൨൩൬ മംഗളോദയം മാംസം കാലപ്പഴക്കത്തിൽ ദുഷിച്ചുപോയിട്ട് , അതു ഭുജിച്ചവരെക്കൂടിയും നശിപ്പിച്ചുകളയും. കാരുണ്യം, ശൌയ്യം, സ്വാഭിമാനം, സൌന്ദയ്യം, സാമത്ഥ്യം, എന്നീ ഗുണങ്ങൾ ജപ്പാനു പൂണ്ണമായി ഉണ്ടായിരുന്നിട്ടും, യൂറോപ്പിലെപ്പോലെ, പരാക്രമണങ്ങളെന്ന വേട്ടനായ്ക്കളെ പരസങ്കടങ്ങളെന്ന ആഹാരം കൊടുത്ത് ജപ്പാനിലും വളത്തുവാൻ കഴിയുമെന്നു വെളിപ്പെടുത്തുന്നവരെയ്ക്കും ജപ്പാൻകാരെപ്പറ്റി പാശ്ചാത്യക്കു പുച്ഛംതന്നെയായിരുന്നു. ഈ മനോജ്ഞമായ ഭൂതലത്തിൽ യുദ്ധനരകാഗ്നിയെ ആവശ്യംപോലെ വാരി വിതറുന്നതിനും, കൊള്ള, കൊല, സ്ത്രീദൂഷണം എന്നീ ദുരാചരങ്ങൾ കോട്ടംകൂടാതെ അനുഷ്ഠിക്കുന്നതിനും ജപ്പാന്നും സാമത്ഥ്യമുണ്ടെന്നു കണ്ടപ്പോഴാണു യൂറോപ്പ് ജപ്പാനെ സമഭാവത്തിൽ കരുതുവാൻ തുടങ്ങിയത്. മനുഷ്യമനസ്സു സങ്കുചിതമായിരുന്ന ഏറ്റവും പ്രാചീനകാലത്തിൽ, തങ്ങൾക്കു ദോഷം ചെയ്യുന്ന ഏതൊരു വസ്തുവിനെയും ജനങ്ങൾ ഭയംനിമിത്തം ആരാധിക്കുക പതിവായിരുന്നു; ഇതു മനുഷ്യരുടെ ഉൽകൃഷ്ടഭാവമെന്നു ഗണിക്കാമോ? പല നൂററാണ്ടുകളായി വദ്ധിച്ചുകൊണ്ടിരിക്കുന്ന നാഗരികത്വത്തിന്റെ ഗുണഫലങ്ങളെല്ലാം അനുഭവിച്ചിട്ടും, രാത്രികാലങ്ങളിൽ പട്ടിണിയാൽ
ഉഴന്നു തിരിയുന്ന മൃഗങ്ങളെപ്പോലെ രാജ്യങ്ങൾ ഒന്നിനൊന്നു ഭയപ്പെടുകയും,പരഹിംസയ്ക്കോസ്വരക്ഷയ്ക്കോ വേണ്ടി മാത്രം ഐക്യം ഭാവിക്കുകയും, വാണിജ്യസമ്പ്രദായത്തെയും രാജാംഗഗതിയേയും ഗൂഢമായി മറച്ചുവെക്കയും സംഘത്തിൽ നിന്നു പിണങ്ങിപ്പിരിഞ്ഞു നിലവിളികൂട്ടുന്ന നായ്ക്കളെ സമാധാനിപ്പിച്ചടക്കുവാനായി അവയ്ക്കു പരശരീരത്തിനിന്നു മാംസഖണ്ഡങ്ങൾ മുറിച്ചെടുത്തു കൊടുക്കുകയും, കാലൊടിഞ്ഞു വീണ ദേശങ്ങളെ വീണ്ടും ഉയരുവാൻ വിടാതെ അടക്കിവെക്കയും, സ്വന്തം ശക്തിയെ പരദൌബ്ബല്യംകൊണ്ട് ഗണിക്കുകയും, ദുബ്ബലരാജ്യങ്ങളോട് ഒരു കൈ നീട്ടിക്കാണിച്ചു ധമ്മോപദേശം ചെയ്തുകോണ്ടു മറുകൈകൊണ്ടു അവരുടെ സ്വത്തിനെ അപഹരിക്കുകയും മററും മററും ചെയ്യുന്നതു കണ്ട് , അതിൽ നമുക്കു അസൂയപ്പെടുവാൻ വല്ല വകയുമുണ്ടോ? ഭയവും ദുമ്മോഹവും , വിശ്വാസപതാകവും , നായ്ക്കുരണപ്പൊടിപോലെയുള്ള രാജാംഗഭൂതിയും കാഞ്ഞിരപ്പഴംപോലുള്ള 'സമത്വസ്വാതന്ത്ര്യഭ്രാതൃത്വ' വാദവും ലോകമെങ്ങും ധാരാളമായി വിതച്ചിരിക്കുന്ന ഈ നാഗരികദേവതയെ നമ്മളും നമസ്കരിക്കണമോ? നാം പാശ്ചാത്യവാണിജ്യശാലയിലേയ്ക്ക് ഓടിച്ചെന്നു നമ്മുടെ പിത്രാജ്ജിതസ്വത്തെല്ലാം കൊടുത്ത് ഈ നാഗരികസ്വത്തു മേടിച്ചുകൂട്ടുവാൻ തുടങ്ങുംമുമ്പേ, ഈ കൈമാററം ഗുണകരം തന്നെയോ എന്നതിനെപ്പററി അല്പമെങ്കിലും ആലോചിച്ചു നോക്കേണ്ടതില്ലയോ? ആത്മബോധം പെട്ടെന്നുണ്ടായി വരികയെന്നതു സാധാരണമല്ല. മദ്യപന്നു ലഫരി വദ്ധിച്ചിരിക്കുന്ന സമയത്ത് അവൻ ചെയ്ത ദുഷ്കൃത്യത്തെപ്പററി ഒട്ടുംതന്നെ ബോധമുണ്ടാകയില്ല. എന്നാലും ; പാശാചാത്യർ അവരുടെ ദു:ഖാനുഭവങ്ങൾക്കെല്ലാം ഇപ്പോഴും നിവൃത്തി തേടാതിരിക്കുന്നില്ല. താൻ ചെയ്യുന്ന അമിതഭോജനത്തെ ഒട്ടും കുറയ്ക്കുവാൻ ഇഷ്ടപ്പെടാതെ,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.