താൾ:Mangalodhayam book-10 1916.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൮ മംഗളോദയം


ന്റെ മരണത്തെപ്പറ്റി അനുശോചിച്ചും കൊണ്ട് അദ്ദേഹത്തിന്റെ കുടുംബക്കാർക്കു കമ്പികൾ അയച്ചു. ശേഷയ്യൻ വളരെ ഈശ്വരഭക്തിയുളളവനായിരുന്നു.ഹിന്തുമതത്തിൽ ശേഷയ്യന് ദൃഢമായ വിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹം കാശിയാത്ര,സേതുസ്നാനം മുതലായത് ചെയ്തിട്ടുണ്ട്.ഇന്ത്യൻ ഫിനാൻസ് കമ്മിറ്റിയുടെ മുമ്പാകെ തെളിവുകൊടുപ്പാനായി മദ്രാശി ഗവൺമ്മേണ്ടിൽ നിന്നു ശേഷയ്യനോട് ബിലാത്തിക്കു പോവാൻ ആവശ്യപ്പെട്ടു. എന്നാൽ തന്റെ ദേഹസ്ഥിതികൊണ്ടും മുഖ്യമായി മതവിരോധം കൊണ്ടും പോവാൻ തരമില്ലെന്നു ശേഷയ്യൻ മറുപടി അയച്ചു. ശേഷയ്യൻ ഒരു വലിയ പരിഷ്കാരപ്രിയനായിരുന്നില്ല.ബദ്ധപ്പട്ടു യാതൊരു പരിഷ്കാരവും വരുത്താൻ പാടില്ലെന്നായിരുന്നു ശേഷയ്യന്റെ മതം.'ആചാരപരമോധർമ്മം എന്ന തത്വത്തിൽ ശേഷയ്യനു നല്ല വിശ്വാസമുണ്ടായിരുന്നു. എന്നാൽ പുർവ്വാചാരങ്ങൾ സമുദായത്തിന്റെ ഉൽഗതിക്കു വിരുദ്ധമായി വരുമ്പോഴൊക്കെയും അവ ത്യാജ്യങ്ങളാണെന്നു ശേഷയ്യൻ അഭിപ്രായപ്പെട്ടിരുന്നു.

                 ശേഷയ്യന്റെ സംഭാഷണചാതുർയ്യം അനന്യസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ ഫലിതങ്ങളും നേരംപോക്കുകളും സകല ജനങ്ങളുടെയും മനസ്സിനെ വശീകരിക്കത്തക്കവയായിരുന്നു. ഒരിക്കൽ ആയില്യം തിരുനാൾ മഹാരാജാവൊന്നിച്ച് ശേഷയ്യൻ വൈസ്രോയിയെകാണ്മാൻ പോയിരുന്നു.ഗവൺമ്മേണ്ട് ബാളിന് [ഒരു മാതിരി നൃത്തത്തിന്ന്] വൈസ്രോയി ഇവരെയും ക്ഷണിച്ചിരുന്നു. ശേഷയ്യനും വൈസ്രോയിയുമായി ഒരു മണിക്കുറു നേരം സംസാരിച്ചു കൊണ്ടുനിന്നു. ഒരു നാട്ടുകാരന്റെ സംസാരം കേട്ട് ആതിത്ഥ്യകർമ്മത്തെക്കുടി വിസ്മരിക്കത്തക്കവണ്ണം ഈയാൾക്ക് വാഗ്വൈഭവം ഉണ്ടോ എന്ന് അവിടെ ഉണ്ടായിരുന്നവർക്കെല്ലാം അത്ഭുതം തോന്നി. പിന്നെ ഒരിക്കൽ ശേഷയ്യൻ മൈസുർ റസിഡേണ്ടിനെ കാണ്മാൻ പോകുകയുണ്ടായി. ശേഷയ്യന്റെ കാർഡു കിട്ടിയ സമയം റസിഡേണ്ടു ചില സായ്പുമാരുമായി ഒരു മുഖ്യകാര്യയ്യത്തെപ്പറ്റി  സംസാരിച്ചുകൊണ്ടിരിക്കയായിരുന്നു. "നിങ്ങൾ എനിക്ക് അഞ്ചു മിനിട്ട് എട തരണം. എന്നെ ഒരാൾ കാണ്മാൻ വന്നിട്ടുണ്ട് " എന്നു പറഞ്ഞു റസിഡേണ്ടു ശേഷയ്യന്റെ അടുക്കൽ പോയി. ഇംഗ്ലീഷു ഭാഷ അറിയാമോ എന്നു സായ്പ് ശേഷയ്യനോടു ചോദിച്ചു. കുറച്ച് അറിയാമെന്നു ശേഷയ്യൻ മറുപടി പറഞ്ഞു. എന്തിനധികം പറയുന്നു? ഒരു മണിക്കുറു നേരം തന്റെ സരസമായ വാദ്ധോരണിയിൽ മുക്കി ശേഷയ്യൻ സായ്പിനെ മയക്കി എന്നേ പറയേണ്ടതുള്ളു. നിങ്ങളുടെ സംസാരം കേട്ട് എനിക്കു തൃപ്തിയായില്ല. ഇനി അടുത്തു കാണാൻ സംഗതി വരുത്തുമെന്നു വിശ്യസിക്കുന്നു " എന്ന്  ഒടുക്കം സായ്പ് ശേഷയ്യനോടു പറഞ്ഞു. ഇതാണ് ശെഷയ്യശാസ്ത്രിയുടെ ജീവചരിത്രത്തിന്റെ ഒരു സംക്ഷേപം.

ഒരുവൻ എത്രതന്നെ ദരിദ്രനായിരുന്നാലും വേണ്ടില്ല, അവൻ നിർവ്യാജമായും സ്ഥിരോത്സാഹത്തോടുകൂടിയും പ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/309&oldid=164748" എന്ന താളിൽനിന്ന് ശേഖരിച്ചത്