താൾ:Mangalodhayam book-10 1916.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാശ്ചാത്യപരിഷ്കാരം ൨൩൫ ക്തിന്യായങ്ങളും നമ്മുടെ രാജ്യത്തിൽ സ്വൈരവാസം ചെയ്കയുണ്ടായിട്ടുണ്ട്. എന്നാൽ, ഇവയൊന്നും ബഹുജനങ്ങളുടെ ആന്തരഭാവത്തെ ബാധിക്കുന്നതിനു;ശക്തമായിരുന്നില്ല. ഈ വക പ്രാപഞ്ചിക വിനോദങ്ങളിൽ ഒരിക്കലും പ്രവേശിച്ചുകൂടെന്നു ജനങ്ങൾ ഒരേ മനസ്സായി വിശ്വസിച്ചു പിന്മാറിത്തന്നെ നിന്നു. ചില ദുരാത്മാക്കളിൽനിന്നു ഘോരമായി ഉത്ഭവിച്ച മേല്പടി കഠിനകൃതൃങ്ങളുടെ ഫലമായുണ്ടായ അനുഭവങ്ങളിൽ ഒരു ഭാഗമായ സുഖവാസസൌകയ്യത്തെ മാത്രം സ്വീകരിക്കയാണ് ബഹുജനങ്ങൾ ചെയ്തത് . ജനങ്ങളുടെ ഈ സുസ്ഥിരഭാവംകൊണ്ടു രാജ്യഭക്തിയും, സ്വാത്മവിശ്വാസവും, ന്യായത്തിലും ധമ്മത്തിലും ശ്രദ്ധയും, ആപത്തിലും മരണത്തിലും ധൈയ്യവും ഈ രാജ്യത്തിൽ വദ്ധിച്ചുവദ്ധിച്ചു തന്നെ വന്നു. ആക്രമണശീലന്മാരായ രാജാക്കന്മാരാലും, രണശുരന്മാരായ മഫാരഥന്മാരാലും വഴിപ്പെടുത്തപ്പെട്ട രാജ്യഭരണക്രമത്താൽ ബഹുജനങ്ങളുടെ വിശ്വാസസ്ഥൈയ്യത്തിനൊ വിചാരഗതിക്കെോ ഒട്ടുംതന്നെ ഇളക്കമോ മാറ്റമോ പറ്റുകയുണ്ടായില്ല.

      പൌരസ്ത്യദേശങ്ങളുടെ അഭിവൃദ്ധി  വിഷയത്തെപ്പറ്റി  സംഭാഷണം  ചെയ്യുമ്പോഴൊക്കെയും  പാശ്ചാത്യരിൽ  ഒരു വക  ഭീതിഭാവം  ഏറെക്കുറെ  സ്ഫുരിച്ചുകാണാവുന്നതാണ്.   ഇതിനു  കാരണമെന്ത് ?  ഇന്നേവരെ  നവനമായി  മാറിമാറിക്കൊണ്ടു  വന്നിട്ടുള്ള  പരിഷ്കാരങ്ങളൊന്നും  പ്രസവിച്ചുകുട്ടിയിരിക്കുന്ന  ഫലങ്ങളിലധികവും  സുഖാനുഭവനത്തിന്   ഉചിതങ്ങളെല്ലെന്ന്   അവക്കുതന്നെ അറിയാം.   തങ്ങളുടെ  ഈ പരിഷ്കാരനരകത്തിന്റെ   ബാഹ്യാഡംബരങ്ങൾ  കണ്ട്   പൌരസ്ത്യർ  പരിഭ്രമിച്ചുകൊണ്ടിരിക്കുന്നതുവരെക്കും  പാശ്ചാത്യക്ക്   അന്തസ്സും  അധികാരവും  കൈവിടാതെ  കഴിക്കാം.  പാശ്ചാത്യദേശത്തിൽ  ഇന്നു  കാണുന്ന നാഗരികവിലാസത്തിന്റെയെല്ലാം  ഒരേ  ഉദ്ദേശ്യം   പണക്കിഴിയെ  സ്വാധീനപ്പെടുത്തി   മറ്റാക്കും  വിട്ടുകൊടുക്കാതെ   വെക്കണമെന്നതാണ്.  അവിടുത്തെ  ആയുധശാലകളും  രാജ്യഭരണസ്ഥാപനങ്ങളും  ഈ  ഒരേ ഉദ്ദേശ്യത്തെത്തന്നെ   ആധാരപ്പെടുത്തിയിരിക്കുന്നു.  ഈ ദുദ്ദേവതയെ  തൃപ്തിപ്പെടുത്തുവാനായി   ഏപ്പെടുത്തിയിരിക്കുന്ന  ബാഹ്യാഡംബരങ്ങളും  ദുർവ്യയാനുഭവങ്ങളുമെല്ലാം   പാശ്ചാത്യരെ  ഐശ്വയ്യമാഗ്ഗത്തിൽ  കൂടി  പ്രതിഭയമായ  പാതാ

ളത്തിലേക്കാണ് കൂട്ടികൊണ്ടുപോകുന്നത്.പാശ്ചാത്യർ ലോകത്തിലേക്ക് ഇറക്കിവിട്ടിരിക്കുന്ന ഭയങ്കരപിശാചികകൾ,ഒടുക്കം തിരിയേ വന്ന് അവരെത്തന്നെ ഭയപ്പെടുത്തുമ്പോൾ, അവക്കു വീണ്ടും വീണ്ടും ഘോരതരങ്ങളായ ആയുധങ്ങൾ നിമ്മിച്ചുകൂട്ടേണ്ടതായി വരുന്നു. സമാധാനത്തിന്റെ ഛായ പോലും ഏല്ക്കാതെ, ആദ്യം അന്യക്കായി ചെയ്ത് ഒടുക്കം തങ്ങൾക്കുതന്നെ തിരിച്ചുകിട്ടുന്ന ആപത്തുകൾക്കിടയിലാണ് പാശ്ചാത്യനാഗരികത്വത്തിന്റെ നില്പ്. . അവർരാജ്യതന്ത്രപിശാചികയെ ആരാധിക്കുവാനായി അന്യരാജ്യങ്ങളെ ബലികെൊടുത്ത് അവയുടെ മാംസത്തെ മതിയാകും വരെതിന്നുതിന്നു രസിക്കുന്നു. എന്നാ, ഈ

4*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/256&oldid=164719" എന്ന താളിൽനിന്ന് ശേഖരിച്ചത്