരയിൽ ഉക്കണ്ടനുണ്ണി നിന്നിരുന്നത്, ഗോപാലൻനമ്പ്യാരുടെ ഭാഗ്യമായിട്ടാണ് കലാശിച്ചത്. അപായം ശങ്കിച്ച് ഉക്കണ്ടനുണ്ണി കാട്ടിയ ആംഗ്യങ്ങളും, അയാൾ പുറപ്പെടുവിച്ചിരുന്ന ശബ്ദങ്ങളും നമ്പ്യാർ മനസ്സിലാക്കിയതേ ഇല്ല. തന്റെ കൈവശമുള്ള 'സൈക്കിൾ' ഒരു കൈകൊണ്ടു മുറുകെ പിടിച്ച്, മുട്ടോളം വെള്ളമുള്ള പാലത്തിൽക്കൂടി അക്കരെ കടപ്പാൻ ചെയ്ത ശ്രമത്തി, വെള്ളത്തിന്റെ ഒഴുക്കിന്നുള്ള അതിയായ ശക്തിയും നമ്പ്യാർ മനസ്സിലാക്കിയില്ല.

നമ്പ്യാർ പാലത്തിന്റെ പകുയോളം എത്തിയതും, സൈക്കിൾ ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/310&oldid=164749" എന്ന താളിൽനിന്ന് ശേഖരിച്ചത്