Jump to content

താൾ:Mangalodhayam book-10 1916.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൨ മംഗളോദയം

ക്കൊന്നുമില്ല.രാജ്യത്തുള്ള പത്രങ്ങളിലൊക്കെ പരസ്യം ചെയ്തിട്ടും ഉണ്ടായിരുന്നു. നിങ്ങൾ അതു കണ്ടില്ലെന്നുള്ള സംഗതിയിൽ എനിക്കു വളരെ ആശ്ചര്യയ്യം തോന്നുന്നു

 ഉക്ക_ ഞാനതു കമ്ടിരുന്നുവെങ്കിലാണ് ആശ്ചര്യയ്യം തോന്നേണ്ടത്.ഞാൻ ഈ  കാപ്പിത്തോട്ടത്തെ ഇങ്ങിനെയാക്കാനുളള ശ്രമത്തിൽ മുഴുകിയിരിക്കുകയായിരുന്നു.ഞാൻ മുന്നൂറേക്രയോളം കാപ്പിയും കൃഷി ചെയ്ത്,ഇങ്ങിനെയാക്കാനുള്ള ശ്രമത്തിൽ മുഴുകിയിരിക്കുകയായിരുന്നു. ഞാൻ മുന്നൂറേക്രയോശം കാപ്പിയും ക്യഷിചെയ്ത് ,ഇങ്ങിനെ ഒരു  സ്ഥലം കെട്ടിയുണ്ടാക്കി.അച്ചൻ മരിച്ചതിനുശേഷം ഞാനുംഅമ്മയും രാമേശ്വരത്തേയ്ക്കു വന്നു. അമ്മ രാമേശ്വരത്തുനിന്നു മരിച്ചു. കുട്ടിയായി നിരാധാരനായ ഞാൻ ചിലരുടെയൊക്കെ സഹായംകൊണ്ട് ഈ സംഹള(ലങ്കാ)ദ്വീപിൽ എത്തിച്ചേർന്നു.പിന്നെ കഥകുറെയുണ്ട്.ഞാൻ അഞ്ചെട്ടുകൊല്ലമായിട്ട് വർത്തമാനപത്രംതന്നെ നിഷ്കർയായി വായിച്ചിട്ടില്ല.നേരം കുരെയായി ഇനി കുളിച്ചു  ഊണുകഴിപ്പാൻ ശ്രമിക്കുകയാമു വേണ്ടത്.
          
                                                       ഇത്രയും പറഞ്ഞ് ഉക്കണ്ടനുണ്ണി എഴുനീറ്റു. നായരുടെ അനാസ്തകമ്ട് നമ്പ്യാർക്കു സാമാന്യത്തിലധികം ആശ്ചര്യയ്യമായി.ഉണ്ണാനിരക്കുമ്പോഴേക്കും ഈ വിഷയത്തെപ്പറ്റി  ഒന്നും സംസാരിച്ചില്ല. സംസാരവിഷയമെല്ലാം കാപ്പിക്കുരുക്കച്ചവടമായിക്കഴിഞ്ഞു.നമ്പ്യാരുടെ സാമ്പികൾ കാപ്പിക്കുരുക്കൾ  നോക്കിയും അതിന്റെ വിലയെപ്പറ്റി  സംസാരിച്ചും, കയറ്റി അയയ്ക്കുന്നതിന്നുള്ള സൌകര്യയ്യത്തെപറ്റി ആലോച്ചിചചും അന്നത്തെ ദിവസം കഴിഞ്ഞു.
        
                   നമ്മുടെ 'സ്റ്റീന‍ ആന്റ് കമ്പനി 'ഏജന്റിന് ആശ്ചര്യയ്യം വർദ്ധിച്ചുവന്നേയുള്ളു ഉക്കണ്ടനുണ്ണിനായരെ കാത്തുസ്വരാജ്യത്തുനിലക്കുന്ന വലുതായ ഒരു സ്വത്തിനെപ്പര്രിയുലല സംസാത്തെ ആവർത്തിക്കുവാൻ നമ്പ്യാർ കവയുന്നതും ശ്രമിച്ചുനോക്കി.പക്ഷെ അതു  ഫലിച്ചില്ല. താൻ പറഞ്ഞതിനെ നായർ വിശ്വസിച്ചില്ലയൊ എന്നുകൂടി സംസയിക്കേമ്ടിവന്നു. ഒടുക്കം ദ്വേഷ്യത്തോടെ ഇപ്രകാരം പറഞ്ഞു:-'അല്ലേ ഉക്കണ്ടനുണ്ണിനായരെ,നിങ്ങളുടെ കാപ്പിക്കുരുക്കച്ചവടം കൊണ്ടുപോയി ചുടു. മതിലകത്തു നായർക്കു നായർകോട്ടയും സ്വത്തുക്കുളമായി അഞ്ചുപത്തുലക്ഷത്തിന്നു വകയുണ്ടെന്നു നിങ്ങക്കു വിവരമുണ്ടൊ? ഇതിൽ വലിയൊരുഭാഗം കയ്യിരിപ്പാമുപോൽ.'
 ഉക്ക-ഉവ്വ്. അമ്മപറഞ്ഞ സംഗതികളാലോചിച്ചാൽ  നിങ്ങൾ  പറയുംപോലെ ഒരു വലിയ സ്വത്ത് അവിടെയുണ്ടെന്ന് എനിക്കും തോന്നുന്നുണ്ട്. പക്ഷെ,ഞാൻ ബദ്ധപ്പെട്ട് ഒന്നും ചെയ്പ്വാൻ വിചാരിച്ചിരുന്നില്ല. ആട്ടെ ,നായർ  കോട്ടയിൽ ആരാണിപ്പോൾ  താമസിക്കുന്നത്?

നമ്പ്യാർ_വക്കീൽ മിസ്റ്റർ ഗോപാലമേനോനും അദ്ദേഹത്തിന്റെ രണ്ടു പെമ്മക്കളുമണ്. കല്യാണിയും, കാമാക്ഷിയും, പ്രത്യകിച്ചു കല്യാണി കണ്ടാൽ നല്ല സൌഭാഗ്യമുളള കൂട്ടത്തിലാണ് മൂപ്പിൽ നായർ മരിക്കുമ്പോൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/313&oldid=164752" എന്ന താളിൽനിന്ന് ശേഖരിച്ചത്